SignIn
Kerala Kaumudi Online
Sunday, 12 July 2020 1.20 PM IST

"അച്ഛനാകാന്‍ പോകുന്നു", സന്തോഷം പങ്കുവച്ച്‌ ഹാര്‍ദിക് പാണ്ഡ്യ

hardik

അച്ഛനാകാന്‍ പോകുന്ന സന്തോഷം പങ്ക് വച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. കാമുകിയും നടിയുമായി നടാഷ സ്റ്റാന്‍കോവിച്ചും താനും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരാളെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാമുകിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പാണ്ഡ്യ പങ്കുവച്ചു.

തങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് നിങ്ങളുടെ അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം പറയുന്നു. ഈ വര്‍ഷം ജനുവരി ഒന്നിനാണ് നടാഷയുമായി പ്രണയിത്തിലാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളില്‍ കയ്യടി നേടിയ നടാഷ, ബിഗ് ബോസില്‍ ഒരു മാസം താമസിച്ചതോടെയാണ് ഏറെ അറിയപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാമുകിയുടെ സ്‌നേഹചുംബനം ഒരു പുഞ്ചിരിയോടെ ആസ്വദിക്കുന്ന പാണ്ഡ്യയുടെ ചിത്രം വൈറലായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക്. മാർച്ചിൽ ദക്ഷണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിനത്തിലൂടെ തിരിച്ചുവരാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന മത്സരം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്കു പരുക്കേറ്റത്..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, HARDIK PANDYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.