SignIn
Kerala Kaumudi Online
Friday, 30 July 2021 4.29 AM IST

അ​മേ​രി​ക്ക​യ്ക്ക് ​'​തീ​'​ ​കൊ​ളു​ത്തി​യ​ ​ പെ​ൺ​കൊടി

darnella

വെ​ള്ള​ക്കാ​ര​നാ​യ​ ​പൊ​ലീ​സു​കാ​ര​ന്റെ​ ​കാ​ൽ​മു​ട്ടി​ന​ടി​യി​ൽ​ ​ക​ഴു​ത്ത് ​ഞെ​രി​ഞ്ഞ് ​ജീ​വ​നു​വേ​ണ്ടി​ ​പി​ട​യു​മ്പോ​ൾ​ ​ജോ​ർ​ജ് ​ഫ്‌​ളോ​യി​ഡ് ​ക​ര​ഞ്ഞു​ ​വി​ളി​ച്ചു.​ ​'​മ​മ്മാ...​ ​എ​നി​ക്ക് ​ശ്വാ​സം​ ​മു​ട്ടു​ന്നു."​ ​ലോ​ക​ ​മ​ന​സാ​ക്ഷി​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച​ ​ആ​ ​നി​ല​വി​ളി​ ​വീ​ഡി​യോ​യി​ൽ​ ​പ​ക​ർ​ത്തി​യ​ത് 17​വ​യ​സു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​ഡാ​ർ​നെ​ല്ല​ ​ഫ്രെ​യ്സി​യ​ൽ.​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​വൈ​റ​ലാ​യ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​ ​ഡാ​ർ​നെ​ല്ല​യ്ക്ക് ​ഇ​പ്പോ​ഴും​ ​ന​ടു​ക്കം​ ​മാ​റി​യി​ട്ടി​ല്ല.​ ​മ​നഃ​സാ​ക്ഷി​യു​ള്ള​വ​ർ​ക്ക് ​ക​ണ്ട് ​നി​ൽ​ക്കാ​നാ​വാ​ത്ത​ ​ദൃ​ശ്യം.
ജോ​ർ​ജി​ന്റെ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് ​ആ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ക്കു​മ്പോ​ൾ​ ​അ​വ​ൾ​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.​ ​വി​ല​പ്പെ​ട്ട​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​ന്റെ​ ​കു​റ്റ​ബോ​ധ​ത്താ​ൽ​ ​തേ​ങ്ങു​ക​യാ​ണ​വ​ൾ.​ ​എ​ങ്കി​ലും​ ​അ​വ​ളു​ടെ​ ​നീ​തി​ബോ​ധ​ത്തി​ന് ​പ്രാ​യ​ത്തേ​ക്കാ​ൾ​ ​പാ​ക​ത​യു​ണ്ട്.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​ജോ​ർ​ജി​നെ​ ​ക്രൂ​ര​മാ​യി​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​ഡെ​റി​ക് ​ചൗ​വ് ​എ​ന്ന​ ​വെ​ള്ള​ക്കാ​ര​ൻ​ ​പൊ​ലീ​സു​കാ​ര​ന്റെ​ ​ദു​ഷി​ച്ച​ ​മു​ഖം​ ​നീ​തി​ ​പീ​ഠ​ത്തി​ന് ​മു​ന്നി​ലും​ ​ലോ​ക​ത്തി​ന് ​മു​ന്നി​ലും​ ​വെ​ളി​പ്പെ​ടു​ത്താ​ന​വ​ൾ​ക്കാ​യി.​ ​തൊ​ലി​ ​ക​റു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​സ​ഹ​ജീ​വി​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​പീ​ഡ​നം​ ​കാ​ല​മെ​ത്ര​ ​ക​ഴി​ഞ്ഞി​ട്ടും​ ​തു​ട​രു​ക​യാ​ണെ​ന്ന് ​അ​വ​ൾ​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞു.​ ​ലോ​ക​ത്ത് ​ഒ​ന്നാ​മ​തെ​ത്താ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​ ​അ​മേ​രി​ക്ക​യു​ടെ​ ​അ​ടി​ത്ത​ട്ടി​ലൊ​ളി​ച്ചി​രു​ന്ന​ ​വ​ർ​ണ​വെ​റി​യെ​ ​അ​വ​ൾ​ ​വേ​രോ​ടെ​ ​തോ​ണ്ടി​ ​പു​റ​ത്തി​ട്ടു.
'​ഇ​നി​യും​ ​സ​ഹി​ക്ക​ ​വ​യ്യ​!.​ ​ജോ​ർ​ജി​ന് ​നീ​തി​ ​ല​ഭി​ക്ക​ണം.​ ​ഇ​നി​യൊ​രാ​ളും​ ​തൊ​ലി​ ​ക​റു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​അ​പ​മാ​നി​ക്ക​പ്പെ​ടാ​നോ​ ​പീ​ഡി​പ്പി​ക്ക​പ്പെ​ടാ​നോ​ ​പാ​ടി​ല്ല.​ ​അ​തി​നാ​യി​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​രാ​ടാ​ൻ​ ​ത​യ്യാ​റാ​ണെ​ന്ന് ​ഈ​ ​പെ​ൺ​കു​ട്ടി​ ​പ​റ​യു​ന്നു.​"​ ​ഉ​റ​ച്ച​ ​വാ​ക്കു​ക​ൾ​ ​ഉ​രി​യാ​ടു​മ്പോ​ഴും​ ​അ​വ​ളു​ടെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്.


​ ​മ​റ​ക്കാ​നാ​വി​ല്ലിത്
'​ ​സം​ഭ​വം​ ​ന​ട​ന്ന് ​പി​റ്റേ​ന്ന് ​രാ​ത്രി​യാ​ണ് ​ഞാ​ൻ​ ​ആ​ ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്ത​ത്.​ ​അ​ത് ​വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.​ ​അ​തു​ ​ക​ണ്ട​പ്പോ​ൾ​ ​എ​നി​ക്ക് ​എ​ന്താ​ണ് ​തോ​ന്നി​യ​തെ​ന്ന് ​എ​ല്ലാ​വ​രും​ ​ചോ​ദി​ച്ചു.​ ​എ​ന്താ​ണ് ​അ​പ്പോ​ൾ​ ​തോ​ന്നി​യ​തെ​ന്ന് ​എ​നി​ക്ക് ​അ​റി​യി​ല്ല.​ ​രാ​ത്രി​ ​എ​ട്ടോ​ടെ​ ​എ​ന്റെ​ 9​ ​വ​യ​സു​ള്ള​ ​ക​സി​നൊ​പ്പം​ ​ഞാ​ൻ​ ​ആ​ ​ക​ട​യി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്നു.​ ​അ​യാ​ൾ​ ​നി​ല​ത്തു​ ​കി​ട​ക്കു​ന്ന​ത് ​ഞാ​ൻ​ ​ക​ണ്ടു.​ ​പ​ക്ഷേ,​ ​എ​ന്താ​ണ് ​സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​മ​ന​സി​ലാ​യി​ല്ല.​ ​ഞാ​ൻ​ ​എ​ന്റെ​ ​കാ​മ​റ​ ​ഓ​ൺ​ ​ചെ​യ്തു.​ ​അ​യാ​ൾ​ക്ക് ​ശ്വാ​സ​മെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​പ്ലീ​സ്,​ ​എ​നി​ക്ക് ​ശ്വാ​സ​മെ​ടു​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല​ ​എ​ന്ന് ​അ​യാ​ൾ​ ​ആ​വ​ർ​ത്തി​ച്ചു​ ​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.​
​പ​ക്ഷേ,​ ​അ​വ​ർ​ ​അ​ത് ​കേ​ട്ടി​ല്ല.​ ​അ​വ​ർ​ ​ആ​ ​മ​നു​ഷ്യ​നെ​ ​കൊ​ന്നു.​ ​അ​ഞ്ച് ​അ​ടി​ ​അ​പ്പു​റ​ത്ത് ​ഞാ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തി​യ​ത്.​ ​അ​യാ​ളു​ടെ​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യെ​ന്ന് ​അ​റി​ഞ്ഞ​ത് ​പി​ന്നീ​ടാ​ണ്.​ ​അ​യാ​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​അ​തോ​ർ​ത്ത് ​എ​നി​ക്ക് ​ഉ​റ​ങ്ങാ​നാ​വു​ന്നി​ല്ല​'​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ​ഡാ​ർ​നെ​ല്ല​ ​ഫ്രെ​യ്സി​യ​ൽ​ ​പ​റ​ഞ്ഞു.


​ ​ഈ​ ​ത​ല​മു​റ​യി​ലെ​ ​
റോ​സാ​ ​പാ​ർ​ക്ക്സ്
'​ജോ​ർ​ജി​ന്റെ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​രാ​ൻ​ ​ഇ​ട​യാ​ക്കി​യ,​ ​ആ​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​ ​വെ​റു​മൊ​രു​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ ​മാ​ത്ര​മ​ല്ല​വ​ൾ.​ ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്നു​ ​ഡാ​ർ​നെ​ല്ല​ ​ഈ​ ​ത​ല​മു​റ​യി​ലെ​ ​റോ​സാ​ ​പാ​ർ​ക്ക്സാ​ണെ​ന്ന്.​ ​വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​തീ​ ​കൊ​ളു​ത്തി​യ​വ​ൾ...'ഡാ​ർ​നെ​ല്ല​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സേ​ത് ​ബി​ ​കോ​ബി​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞ​താ​ണി​ത്.
'​കാ​പ​ട്യ​മേ​ശാ​ത്ത,​ ​തീ​ർ​ത്തും​ ​നി​ഷ്‌​ക​ള​ങ്ക​യാ​യ​ ​ഒ​രു​വ​ൾ,​ ​അ​വി​ചാ​രി​ത​മാ​യി​ ​ഒ​രു​ ​പ്ര​തി​ബ​ന്ധം​ ​നേ​രി​ടു​ന്നു.​ ​കാ​ലി​ട​റി​ ​വീ​ഴു​ന്നു.​ ​എ​ന്നി​ട്ടും​ ​അ​വ​ൾ​ ​തി​ക​ച്ചും​ ​ശ​രി​യാ​യ​ ​കാ​ര്യം​ ​ചെ​യ്തു.​ ​അ​വ​ൾ​ ​തി​രി​ച്ച​റി​ഞ്ഞു.​ ​'​ഞാ​നെ​ന്തെ​ങ്കി​ലും​ ​ചെ​യ്യ​ണ​മെ​ന്ന്.​ ​ഞാ​ൻ​ ​എ​ഴു​ന്നേ​റ്റ് ​നി​ൽ​ക്ക​ണ​മെ​ന്ന്'.​ ​അ​ത് ​ച​രി​ത്രം​ ​തി​രു​ത്തി​ക്കു​റി​ച്ചു.
ഡാ​ർ​നെ​ല്ല​ ​ക​ണ്ട​ ​കാ​ഴ്ച​ ​അ​ധി​കൃ​ത​രോ​ട് ​പ​റ​ഞ്ഞി​ട്ട് ​ആ​രും​ ​വി​ശ്വ​സി​ച്ചി​ല്ല.​ ​ഒ​ടു​വി​ൽ​ ​ഫോ​ണെ​ടു​ത്ത് ​അ​വ​ൾ​ ​വീ​ഡി​യോ​ ​കാ​ട്ടി.​ ​താ​ൻ​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്തി​ല്ലെ​ങ്കി​ൽ​ ​ഇ​ക്കാ​ര്യം​ ​പു​റം​ ​ലോ​കം​ ​അ​റി​യി​ല്ലെ​ന്ന് ​അ​വ​ൾ​ക്ക് ​മ​ന​സി​ലാ​യി.​ ​അ​വ​ൾ​ ​ആ​ ​വീ​ഡി​യോ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലി​ട്ടു.​ ​അ​വ​ള​ത് ​ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ജോ​ർ​ജ് ​ഫ്‌​ളോ​യി​ഡി​ന്റെ​ ​ക്രൂ​ര​മാ​യ​ ​കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് ​ലോ​കം​ ​അ​റി​യാ​തെ​ ​പോ​കു​മാ​യി​രു​ന്നു.​ ​'​ ​-​ ​സേ​ത് ​ബി​ ​കോ​ബി​ൻ​ ​പ​റ​ഞ്ഞു.


​ ​​ ​ക​ടു​ത്ത​ ​മാ​ന​സി​ക
​ ​പ്ര​ശ്ന​ത്തിൽ
അ​വി​ചാ​രി​ത​മാ​യാ​ണ് ​ഡാ​ർ​നെ​ല്ല​ ​ഒ​രു​ ​കൊ​ല​പാ​ത​ക​ത്തി​ന് ​ദൃ​ക്സാ​ക്ഷി​യാ​യ​ത്.​ ​അ​ത് ​ഫോ​ണി​ൽ​ ​ഷൂ​ട്ട് ​ചെ​യ്യാ​ൻ​ ​അ​വ​ൾ​ ​വി​വേ​കം​ ​കാ​ട്ടി​യെ​ങ്കി​ലും,​ ​താ​ൻ​ ​ക​ണ്ട​ ​ന​ടു​ക്കു​ന്ന​ ​ദൃ​ശ്യം​ ​അ​വ​ളു​ടെ​ ​മ​ന​സി​നെ​ ​ആ​കെ​ ​അ​ല​ട്ടി​യി​രി​ക്ക​യാ​ണ്.​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​സ​ഹി​ക്കാ​വു​ന്ന​തി​ലും​ ​വ​ലി​യ​ ​മാ​ന​സി​ക​ ​പ്ര​ശ്ന​മാ​ണ​വ​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ഡാ​ർ​നെ​ല്ല​യു​ടെ​ ​കു​ടും​ബം​ ​അ​വ​ൾ​ക്കൊ​പ്പം​ ​നി​ന്ന് ​ധൈ​ര്യം​ ​പ​ക​രു​ന്നു.​ ​മ​ന​ശാ​സ്ത്ര​ ​വി​ദ​ഗ്ദ്ധ​ന്റെ​ ​സേ​വ​ന​വും​ ​ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.


​ ​എ​ന്റെ​ ​ഡാ​ഡി​
​ലോ​കം​ ​മാ​റ്റി​ ​മ​റി​ച്ചു
ജീ​വി​ത​ത്തി​ലെ​ ​അ​പ്ര​തീ​ക്ഷി​ത​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​ത​ള​രാ​തെ​ ​പ​ത​റാ​തെ​ ​നി​ന്ന​ ​ര​ണ്ട് ​സ്ത്രീ​ക​ൾ​ ​കൂ​ടി​യു​ണ്ട് ​ഈ​ ​സം​ഭ​വ​ത്തി​ൽ.​ ​ജോ​ർ​ജ് ​ഫ്ളോ​യി​ഡി​ന്റെ​ ​ഭാ​ര്യ​ ​റോ​ക്സി​യും​ ​കു​ഞ്ഞു​മ​ക​ൾ​ ​ജി​യ​ന്ന​യും.
ഡാ​ഡി​യു​ടെ​ ​ക്രൂ​ര​മാ​യ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​അ​മേ​രി​ക്ക​ ​ക​ത്തു​ന്ന​ത് ​ആ​ ​6 വയസുകാരി​ ​അ​റി​ഞ്ഞു.
ന്യൂ​യോ​ർ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​പ്ര​തിേ​ഷ​ധ​ങ്ങ​ളി​ലൊ​ന്നി​ൽ​ ​അ​ച്ഛ​ന്റെ​ ​സു​ഹൃ​ത്തി​ന്റെ​ ​തോ​ളി​ലി​രു​ന്ന് ​ജി​യ​ന്ന​ ​പ​ങ്കെ​ടു​ത്തു.​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം​ ​അ​ച്ഛ​ന്റെ​ ​പേ​ര് ​പ​റ​യു​ന്ന​തും​ ​പ്ല​ക്കാ​ർ​ഡു​ക​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​തും​ ​ക​ണ്ട​പ്പോ​ൾ​ ​കു​ഞ്ഞു​ ​ജി​യ​ന്ന​ ​പ​റ​ഞ്ഞു.
'​ഡാ​ഡി​ ​ലോ​ക​ത്തെ​ ​മാ​റ്റി​ ​മ​റി​ച്ചു.​'​ ​എ​ന്ന് ​വി​തു​മ്പി.​ ​ഫ്ളോ​യി​ഡി​ന്റെ​ ​അ​വ​സാ​ന​ ​വീ​ഡി​യോ​ ​ജി​യ​ന്ന​യും​ ​ക​ണ്ടു.
'​ആ​രെ​ങ്കി​ലും​ ​ഡാ​ഡി​യെ​ ​സ​ഹാ​യി​ച്ചി​രു​ന്നെ​ങ്കി​ലെ​ന്ന് ​എ​നി​ക്ക് ​തോ​ന്നി.​ ​ഞാ​ന​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഓ​ടി​ ​ചെ​ന്നേ​നെ.​ ​എ​നി​ക്ക് ​ഡാ​ഡി​യെ​ ​മി​സ് ​ചെ​യ്യു​ന്നു.​ ​എ​ന്റെ​ ​കൂ​ടെ​ ​ക​ളി​ക്കാ​ൻ​ ​ഇ​നി​ ​ഡാ​ഡി​ ​ഒ​രി​ക്ക​ലും​ ​വ​രി​ല്ല​ല്ലോ​'​ ​ജി​യ​ന്ന​ ​പ​റ​ഞ്ഞു​ ​നി​റു​ത്തു​മ്പോ​ൾ​ ​ലോ​കം​ ​ഒ​പ്പം​ ​തേ​ങ്ങു​ക​യാ​ണ്.


​ ​​ ​പോ​രാ​ട്ടം​ ​
തു​ട​രും
ജീ​വ​നു​തു​ല്യം​ ​സ്നേ​ഹി​ച്ച​ ​ജീ​വി​ത​ ​പ​ങ്കാ​ളി​യു​ടെ​ ​മ​ര​ണം​ ​ആ​കെ​ ​ത​ക​ർ​ത്തു​ക​ള​ഞ്ഞു.​പ​ക്ഷേ,​​​ ​അ​മേ​രി​ക്ക​യി​ലെ​ ​ക​റു​ത്ത​ ​വ​ർ​ഗ​ക്കാ​ർ​ക്കെ​ല്ലാം​ ​നീ​തി​ ​ല​ഭി​ക്ക​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​ഫ്ളോ​യി​ഡി​ന്റെ​ ​ഭാ​ര്യ​ ​റോ​ക്സി​ക്ക് ​വി​ട്ടു​വീ​ഴ്ച​യി​ല്ല.​ ​അ​തു​വ​രെ​ ​പോ​രാ​ട്ടം​ ​തു​ട​രു​മെ​ന്നു​മെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​ശ​ബ്ദ​ത്തി​ന് ​കാ​രി​രു​മ്പി​ന്റെ​ ​ഉ​റ​പ്പ്.
'​ശ്വാ​സം​ ​കി​ട്ടാ​തെ​ ​ഡാ​ഡി​ ​മ​രി​ച്ചു​വെ​ന്ന് ​മാ​ത്ര​മാ​ണ് ​ഞാ​ൻ​ ​മ​ക​ളോ​ട് ​പ​റ​ഞ്ഞ​ത്.​ ​അ​വ​ൾ​ക്കി​നി​ ​അ​ച്ഛ​നി​ല്ല​ല്ലോ.​ ​മ​ക​ൾ​ ​പ​ഠി​ച്ച് ​ഡി​ഗ്രി​യെ​ടു​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​ഇ​നി​ ​ഫ്ളോ​യി​ഡി​ല്ലെ​ന്ന​ത് ​ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്.​ ​പ്ര​തി​ഷേ​ധം​ ​ക​ഴി​യു​മ്പോ​ൾ​ ​എ​ല്ലാ​വ​രും​ ​വീ​ട്ടി​ലേ​ക്ക് ​പോ​കും.​ ​പ​ക്ഷേ,​​​ ​ഫ്ളോ​യി​ഡി​ല്ലാ​ത്ത​ ​ജീ​വി​ത​വും​ ​വീ​ടും​ ​ആ​ലോ​ചി​ക്കാ​നേ​ ​ക​ഴി​യു​ന്നി​ല്ല.​'​ ​-​ ​റോ​ക്സി​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GEORGE FLOYD
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.