SignIn
Kerala Kaumudi Online
Friday, 03 July 2020 10.38 PM IST

ഉത്തപ്പയുടെ ഉത്കണ്ഠകൾ

robin-uthappa

വിഷാദ രോഗിയായിരുന്ന താൻ ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നുവെന്ന് ക്രിക്കറ്റർ റോബിൻ ഉത്തപ്പ

ന്യൂഡൽഹി : കടുത്ത വിഷാദരോഗം ബാധിച്ച് ജീവിതത്തോടു മടുപ്പു തോന്നിയ സന്ദർഭം തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പാതിമലയാളിയുമായ റോബിൻ ഉത്തപ്പ. ഒരു ഘട്ടത്തിൽ ഒരു ഘട്ടത്തിൽ ബാൽക്കണിയിൽനിന്ന് ചാടി ജീവനൊടുക്കുന്നതിനെപ്പറ്റിപ്പോലും ആലോചിച്ചുവെന്നും ഇപ്പോൾ കേരളത്തിന്റെ രഞ്ജി ടീമംഗമായ താരം റോയൽ രാജസ്ഥാൻ ഫൗണ്ടേഷന്റെ ‘മൈൻഡ്, ബോഡി ആൻഡ് സോൾ’ എന്ന ലൈവ് ചാറ്റ് ഷോയിൽ വെളിപ്പെടുത്തി.

‘2009–2011 കാലഘട്ടത്തിലാണ് വിഷാദരോഗം എന്നെ കഠിനമായി വലച്ചത്. എല്ലാ ദിവസവും തന്നെ അതിന്റെ വിഷമതകൾ എന്നെ അലട്ടിയിരുന്നു. അക്കാലത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നെ സംബന്ധിച്ച് വിദൂരതയിലുള്ള എന്തോ ഒന്നായിരുന്നു ക്രിക്കറ്റ്. ഈ ദിവസം എങ്ങനെ പൂർത്തിയാക്കും എന്നായിരുന്നു അന്ന് എന്റെ ചിന്ത. ഒരു ദിവസത്തിൽനിന്ന് അടുത്ത ദിവസത്തിലേക്കുള്ള പ്രയാണം അതികഠിനമായിരുന്നു’ – ഉത്തപ്പ വെളിപ്പെടുത്തി.

‘എന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് ഈ പോക്കെന്നും നിശ്ചയമില്ല. മത്സരങ്ങളുള്ള സമയത്ത് ആശ്വാസം ലഭിച്ചിരുന്നെങ്കിലും കളിയില്ലാത്ത ദിവസങ്ങളിലും സീസണല്ലാത്ത സമയത്തും ജീവിതം ദുരിതമയമായിരുന്നു. ഓരോ ദിവസവും എന്നെക്കുറിച്ചുതന്നെ ചിന്തിച്ചാണ് കഴിച്ചുകൂട്ടിയിരുന്നത്. ബാൽക്കണിയിൽ ഇരിക്കുമ്പോൾ ഒന്നു മുതൽ മൂന്നു വരെ എണ്ണിയശേഷം താഴേക്ക് എടുത്തുചാടിയാലോ എന്നു തോന്നും. എന്നിട്ടും എന്തോ ഒന്ന് എന്നെ അതിൽനിന്ന് തടഞ്ഞു’ – ഉത്തപ്പ പറഞ്ഞു.

മുന്നോട്ടുള്ള ജീവിതം കഠിനമായതോടെയാണ് ഡയറി എഴുതുന്ന ശീലത്തിലേക്ക് കടന്നതായി ഉത്തപ്പ വെളിപ്പെടുത്തി. സ്വയം മനസ്സിലാക്കാനായിരുന്നു ശ്രമം. ഇതിന് വിദഗ്ധരായ വ്യക്തികളുടെ സഹായവും തേടി. അക്കാലത്ത് നെറ്റ്സിൽ എത്ര കഠിനമായി പരിശീലിച്ചാലും റൺസ് നേടാൻ കഴിഞ്ഞിരുന്നില്ലെന്നും ഉത്തപ്പ ഓർത്തെടുത്തു. ഫോം വീണ്ടെടുക്കാൻ മണിക്കൂറുകളോളം ഞാൻ നെറ്റ്സിൽ പരിശീലിച്ചിരുന്നു. പക്ഷേ, ഗുണമുണ്ടായില്ല. എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് അംഗീകരിക്കാൻ എന്റെ തന്നെ ചില ഭാഗങ്ങൾ വിസമ്മതിച്ചുകൊണ്ടിരുന്നു. ചില സമയത്ത് പ്രശ്നങ്ങളുള്ളതായി സ്വയം അംഗീകരിക്കാൻ നമുക്കു കഴിയാറില്ല. ഇത്തരം ഘട്ടങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയാണ് പ്രധാനമെന്നതാണ് വസ്തുത’ – ഉത്തപ്പ ചൂണ്ടിക്കാട്ടി.

2006ലെ ട്വന്റി 20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഉത്തപ്പ. 46 ഏകദിനങ്ങളും 13 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. ഇതുവരെ വിരമിച്ചിട്ടില്ലെങ്കിലും 2015നുശേഷം ദേശീയ ടീമിന് പുറത്താണ്. മുപ്പത്തിനാലുകാരനായ ഉത്തപ്പയെ ഈ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ മൂന്നു കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നീട്ടിവച്ചതോടെ രാജസ്ഥാനു വേണ്ടി കളിക്കാനുള്ള ഉത്തപ്പയുടെ കാത്തിരിക്കും നീളുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, ROBIN UTHAPPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.