SignIn
Kerala Kaumudi Online
Thursday, 06 August 2020 7.53 PM IST

ഓൺലൈൻ ഹരിശ്രീ

കൊച്ചി: കൃത്യം എട്ടര മണിയ്ക്ക് ആദ്യ ബെല്ല് മുഴങ്ങി. പ്രവേശേനാത്സവത്തിന്റെ വർണക്കാഴ്ചകളും കലപിലയുമില്ല. ആദ്യ അദ്ധ്യയന ദിനം ടി.വിക്ക് മുന്നിൽ കരുന്നുകൾ ഹാജർ. സ്‌ക്രീനിൽ അദ്ധ്യാപകർ പാട്ടും കഥകളുമായി പാഠങ്ങൾ പകർന്നു നൽകി. അദ്ധ്യാപകർ പറയുംപോലെ പാഠഭാഗങ്ങൾ കുട്ടികൾ കുറിച്ചെടുത്തു. പാട്ടും കളിയും അൽപ്പം പാഠവുമായി വിദ്യാർത്ഥികളുടെ ഒന്നാം ദിനം കടന്നു പോയി.
കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ തുറക്കാൻ സാധിക്കാതെ വന്നതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഒന്നടങ്കം ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുകയായിരുന്നു.

''പൂക്കൾ ചിരിക്കുവാൻ മണ്ണ് വേണം, മണ്ണ് നന്നാകുവാൻ വിളകൾ വേണം''... ഗായിക ചിത്രയുടെ ഗാനത്തോടെ രാവിലെ 8.30നായിരുന്നു തുടക്കം. ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസ പ്രസംഗം. ആദ്യക്ളാസ് പ്ലസ്ടു ഇംഗ്ലീഷ്. അദ്ധ്യാപികമാരായ രതി എസ്. നായർ, എം.വി. അരൂജ് എന്നിവരാണ് ആദ്യ ക്ലാസ് നയിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളജുകളിലും ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി.

ശനിയും ഞായറും പുന: സംപ്രേഷണം

മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം നിശ്ചിതസമയമായിരുന്നു ക്ലാസ്. രാത്രിയിലും ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണം ഉണ്ടാകും. വിക്ടേഴ്സിന്റെ വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും ക്ലാസിൽ പങ്കെടുക്കാം.

ഒന്ന് മുതൽ പ്ലസ് ടു വരെ രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചര വരെയാണ് ക്ലാസുകൾ. പ്ലസ് ടുവിന് രണ്ട് മണിക്കൂറും പത്താം ക്ലാസിന് ഒന്നര മണിക്കൂറും മറ്റ് ഹൈസ്‌കൂൾ ക്ലാസുകൾക്ക് ഒരു മണിക്കൂറും പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂറുമായിരുന്നു ക്ലാസ്. അരമണിക്കൂറായിരുന്നു ഓരോ ക്ലാസിന്റെയും ദൈർഘ്യം.

സാങ്കേതിക തടസങ്ങൾ വിനയായി

പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും പ്രദേശിക ചാനലുകളുടെ സിഗ്നൽ നഷ്ടമായതും പഠനത്തെ ബാധിച്ചു.

പഠിക്കാൻ തയ്യാറായിരുന്നെങ്കിലും ടി.വിയുടെ സിഗ്നൽ കിട്ടാതിരുന്നതിനാൽ ക്ലാസ് കാണാൻ കഴിഞ്ഞില്ലെന്ന് ആറാം ക്ലാസ് വിദ്യാർത്ഥിയായ അനുപമ പറഞ്ഞു. പുന: സംപ്രേക്ഷണം കാണാമെന്ന ആശ്വാസത്തിലാണ് അനുപമ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.