SignIn
Kerala Kaumudi Online
Saturday, 11 April 2020 1.47 AM IST

മുത്തലാഖ് ബിൽ പരാജയപ്പെടുത്താൻ വേണ്ടത് ചെയ്യും: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

sss

മലപ്പുറം: മുത്തലാഖ് ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്തപ്പോൾ മുസ്ലീം ലീഗ് എം.പി പികെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടിയുമായി നേരിട്ട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ച ശേഷം മുസ്ലിം ലീഗ് ഗവേർണിംഗ് യോഗം ചേരുകയും മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭയിൽ തിങ്കളാഴ്ച മുത്തലാഖ് ബിൽ പരിഗണിക്കുമ്പോൾ അതിനെതിരെ വോട്ട് ചെയ്യാൻ യുപിഎ കക്ഷികളുമായും മറ്റ് കക്ഷികളുമായും സഹരണമുണ്ടാക്കാൻ വേണ്ടത് ചെയ്യുമെന്നും മുസ്ലിം ലീഗ് എം.പിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യസഭയിൽ ബില്ല് പാസാകില്ലെന്നാണ് പ്രതീക്ഷ. അതിനായി കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ല് പാസായില്ലെങ്കിൽ നിലവിൽ ലീഗ് നേരിടുന്ന ആക്ഷേപങ്ങൾക്ക് അറുതി വരുമെന്നും അദ്ദേഹം പറഞ്ഞു.

പി.കെ കുഞ്ഞാലിക്കുട്ടി എം.പി വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നത് ഒരു വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ വിവാഹത്തിൽ പങ്കെടുക്കാനല്ല പാർട്ടി പത്രത്തിന്റെ ഗവേണിംഗ് ബോഡിയിൽ പങ്കെടുക്കാനായിരുന്നു താൻ പോയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കേന്ദ്രത്തിലും സംസ്ഥാനത്തിലും നിലവിലുള്ള ചുമതലകൾ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PANAKKAD SAYED HYDERALI SHIHAB THANGAL, PK KUNJALIKKUTTY, MUSLIM LEAGUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.