SignIn
Kerala Kaumudi Online
Wednesday, 21 October 2020 7.41 AM IST

രേണുകയുടെ കരച്ചിൽ ഫലം കണ്ടില്ല, തെളിവുകൾ നിരത്തി കള്ളത്തരങ്ങൾ ഒന്നൊന്നായി അന്വേഷണ സംഘം പൊളിച്ചു, ചോദ്യം ചെയ്യൽ തുടരുന്പോൾ ലഭിക്കുന്ന സൂചനകൾ ഇങ്ങനെ

photo

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഇരുവരെയും രണ്ട് മുറികളിലായി ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തനിയ്ക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലെന്ന് കരഞ്ഞുകൊണ്ടാണ് അമ്മ രേണുക ആദ്യം പ്രതികരിച്ചത്. എന്നാൽ തങ്ങളുടെ പക്കലുള്ള തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലിൽ രേണുക പതറി. പിന്നീട് അന്വേഷണ സംഘവുമായി സഹകരിക്കുന്നുവെന്നാണ് പുറത്തുലഭിക്കുന്ന വിവരങ്ങൾ.

സൂര്യയ്ക്ക് ഭാവ വ്യത്യാസങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. രേണുകയെ ചോദ്യം ചെയ്ത അതേ ഉദ്യോഗസ്ഥൻ പിന്നീട് സൂര്യയെ ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികൾ രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും. മൂന്നാം ഘട്ടത്തിൽ സൂരജിനെയും ഇവർക്കൊപ്പമെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

വൈകിട്ടോടെ ചോദ്യം ചെയ്യൽ അവസാനിക്കും. അറസ്റ്റ് വേണമോ വേണ്ടയോയെന്ന കാര്യത്തിൽ അവസാന നിമിഷത്തിലേക്ക് അന്തിമ തീരുമാനമെടുക്കുകയുള്ളു. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഗാർഹിക പീഢനം, തെളിവ് നശിപ്പിക്കൽ, കബളിപ്പിച്ച് സ്വർണം കൈക്കലാക്കൽ എന്നീ വകുപ്പുകൾ ചുമത്തി സൂരജിന്റെ പിതാവ് സുരേന്ദ്രൻ.കെ.പണിക്കരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും സഹോദരിയ്ക്കും ഇതേ വകുപ്പുകളിട്ട് കേസെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചനകൾ.

utra-murder-

എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് കൂട്ടിച്ചേർക്കാനാണ് സാദ്ധ്യത. അടൂർ പറക്കോട്ടെ വീട്ടിൽ നിന്നും പിങ്ക് പൊലീസ് സംഘത്തിൻ്റെ വാഹനത്തിലാണ് രേണുകയെയും സൂര്യയെയും ഉച്ചയ്ക്ക് ഒന്നേകാലിന് കൊട്ടാക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ കൊണ്ടുവന്നത്. രാവിലെ പത്ത് മണിയ്ക്ക് ഇവിടെ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും പൊലീസ് വന്നുകൊണ്ടുപോകണമെന്ന തീരുമാനത്തിലായിരുന്നു രേണുകയും സൂര്യയും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME, UTRA MURDER CASE, POLICE INVESTIGATION, ANCHAL MURDER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.