SignIn
Kerala Kaumudi Online
Thursday, 01 October 2020 10.15 AM IST

കേരള ബാങ്ക് കോർപ്പറേറ്ര് ബിസിനസ് ഓഫീസ് തുറന്നു

kerala-bank

 ഓഫീസ് ജില്ലാ ആസ്ഥാനമായ കാക്കനാട്ട്

കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) കോർപ്പറേറ്ര് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്ര് പ്രോസസിംഗ് സെന്ററും ജില്ലാ ആസ്ഥാനമായ കാക്കനാട്ട് പ്രവർത്തനം ആരംഭിച്ചു. നബാർഡ് ഡി.ഡി.എം അശോക് കുമാർ‌ നയ്യാർ ഉദ്ഘാടനം ചെയ്‌തു.

കോർപ്പറേറ്ര് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ജോളി ജോൺ, ക്രെഡിറ്ര് പ്രോസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ, സഹകരണ സംഘം പ്ളാനിംഗ് (എ.ആർ) സുബ്രഹ്മണ്യം നമ്പൂതിരി, ഡെപ്യൂട്ടി ജനറൽ മാനേജർ പി.എം. ഷാജി, ഡിസ്‌ട്രിക്‌റ്ര് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) ജില്ലാ സെക്രട്ടറി പി.ജി. ഷാജു, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.സി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

ഹെഡ് ഓഫീസിന് പുറമേ എറണാകുളത്ത് കോർപ്പറേറ്ര് ബിസിനസ് ഓഫീസ്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകൾ, ഓരോ ജില്ലയിലും ക്രെഡിറ്ര് പ്രോസസിംഗ് സെന്ററുകൾ എന്നിവയാണ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, KERALA BANK, KERALA BANK KOCHI OFFICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.