SignIn
Kerala Kaumudi Online
Wednesday, 28 July 2021 4.07 AM IST

പൊലീസ് സ്റ്റേഷനുകളിൽ പരാതി ഓൺലൈനായി സ്വീകരിക്കും

online

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്​റ്റേഷനുകളിൽ പരാതികൾ ഓൺലൈനായി സ്വീകരിക്കുന്നതിന് പ്രാധാന്യം നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. പരാതികൾ എത്രയും വേഗം തീർപ്പാക്കി ഡിജി​റ്റൽ മാർഗങ്ങളിലൂടെ മറുപടി നൽകണം. റെയിൽവേ സ്​റ്റേഷനുകളിൽ എത്തുന്നവർക്ക് വീടുകളിലേക്ക് പോകാനുള്ള യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും പൊലീസ് ശ്രമിക്കും. വിമാനത്താവളങ്ങളിൽ എത്തുന്നവർ ബസുകളിൽ കയറിയശേഷം അടുത്ത വിമാനത്തിൽ എത്തുന്നവർക്കായി കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തണം. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിപ്പിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLICE STATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.