SignIn
Kerala Kaumudi Online
Saturday, 08 August 2020 10.55 PM IST

പുനർ നിർമ്മിച്ച മൂലത്തറ റഗുലേറ്റർ ഉദ്ഘാടനം 16ന്

dam
മൂലത്തറ റഗുലേറ്റർ

ചിറ്റൂർ: പുനർ നിർമ്മിച്ച മൂലത്തറ റഗുലേറ്ററിന്റെ ഉദ്ഘാടനം 16ന് വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊവിഡ് മാനദണ്ഡം പാലിച്ച് റെഗുലേറ്റർ പരിസരത്ത് ലളിതമായാണ് ഉദ്ഘാടന ചടങ്ങ്.

2009 നവംബർ എട്ടിന് ആളിയാറിൽ നിന്നുള്ള അമിത ജലപ്രവാഹത്തെ തുടർന്ന് റെഗുലേറ്ററിന്റെ വലതുകര കനാൽ ബണ്ടും അപ്രോച്ച് റോഡും തകർന്നിരുന്നു. തുടർന്ന് പുനർ നിർമ്മാണത്തിനായ് 2010ൽ ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വന്നു. 2017ൽ അനുമതി ലഭിച്ചെങ്കിലും പ്രളയം കാരണം വീണ്ടും നിർമ്മാണം നീണ്ടു. മാർച്ചോടെ അവസാന മിനുക്കുപണിയിലേക്ക് അടുത്തെങ്കിലും ലോക്ക് ഡൗണിൽ നിർമ്മാണം നിറുത്തി. തുടർന്ന് ഇളവ് ലഭിച്ചതോടെ പ്രവൃത്തി മഴയ്ക്ക് മുമ്പ് വേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു.

പദ്ധതി ഇങ്ങനെ
 ലോകബാങ്ക് സഹായത്തോടെ 52 കോടി അടങ്കൽ തുക.

 ഇരുകരയിലും 10 മീ. വീതിയിൽ പുതുതായി 6 ഷട്ടർ.

 ഇടതുകരയിൽ നാലും വലത് രണ്ടും അധിക ഷട്ടർ

 ഇതോടെ ഷട്ടറുകളുടെ എണ്ണം 19 ആയി വർദ്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.