SignIn
Kerala Kaumudi Online
Thursday, 09 July 2020 8.16 PM IST

'നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോദ്ധ്യം ഏവർക്കുമുണ്ടാകണം': അദ്ധ്യാപകരെ അപമാനിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കേരള പൊലീസ്

teacher

ഓൺലൈൻ പ്ലാറ്റുഫോമുകൾ വഴിയും ടെലിവിഷൻ ചാനലുകൾ വഴിയും വിദ്യാർത്ഥികൾക്ക് ക്‌ളാസെടുക്കുന്ന അദ്ധ്യാപകരുടെ വീഡിയോകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും അവരെ അവഹേളിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നറിയിച്ച് കേരളാ പൊലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജ് വഴിയാണ് കേരള പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബദൽ സംവിധാനങ്ങളിലൂടെ ക്‌ളാസെടുക്കുന്ന അദ്ധ്യാപകരെ അപഹസിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് ഇത്തരക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്‌ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്‌ളാസ്സുകൾ വഴി പഠനം നടക്കുകയാണ്.

ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TEACHER, KERALA, ONLINE CLASS, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.