SignIn
Kerala Kaumudi Online
Wednesday, 21 October 2020 8.21 AM IST

താഴത്തങ്ങാടി കൊലപാതകം : മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം

ig

കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് തലയ്ക്ക് ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷീബയുടെ തല പുറമെ ചതഞ്ഞ്, തലയോട് പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മോഷണം മാത്രമല്ല ലക്ഷ്യമെന്നും, വീടുമായി അടുപ്പമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.

തിങ്കളാഴ്‌ച രാവിലെ 9 നും 10 നും ഇടയിലാണ് മുഹമ്മദ് സാലിയേയും (65), ഷീബയേയും (60) അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. മോഷ്ടിച്ച കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേയ്‌ക്ക് കയറുന്ന സി.സി.ടി.വി ദൃശ്യം സമീപത്തെ വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കാർ കുമരകം വഴി വൈക്കം ഭാഗത്ത് എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഷീബയുടെയും, സാലിയുടെയും മൊബൈൽ ഫോണുകളും, ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കാണാതായിട്ടുണ്ട്. പരിചയക്കാരെ മാത്രമേ ഇവർ വീട്ടിൽ കയറ്റിയിരുന്നുള്ളൂ. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതി കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിച്ചതായും സൂചനയുണ്ട്. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ഷീബയുടെ മൃതദേഹം താജ് ജുമാ മസ്ജിദിൽ സംസ്കരിച്ചു.

നിലയിൽ മാറ്റമില്ലാതെ സാലി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന സാലിയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാലിയുടെ മൊഴി നിർണായകമാണ്.

തടി മുതൽ ദണ്ഡുവരെയാകാം

തലയ്ക്ക് അടിച്ചത് ഭാരമുള്ള തടിയോ മരക്കഷ്ണമോ ദണ്ഡോ ആവാം

 അടിക്കാനുപയോഗിച്ച വസ്തുമോഷ്ടാവ് കൊണ്ടുപോയി

 ഷീബയുടെ തലയോട് തകർന്നു, മൂക്കിലും വായിലും ചെവിയിലും രക്തം വാർന്നൊഴുകി

 സാലിയുടെയും മൂക്കിന്റെ പാലവും തലയോടും പൊട്ടി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOTTAYAM MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.