SignIn
Kerala Kaumudi Online
Wednesday, 21 October 2020 8.24 AM IST

ബെവ്‌ക്യു ആപ്പിൽ പുതിയ മാറ്റങ്ങൾ,​ മദ്യം ഇനി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള മദ്യശാലകളിൽ നിന്ന് ലഭിക്കും,​ ടോക്കൺ കഴിഞ്ഞാൽ നൽകുന്നത് ഈ രീതിയിൽ

bevco

തിരുവനന്തപുരം: ബെവ്‌ക്യു ആപ്പിൽ ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഷോപ്പുകളിൽ നിന്ന് ടോക്കൺ നൽകും. ടോക്കൺ കഴിഞ്ഞാൽ 10 കിലോമീറ്റർ ചുറ്റളവിൽ നൽകും. നേരത്തെ മദ്യം ബുക്ക് ചെയ്യുന്ന ആൾ നൽകുന്ന പിൻകോഡിന് ഇരുപതു കിലോമീറ്റർ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കൺ ലഭ്യമായിരുന്നത്. ഇത് പലർക്കും ബുദ്ധിമുട്ടായിരുന്നു. ആദ്യം ബുക്കു ചെയ്യുന്നവർക്ക് പിൻകോഡിനു സമീപത്തെ ശാലകളിലേക്ക് ടോക്കൺ ലഭ്യമാക്കനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും.

ഉപഭോക്താക്കൾക്ക് മദ്യശാലകൾ തിരഞ്ഞെടുക്കാൻ രണ്ടു രീതിയാണ് കെ.എസ്.ബി.സി ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഒരാവശ്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഒരോ മണിക്കൂറിലും എത്ര പേർ ബുക്ക് ചെയ്തു, എല്ലാ കടകളിലും കൃത്യമായ ബുക്കിംഗ് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള മാറ്റങ്ങളും സോഫ്റ്റ്‌വെയറിൽ വരുത്തുന്നുണ്ട്.

തീയതിയും മദ്യശാലകളും ജില്ല അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നു മുതൽ ഈ സൗകര്യം ഏർപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ബെവ്കോയാണ്. ടോക്കണുകളിലെ ക്യൂ ഓർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യവും ആയിട്ടില്ല. ഇത് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ ഓരോ കടകളിലും ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ബെവ്കോ നൽകും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BEVCO, KERALA, BEVQ APP, CHANGE, OPTIONS, TOCKEN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.