SignIn
Kerala Kaumudi Online
Saturday, 04 July 2020 1.45 AM IST

24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 9000 കടന്നു, 206 മരണം, നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരം

india

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9304 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ ഇത്രയധികം രോഗബാധിതര്‍ ഇതാദ്യമാണ്. 260 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 6075 ആയി.

2,16,919 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04,107 പേര്‍ രോഗമുക്തരായിട്ടുണ്ട്. വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ മുക്കാല്‍ ലക്ഷത്തോളമായി. 2587 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

25872 പേര്‍ക്ക് രോഗം ബാധിച്ച തമിഴ്‌നാട്ടില്‍ 208 മരണവും 18100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1122 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 606 പേരും മദ്ധ്യപ്രദേശില്‍ 371 പേരും രാജസ്ഥാനില്‍ 209 പേരുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NATIONAL NEWS, INDIA, COVID, DEATH, CASE, REPORTED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.