SignIn
Kerala Kaumudi Online
Tuesday, 27 July 2021 4.29 AM IST

മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യുവാക്കൾ

hijaas

കൊണ്ടോട്ടി: നിരോ​ധി​ത എൽ​.എ​സ്​.ഡി, എം.ഡി.എ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് വീ​ട്ടി​ലകത്ത് ഹിജാ​സ്(22), കോഴിക്കോ​ട് കല്ലായി അ​മൻ വീ​ട്ടിൽ അ​കീൽ(20) എ​ന്നി​വരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അരലക്ഷത്തോളം രൂപയുടെ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചത്. കോഴിക്കോ​ട്, മലപ്പുറം ജില്ലകളിലെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് മയക്കുമ​രുന്നു വിൽപ്പന നടത്തുന്ന കണ്ണികളിലെ പ്രധാനികളാ​ണ് പിടിയിലാ​യ​വ​രെ​ന്നു പൊലീസ് പറഞ്ഞു. മയക്കുമരുന്നു കടത്താനുപയോഗിച്ച ബൈക്കും ഇവരിൽ നിന്നു കണ്ടെടുത്തു. ഗോ​വ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് വിപണനത്തിനും ഇവർ കോളേജ് വിദ്യാർത്ഥികളെയാണ് ഉപയോഗിക്കുന്ന​ത്. ഡോസിനനുസരിച്ച് വിവിധ പേരുകളിലാണ് എം.ഡി.എ സ്റ്റാമ്പുകൾ അറിയപ്പെടുന്നത്. മായൻ കലണ്ടർ എന്നറിയപ്പെടുന്ന വിഭാഗത്തിൽപ്പെ​ട്ട സ്റ്റാമ്പുകളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. 2000 രൂപ നിരക്കി​ലാ​ണ് വി​ൽപ്പന. കൊറിയർ സർവീസ് വഴിയും മയക്കുമ​രുന്നെത്തിച്ചിട്ടുണ്ട്.
ചെറിയ അളവിൽ കൈവശം വച്ചാൽ പോലും 20 വർഷത്തിലധികം തടവു ശിക്ഷയും പിഴയും ലഭിക്കുന്ന വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവരിൽ നിന്നു കണ്ടെത്തിയ​ത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ഇവരെ നിരീക്ഷിച്ചു വരികയാ​ണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റി​മാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.