SignIn
Kerala Kaumudi Online
Thursday, 06 August 2020 7.39 PM IST

ആറാം സെമസ്റ്ററിൽ പരീക്ഷയെഴുതിയത് 38,801 പേർ

കോട്ടയം: കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ പുനരാരംഭിച്ചു. ആറാം സെമസ്റ്റർ ബിരുദം (റഗുലർ/പ്രൈവറ്റ്) പരീക്ഷകളാണ് ലോക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിച്ച് ഇന്നലെ പുനരാരംഭിച്ചത്. രാവിലെ സപ്ലിമെന്ററി പരീക്ഷകളും ഉച്ചകഴിഞ്ഞ് റഗുലർ/പ്രൈവറ്റ് പരീക്ഷകളുമാണ് നടന്നത്. സർവകലാശാലയ്ക്കു കീഴിൽ വരുന്ന അഞ്ചു ജില്ലകളിലെ കോളേജുകളിലെ പരീക്ഷകേന്ദ്രങ്ങൾക്കൊപ്പം ലോക്ഡൗൺ മൂലം വിവിധ ജില്ലകളിൽ കുടുങ്ങിയവർക്ക് അതത് ജില്ലകളിലും ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്ക് കവരത്തിയിലും പരീക്ഷ എഴുതുന്നതിന് സൗകര്യമൊരുക്കി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷ നടത്തിയത്.

29709 റഗുലർ വിദ്യാർത്ഥികളും 9092 പ്രൈവറ്റുകാരുമാണ് പരീക്ഷയെഴുതിയത്. വിവിധ ജില്ലകളിലെയും ലക്ഷദ്വീപിലെയും പ്രത്യേക പരീക്ഷ കേന്ദ്രങ്ങളിലൂടെ 2136 പേർ പരീക്ഷയെഴുതി. ഏറ്റവുമധികം പേർ പരീക്ഷയെഴുതിയത് ആലപ്പുഴ ജില്ലയിലെ പരീക്ഷകേന്ദ്രങ്ങളിലാണ്, 513 പേർ. തിരുവനന്തപുരം 72, കൊല്ലം161, പത്തനംതിട്ട 137, കോട്ടയം 150, എറണാകുളം 206, ഇടുക്കി 380, തൃശൂർ 103, പാലക്കാട് 36, കോഴിക്കോട് 65, മലപ്പുറം 53, വയനാട് 39, കണ്ണൂർ 122, കാസർഗോഡ് 45 എന്നിങ്ങനെയാണ് മറ്റു പരീക്ഷ കേന്ദ്രങ്ങളിലെ കണക്ക്. ലക്ഷദ്വീപിൽ 54 പേർ പരീക്ഷയെഴുതി.

ചോദ്യപേപ്പർ ഓൺലൈൻ ട്രാൻസ്മിഷനിലൂടെ കോളേജുകളിൽ എത്തിക്കുന്ന സംവിധാനം സർവകലാശാല നേരത്തേ നടപ്പാക്കിയിരുന്നതിനാൽ പരീക്ഷ നടത്തിപ്പ് സുഗമമായി. പരീക്ഷകൾ സുഗമമായി പുനരാരംഭിക്കുന്നതിന് സഹകരിച്ച എല്ലാവരെയും വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അഭിനന്ദിച്ചു.

ഏറ്റുവമധികം പേർ പരീക്ഷയെഴുതിയ ആലപ്പുഴ ജില്ലയിലെ പരീക്ഷ കേന്ദ്രങ്ങളായ എസ്.ഡി. കോളജിലെയും ചേർത്തല നൈപുണ്യ സ്‌കൂൾ ഒഫ് മാനേജ്‌മെന്റിലെയും തയാറെടുപ്പുകൾ സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ടോമിച്ചൻ ജോസഫ്, ഡോ. പി.കെ. പദ്മകുമാർ, ഡോ. ആർ. പ്രഗാഷ്, ഡോ. എ. ജോസ് എന്നിവർ നേരിട്ട് വിലയിരുത്തി. ജൂൺ എട്ടിന് അഞ്ചാം സെമസ്റ്റർ യു.ജി. പ്രൈവറ്റ് (സി.ബി.സി.എസ്. 2017 അഡ്മിഷൻ) പരീക്ഷകൾ ആരംഭിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.