SignIn
Kerala Kaumudi Online
Monday, 21 September 2020 7.27 PM IST

കണ്ണനെ തൊഴാൻ കർശന നിയന്ത്രണങ്ങൾ

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ പ്രവേശനം അനുവദിച്ചു. രാവിലെ 6.30 മുതൽ 7.30 വരെയും 8.30 മുതൽ 10.15 വരെയും വൈകിട്ട് 5 മുതൽ 6.15 വരെയുമായിരിക്കും പ്രവേശനം. ഉഷ:പൂജ, എതൃത്ത് പൂജ, പന്തീരടി പൂജ, നിത്യനവകം, ഉച്ചപൂജ, ഉച്ച ശ്രീബലി, ദീപാരാധന, അത്താഴപൂജ, അത്താഴ ശ്രീബലി, തൃപ്പുക എന്നീ ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

പ്രവേശനം പടിഞ്ഞാറെ നടയിലൂടെ മാത്രമായിരിക്കും. ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ ശുദ്ധീകരിച്ച ശേഷം പടിഞ്ഞാറെ വാതിൽക്കലെത്തി ക്യൂവിലൂടെ നാലമ്പലത്തിനുള്ളിൽ പ്രവേശിക്കണം. നാലമ്പലത്തിനുള്ളിൽ നിന്ന് തെക്കേനട വാതിൽ വഴി പുറത്തിറങ്ങി മഹാദേവൻ നടയിലും ഗണപതി നടയിലും തൊഴുത് ഗുരുവായൂർ നടവഴി തെക്ക് പടിഞ്ഞാറെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രവേശിച്ച് പുറത്തു കടക്കണം.നാലമ്പലത്തിനുള്ളിൽ പ്രദക്ഷിണം, ഉച്ചത്തിലുള്ള മന്ത്രോച്ചാരണം, കീർത്തനാലാപനം എന്നിവ അനുവദിക്കില്ല. ദർശനത്തിനെത്തുന്ന ഭക്തർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്ക് നിർബന്ധം. രജിസ്ട്രേഷനുപയോഗിക്കാനുള്ള പേന കൊണ്ടുവരണം. ഒരു സമയം മുൻഗണനാ ക്രമത്തിൽ 10 പേരെ കൂടുതൽ ദർശനത്തിന് അനുവദിക്കില്ല. ഭക്തർ പരസ്പരം സ്പപർശിക്കരുത്. ഒന്നര മീറ്റർ അകലം പാലിക്കണം. തീർത്ഥവും പ്രസാദവും ശ്രീലകത്തു നിന്നു നൽകില്ല. 10 വയസിന് താഴെയും 65 വയസിന് മുകളിലിമുള്ളവരെ ദർശനത്തിന് അനുവദിക്കില്ല. പാദരക്ഷകൾ കൂട്ടിയിടരുത്. പടിഞ്ഞാറെ നടയിലെ നടപ്പന്തലിൽ പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകണം.ഈ നിർദേശങ്ങൾ പാലിച്ചു മാത്രമേ ഭക്തർ ദർശനത്തിന് എത്താവൂ എന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.