SignIn
Kerala Kaumudi Online
Thursday, 02 April 2020 11.48 AM IST

മുത്തലാഖ്: കുഞ്ഞാലിക്കുട്ടിക്കെതിരെ പി.ഡി.പി പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

-kunjalikkuty

മലപ്പുറം: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബില്ലിലെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ലോക്‌സഭയിൽ നിന്ന് വിട്ടുനിന്നതിൽ പ്രതിഷേധിച്ച് കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയിലെ വീട്ടിലേക്ക് പി.ഡി.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. നൂറോളം പി.ഡി.പി പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ മുദ്രാവാക്യവിളികളുമായെത്തിയ മാർച്ച് പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം ഐ.എം.എലും കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തിയിരുന്നു.

നിർണായക സമയത്ത് സഭയിൽ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിന് പോയത് പാർട്ടിക്കുള്ളിലും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതെ മാറിനിന്നതും ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു

അതേസമയം, മുത്തലാഖ് ചർച്ചയിൽ നിന്നും വിട്ടു നിന്ന കുഞ്ഞാലിക്കുട്ടിയുടെ നടപടിയിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചിരുന്നു. അസൗകര്യങ്ങൾ ആർക്കും സംഭവിക്കാവുന്നതാണെന്നും വിവാദമുണ്ടാക്കിയവർക്ക് നല്ല ഉദ്ദേശ്യമല്ലെന്നും അദ്ദേഹം പറ‌ഞ്ഞു.

കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച ശേഷമാണ് താൻ പാർലമെന്റിൽ പ്രസംഗിച്ചത്. കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിൽ അസാധാരണമായി ഒന്നുമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വിശദമാക്കി. മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ താൻ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തൽപര കക്ഷികൾ പ്രചരണം നടത്തുന്നുണ്ടെന്നും ഇത് വസ്‌തുതാപരമായി ശരിയല്ലെന്നുമായിരുന്നു വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: P.K KUNJALIKKUTTY, AGAINST, PDP, MARCH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.