SignIn
Kerala Kaumudi Online
Thursday, 02 July 2020 3.47 PM IST

ഒരിടയ്ക്ക് വച്ച്‌ അതെന്നെ ബാധിക്കാന്‍ തുടങ്ങി, അതിനാലാണ് അങ്ങനെ ചെയ്തത് ; ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തിയ പ്രിയ വാര്യരുടെ വെളിപ്പെടുത്തൽ

priya-warrier

ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റ​ഗ്രാമിലേക്ക് തിരിച്ചെത്തി നടി പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായി തുടരുന്നതിനിടെ 72 ലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഇന്‍സ്റ്റ​ഗ്രാമില്‍ നിന്ന് വിട്ടുനിന്ന രണ്ടാഴ്ച താന്‍ നല്ല സമാധാനത്തിലായിരുന്നു എന്നാണ് പ്രിയ പറയുന്നത്. എന്റെ മനശാന്തിയും മാനസികാരോ​ഗ്യവുമാണ് എനിക്ക് മുഖ്യമെന്നും സോഷ്യല്‍ മീഡിയ തന്നെ കൂടുതല്‍ സ്വാധീനിക്കാന്‍ തുടങ്ങിയതോടെയാണ് ഇടവേള എടുത്തതെന്നും പ്രിയ വ്യക്തമാക്കി.

സോഷ്യല്‍മീഡിയ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച്‌ അതെന്നെ ബാധിക്കാന്‍ തുടങ്ങി. ലൈക്കുകള്‍, ഫോളോവേഴ്സും ഡിസ്ലൈക്കുമെല്ലാം എന്നെ സമ്മര്‍ദ്ദത്തിലാക്കി. അതോടെയാണ് ഇടവേള എടുത്തത് എന്നാണ് താരം പറയുന്നത്. ഭാവിയിലും തനിക്ക് ഇടവേള എടുക്കണമെന്നു തോന്നിയാല്‍ എടുക്കുമെന്നും പ്രിയ പറഞ്ഞു. എന്നാല്‍ ഒരുപാട് നാള്‍ ഇന്‍സ്റ്റാ​ഗ്രാമില്‍ നിന്നും ഇടവേള എടുക്കില്ലെന്നും തനിക്ക് ഇത് പ്രൊഫഷണല്‍ സ്പേസ് കൂടിയാണെന്നും പ്രിയ പറഞ്ഞു.

ഇന്‍സ്റ്റ​ഗ്രം തന്റെ സ്വകാര്യ ഇടമാണെന്നും ഇവിടെനിന്ന് ഇടവേളയെടുക്കുന്നതില്‍ എന്തിനാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും പ്രിയ ചോദിച്ചു. ട്രോളുകള്‍ കാരണമാണ് താന്‍ ഇന്‍സ്റ്റ​ഗ്രാം വിട്ടത് എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ നിരവധി ട്രോളുകള്‍ക്ക് ഇരയായ ആളാണ് താന്‍. ഒരിക്കലും അത് തനിക്ക് പുതിയ കാര്യമല്ല. പിന്നെ എന്തിനാണ് ട്രോളുകള്‍ കണ്ട് ഇന്‍സ്റ്റ​ഗ്രാം വിടണം എന്നാണ് പ്രിയയുടെ ചോദ്യം. ഈ രണ്ട് വര്‍ഷത്തിനുള്ളില്‍ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടിയാണ് താന്‍ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്തതെന്ന് ചിലര്‍ പറഞ്ഞു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് പ്രിയ പറയുന്നത്. ആളുകള്‍ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആര്‍ക്കാണ് പബ്ലിസിറ്റി വേണ്ടത്. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാര്‍ഥിക്കുന്നത്. ഞങ്ങളെ മനുഷ്യരായി പരി​ഗണിക്കണമെന്നും പ്രിയ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെന്‍റെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എന്‍റെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു. എന്തായിരിക്കും എന്‍റെ ഭാവി, എന്‍റെ കരിയര്‍ എന്നുള്ള ചിന്തകള്‍, എന്‍റെ വ്യക്തിപരമായ പ്രശ്നങ്ങള്‍. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമന്‍റുകള്‍ പ്രയാസമാണ്. കരിയറിലെ എന്‍റെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങള്‍ ഞാന്‍ കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേല്‍പ്പിക്കും. അതിനാല്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ചെയ്യരുതെന്ന് പറഞ്ഞുകൊണ്ടാണ് പ്രിയ വാര്യർ വിഡിയോ അവസാനിപ്പിച്ചത്.

A post shared by Priya Prakash Varrier💫 (@priya.p.varrier) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRIYA WARRIER, INSTAGRAM, PRIYA WARRIER FANS, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.