SignIn
Kerala Kaumudi Online
Monday, 28 September 2020 11.47 AM IST

മി​സ് ​യൂ​ ​പ​പ്പാ... ലവ് യൂ പപ്പാ.... നടൻ സത്യനെ മകൻ ജീവൻസത്യൻ ഓർക്കുന്നു

sathyan

സ്നേ​ഹ​വും​ ​വാ​ത്സ​ല്യ​വും​ ​ക​ണി​ശ​ത​യും​ ​ചേ​ർ​ന്നൊ​ഴു​കി​യ​ ​ത്രി​വേ​ണി​യാ​യി​രു​ന്നു​ ​മ​ക്ക​ൾ​ക്കെ​ന്നും​ ​ന​ട​ൻ​ ​സ​ത്യ​ൻ.​ ​പ്രി​യ​പ്പെ​ട്ട​ ​പ​പ്പ​യെ​ക്കു​റി​ച്ചു​ള്ള​ ​ഓ​ർ​മ്മ​ക​ൾ​ ​ഒ​രാ​യി​ര​മു​ണ്ട് ​ജീ​വ​ൻ​ ​സ​ത്യ​ന്റെ​ ​മ​ന​സി​ൽ.​ ​എ​ത്ര​ ​പ​റ​ഞ്ഞാ​ലും​ ​തീ​രാ​ത്ത​ ​വി​ശേ​ഷ​ങ്ങ​ൾ...​ ​ഓ​രോ​ ​നി​മി​ഷ​വും​ ​അ​വ​ ​ഒ​ട്ടും​ ​നി​റം​ ​മ​ങ്ങാ​തെ​ ​കൂ​ടെ​യു​ണ്ട്.​ ​സ​ത്യ​ൻ​ ​യാ​ത്ര​യാ​യി​ട്ട് ​അ​മ്പ​താം​ ​വ​ർ​ഷ​ത്തി​ലെ​ത്തു​മ്പോ​ൾ​ ​ആ​ ​ശൂ​ന്യ​ത​ ​അ​ന്ന​ത്തേ​തു​പോ​ലെ​ ​ഉ​ള്ളി​ലു​ണ്ട്.​ ​തി​ര​ക്കി​ട്ട​ ​മ​ദ്രാ​സി​ലെ​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​പ​പ്പ​യു​ടെ​ ​ക​ത്തു​ക​ൾ​ ​മ​ക്ക​ളു​ടെ​ കൈയിലെ​ത്തു​മാ​യി​രു​ന്നു.​ ​അ​തി​നു​തൊ​ട്ടു​മു​മ്പേ​ ​നാ​ട്ടി​ൽ​ ​നി​ന്നും​ ​അ​വ​ര​യ​ച്ച​ ​ക​ത്തി​ലെ​ ​അ​ക്ഷ​ര​ത്തെ​റ്റു​ക​ളും​ ​വ്യാ​ക​ര​ണ​തെ​റ്റു​ക​ളു​മു​ൾ​പ്പെ​ടെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​വും​ ​ആ​ ​ക​ത്തു​ക​ളെ​ല്ലാം.​ ​ആ​ ​അ​ക്ഷ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​സു​ഗ​ന്ധം​ ​ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടാ​വും.

പ​പ്പു​വാ​യും​ ​ശ്രീ​ധ​ര​ൻ​ ​നാ​യ​രാ​യും​ ​ഒ​തേ​ന​നാ​യും​ ​പ​ള​നി​യാ​യും​ ​ശ്രീ​നി​യാ​യും​ ​രാ​ജേ​ന്ദ്ര​നാ​യും​ ​സു​ധി​യാ​യു​മൊ​ക്കെ​ ​വൈ​വി​ദ്ധ്യ​മാ​ർ​ന്ന,​ ​അ​ഭി​ന​യ​തീ​ക്ഷ്‌​ണ​ത​യു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ​ക​ർ​ന്നാ​ടി​യ​ ​അ​ഭി​ന​യ​ച​ക്ര​വ​ർ​ത്തി​യാ​ണ് ​മ​ല​യാ​ളി​ക​ൾ​ക്ക് ​സ​ത്യ​ൻ.​ ​എ​ന്നാ​ൽ,​ ​സ്നേ​ഹ​ത്തി​ന്റെ​ ​പ്ര​തി​രൂ​പ​മാ​ണ് ​ത​ങ്ങ​ളു​ടെ​ ​പ​പ്പ​യെ​ന്ന് ​പ​റ​യു​ക​യാ​ണ് ​സ​ത്യ​ന്റെ​ ​ഇ​ള​യ​മ​ക​നാ​യ​ ​ജീ​വ​ൻ​ ​സ​ത്യ​ൻ.


മി​സ് ​യൂ​ ​പ​പ്പാ...
രാ​വി​ലെ​ ​ഉ​ണ​ർ​ന്ന് ​കു​ളി​ച്ച് ​റെ​ഡി​യാ​യി​ ​പ്രാ​ർ​ത്ഥ​ന​യും​ ​ന​ട​ത്തി​ ​ലൊ​ക്കേ​ഷ​നി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്ന​ ​പ​പ്പ​യു​ടെ​ ​ചി​ത്രം​ ​ഇ​പ്പോ​ഴും​ ​മ​ന​സി​ലു​ണ്ട്.​ ​എ​ട്ടു​ ​മ​ണി​ക്കാ​ണ് ​ഷൂ​ട്ടിം​ഗ് ​ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും​ ​ഏ​ഴ​ര​യ്‌​ക്കു​ ​ത​ന്നെ​ ​പ​പ്പ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​എ​ത്തും.​ ​അ​ത്ര​ ​കൃ​ത്യ​മാ​യാ​ണ് ​പ​പ്പ​ ​ഓ​രോ​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്യു​ന്ന​ത്.​ ​ആ​ ​കൃ​ത്യ​നി​ഷ്‌​ഠ​ ​ജീ​വി​ത​ത്തി​ലെ​ ​എ​ല്ലാ​ ​കാ​ര്യ​ത്തി​ലും​ ​പ​പ്പ​ ​പാ​ലി​ച്ചി​ട്ടു​ണ്ട്.​ ​തിരുവനന്തപുരത്തുനിന്ന് മദ്രാസിലേക്ക് പോകുമ്പോൾ ​ ​മൂ​ന്നാ​ളു​ടെ​യും​ ​ക​വി​ളി​ൽ​ ​ഉ​മ്മ​ ​ത​ന്ന് ഞങ്ങളുടെ ഉമ്മയും വാങ്ങി​ ​മാ​ത്ര​മേ​ ​പ​പ്പ​ ​ഇ​റ​ങ്ങാ​റു​ള്ളൂ.​ ​ആ​ ​ഉ​മ്മ​യു​ടെ​ ​മ​ധു​രം​ ​കാ​ല​മി​ത്ര​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​തേ​ ​പോ​ലെ​ ​അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്.​ ​ഞ​ങ്ങ​ളെ​ ​പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​കാ​മെ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​കൃ​ത്യ​മാ​യി​ ​കൊ​ണ്ടു​പോ​കും.​ ​അ​തി​നൊ​രു​ ​മു​ട​ക്ക​വും​ ​വ​രു​ത്താ​റി​ല്ല.​ ​എ​ത്ര​ ​തി​ര​ക്കി​ലാ​ണെ​ങ്കി​ലും​ ​ഞ​ങ്ങ​ളു​ടെ​ ​കൂ​ടെ​ ​സ​മ​യം​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ടാ​യി​രു​ന്നു.​ ​വ​ള​രെ​ ​സ്നേ​ഹ​ത്തോ​ടെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​മൂ​ന്നു​പേ​രോ​ടും​ ​(പ്ര​കാ​ശ് ​സ​ത്യ​ൻ,​ ​സ​തീ​ഷ് ​സ​ത്യ​ൻ,​ ​ജീ​വ​ൻ​ ​സ​ത്യ​ൻ​)​ ​പ​പ്പ​ ​സം​സാ​രി​ച്ചി​രു​ന്ന​ത്.​ ​ഞ​ങ്ങ​ളെ​ ​ഒ​രു​ ​ക​മ്പെ​ടു​ത്ത് ​ത​ല്ലി​യി​ട്ടു​ ​പോ​ലു​മി​ല്ല.​ ​ചി​ല​പ്പോ​ൾ​ ​കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് ​അ​ത്ഭു​തം​ ​തോ​ന്നും.​ ​സി​നി​മ​യി​ലൊ​ക്കെ​ ​സ്നേ​ഹം​ ​ഉ​ള്ളി​ലൊ​ളി​പ്പി​ക്കു​ന്ന​ ​സ്വ​ഭാ​വ​മു​ള്ള​ ​പ​രു​ക്ക​ൻ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ​പ​പ്പ​ ​കൂ​ടു​ത​ലും​ ​ചെ​യ്‌​തി​ട്ടു​ള്ള​ത്.​ ​പ​ക്ഷേ​ ​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​ത്തി​ൽ​ ​അ​ങ്ങ​നെ​ ​അ​ല്ലാ​യി​രു​ന്നു.​ ​ഞ​ങ്ങ​ളു​ടെ​ ​ചു​റ്റി​ലു​മാ​യി​രു​ന്നു​ ​പ​പ്പ.​ ​ജീ​വി​ത​ത്തി​ലെ​ ​ഓ​രോ​ ​കാ​ര്യ​ത്തി​ലും​ ​എ​നി​ക്ക് ​പ​പ്പ​യെ​ ​ഭ​യ​ങ്ക​ര​മാ​യി​ ​മി​സ് ​ചെ​യ്യാ​റു​ണ്ട്.


മ്യൂ​സി​യ​ത്തെ​ ​സൈ​ക്കി​ൾ​ ​പ​ഠി​ത്തം
ഞ​ങ്ങ​ൾ​ ​അ​ന്ന് ​പി.​എം.​ജി​യ്‌​ക്ക​ടു​ത്താ​ണ് ​താ​മ​സി​ക്കു​ന്ന​ത്.​ ​പ​പ്പ​ ​മ​ദ്രാ​സി​ൽ​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യാ​ൽ​ ​പി​ന്നെ​ ​ഞ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ്.​ ​ബീ​ച്ചി​ലും​ ​പാ​ർ​ക്കി​ലും​ ​ഒ​ക്കെ​ ​കൊ​ണ്ടു​പോ​കും.​ ​ഞ​ങ്ങ​ളെ​ ​സൈ​ക്കി​ൾ​ ​ച​വി​ട്ടാ​ൻ​ ​പ​ഠി​പ്പി​ക്കാ​നാ​യി​ ​മ്യൂ​സി​യ​ത്താ​യി​രു​ന്നു​ ​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.​ ​

ഒഴിവുസമയങ്ങളിൽ​ ​അ​വി​ടെ​ ​സ്ഥി​ര​മാ​യി​ ​കൊ​ണ്ടു​പോ​യി​ ​സൈ​ക്കി​ൾ​ ​പ​രി​ശീ​ലി​പ്പി​ച്ച​ത് ​ഇ​ന്നും​ ​മ​ന​സി​ലു​ണ്ട്.​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രേ​ ​ഒ​രു​ ​ത​വ​ണ​യാ​ണ് ​പ​പ്പ​ ​വ​ഴ​ക്കു​പ​റ​ഞ്ഞ​ത്.​ ​അ​തി​ന് ​കാ​ര​ണ​മാ​യ​തും​ ​സൈ​ക്കി​ൾ​ ​പ​ഠ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​രു​ ​സം​ഭ​വ​മാ​യി​രു​ന്നു.​ ​അ​ന്ന് ​ഞ​ങ്ങ​ളു​ടെ​ ​വീ​ട്ടി​ൽ​ ​ഡ്രൈ​വ​ർ​ ​അ​ങ്കി​ളും​ ​താ​മ​സി​ക്കു​ന്നു​ണ്ട്.​ ​ഒ​രു​ദി​വ​സം​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​വൈ​കി​ട്ട് ​നാ​ലു​മ​ണി​യാ​യ​പ്പോ​ൾ​ ​ചവിട്ടി പഠിക്കാനായി സൈ​ക്കി​ളു​മെ​ടു​ത്ത് ​ഞാ​നും ഡ്രൈവറങ്കിളും ​ ​പു​റ​ത്തി​റ​ങ്ങി.​ ​ ​ആ​റു​മ​ണി​യാ​യ​പ്പോ​ഴാ​ണ് ​ ​തി​രി​കെ​ ​വ​ന്ന​ത്.​ ​വീ​ടി​ന​ടു​ത്തെ​ത്തി​യ​തും​ ​അ​ടു​ത്ത​ ​വീ​ട്ടി​ലെ​ ​ആ​ന്റി​ ​പ​റ​ഞ്ഞു​ ​വേ​ഗം​ ​ചെ​ല്ല് ​ഇ​പ്പോ​ൾ​ ​കി​ട്ടും​ ​ത​ല്ലെ​ന്ന്.​ പപ്പ വീട്ടിലുള്ള സമയമായിരുന്നു. ഞാൻ പോകുമ്പോൾ പപ്പ പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയിട്ടും ഞാൻ തിരിച്ചെത്തിയില്ലായിരുന്നു. ​ചെ​ന്ന​പ്പോ​ൾ​ ​പ​പ്പ​ ​ചോ​ദി​ച്ചു​ ​എ​വി​ടെ​പ്പോ​യി​രു​ന്നു.​ ​സൈ​ക്കി​ൾ​ ​ച​വി​ട്ടാ​നാ​ണെ​ന്ന് ​മ​റു​പ​ടി​ ​ന​ൽ​കി.​ ​വീ​ട്ടി​ൽ​ ​പ​റ​ഞ്ഞി​ട്ടാ​ണോ​ ​പോ​യ​തെ​ന്ന് ​അ​ടു​ത്ത​ചോ​ദ്യം.​ ​ഇ​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​തെ​ന്താ​ ​പ​റ​യാ​തെ​ ​പോ​യ​ത്,​ ​എ​വി​ടെ​പ്പോ​യാ​ലും​ ​വീ​ട്ടി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ ​പോ​ക​ണം.​ ​ഇ​തു​ ​പ​റ​ഞ്ഞപ്പോ​ൾ​ ​പ​പ്പ​യു​ടെ​ ​ശ​ബ്‌​ദം​ ​ ​ന​ല്ല​ ​ക​ന​ത്തി​ലാ​യി​രു​ന്നു.​ ​ആ​ദ്യ​മാ​യ​ല്ലേ​ ​അ​ത്ത​ര​മൊ​രു​ ​രീ​തി​യി​ൽ​ ​പ​പ്പ​ ​സം​സാ​രി​ക്കു​ന്ന​ത്.​ ​എ​നി​ക്ക് ​സ​ങ്ക​ടം​ ​വ​ന്നു.​ ​ അ​തി​നു​ശേ​ഷം​ ​എ​വി​ടെ​ ​പോ​യാ​ലും​ ​ഞാ​ൻ​ ​കൃ​ത്യ​മാ​യി​ ​വീ​ട്ടി​ൽ​ ​പ​റ​യും.​ ​പ​പ്പ​ ​ന​ൽ​കി​യ​ ​ഉ​പ​ദേ​ശ​ങ്ങ​ളാ​ണ് ​ആ​രോ​ടും​ ​ക​ള​വ് ​പ​റ​യ​രു​ത്,​ ​കൃ​ത്യ​നി​ഷ്‌​ഠ​ ​പാ​ലി​ക്ക​ണം​ ​എ​ന്ന​ത്.​ ​ഞ​ങ്ങ​ൾ​ ​മൂ​ന്നു​പേ​രും​ ​അ​ത് ​പാലിക്കാൻ ശ്രമിച്ചിരു​ന്നു.

ഓ​ർ​മ്മ​ക​ൾ​ ​കൊ​ണ്ട് ​തു​ന്നി​യ​ ​കു​പ്പാ​യം
ഞ​ങ്ങ​ളു​ടെ​ ​കു​ട്ടി​ക്കാ​ല​ത്ത് ​മൂ​ന്നു​ ​പേ​ർ​ക്കും​ ​ഒ​രേ​ ​പോ​ലു​ള്ള​ ​ഉ​ടു​പ്പു​ക​ളാ​ണ് ​പ​പ്പ​ ​വാ​ങ്ങി​ത്ത​രാ​റു​ള​ള​ത്.​ ​​ ​ഒ​രേ​ ​നി​റ​മു​ള്ള​ ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ​നി​ൽ​ക്കു​ന്ന​ ​ഞ​ങ്ങ​ളെ​ ​കാ​ണാ​നും​ ​പ​പ്പ​യ്‌​ക്ക് ​വ​ലി​യ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​വ​ലു​താ​യ​പ്പോ​ഴാ​ണ് ​ഒ​രേ​ ​വ​സ്ത്ര​ങ്ങ​ൾ​ ​എ​ന്ന​ ​രീ​തി​ ​പ​പ്പ​ ​മാ​റ്റി​യ​ത്.​ ​മ​ദ്രാ​സി​ൽ​ ​നി​ന്ന് ​വ​ന്നു​ ​ക​ഴി​ഞ്ഞാ​ൽ​ ​സ്‌​കൂ​ളി​ലെ​യും​ ​കോ​ളേ​ജി​ലെ​യു​മൊ​ക്കെ​ ​വി​ശേ​ഷ​ങ്ങ​ൾ​ ​ചോ​ദി​ക്കും,​​ ​ക​ണ്ട​ ​സി​നി​മ​ക​ളെ​ ​കു​റി​ച്ചും.​ ​പ​പ്പ​യു​ടെ​ ​സി​നി​മ​ക​ളെ​ ​കു​റി​ച്ചു​ള്ള​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​ആ​രാ​യും.​ ​ഒ​രു​മി​ച്ചി​രു​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​തും​ കാരംസും കാർഡ്സും കളിക്കുന്നതും ത​മാ​ശ​ ​പ​റ​ഞ്ഞി​രു​ന്ന​തും​ ​നി​റ​യെ​ ​ചി​രി​ച്ചി​രു​ന്ന​തു​മൊ​ക്കെ​ ​ഇ​ന്നും​ ​മ​ധു​ര​മു​ള്ള​ ​ഓ​ർ​മ്മ​ക​ളാ​ണ്.

sathyan1


പ​ത്ര​ത്തി​ലൂ​ടെ​ ​അ​റി​ഞ്ഞ​ ​അ​പ​ക​ടം
പ​പ്പ​ ​ഭ​യ​ങ്ക​ര​ ​ഡ്രൈ​വിം​ഗ് ​ക്രെ​യ്സ് ​ഉ​ള്ള​ ​ആ​ളാ​യി​രു​ന്നു.​ ​മ​ദ്രാ​സി​ൽ​ ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​വ​രു​മ്പോ​ൾ​ ​കാ​റോ​ടി​ക്കാ​ൻ​ ​ഡ്രൈ​വ​റെ​ ​വ​ച്ചി​രു​ന്നി​ല്ല.​ ​മ​ദ്രാ​സി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടു​മ്പോ​ൾ​ ​വി​ളി​ക്കും.​ ​രാ​വി​ലെ​ ​ഏ​ഴി​ന് ​പു​റ​പ്പെ​ട്ടാ​ൽ​ ​രാ​ത്രി​ ​എ​ട്ടു​മ​ണി​ക്ക് ​വീ​ട്ടി​ലെ​ത്തും.​ ​അ​താ​ണ് ​ക​ണ​ക്ക്.​ ​ചെ​മ്മീ​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ന​ട​ക്കു​ന്ന​ ​സ​മ​യം.​ ​ക്ളൈ​മാ​ക്‌​സ് ​ചി​ത്രീ​ക​ര​ണം​ ​പു​റ​ക്കാ​ട്ട് ​ന​ട​ക്കു​ക​യാ​ണ്.​ ​ഒ​രു​ ​കൊ​ച്ചു​വ​ള്ള​ത്തി​ലായിരുന്നു പപ്പ.​​ ​ച​ങ്ങാ​ട​ത്തി​ലാ​യി​രു​ന്നു​ ​കാ​മ​റ​യും​ ​സി​നി​മ​യു​ടെ​ ​മ​റ്റു​ ​ക്രൂ​വും.​ ​ച​ങ്ങാ​ടവും വള്ളവും അ​ന​ങ്ങാ​തി​രി​ക്കാ​നാ​യി​ ​ര​ണ്ട് ​ബോ​ട്ടു​ക​ളി​ൽ​ ​ക​യ​ർ​ ​കെ​ട്ടി​ ​ച​ങ്ങാ​ട​വു​മാ​യി​ ​ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു ചു​ഴി​ക്ക​ടു​ത്തേ​ക്ക് ​പോ​കു​ന്ന​ ​രം​ഗ​മെ​ടു​ക്കു​മ്പോ​ൾ​ ​വ​ടം​ ​പൊ​ട്ടി നി​യ​ന്ത്ര​ണം​ ​പോ​യി.​ ​പ​പ്പ​ ​ഉ​ട​ൻ​ ​ചാ​ടി​ ​നീ​ന്തി​ ​ച​ങ്ങാ​ട​ത്തി​ൽ​ ​ക​യ​റി​യ​തി​നാ​ൽ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​അ​ടു​ത്ത​ദി​വ​സം​ ​രാ​വി​ലെ​ ​പ​ത്ര​ത്തി​ൽ​ ​വാ​ർ​ത്ത​ ​ക​ണ്ടാ​ണ് ​ഞ​ങ്ങ​ൾ​ ​വി​വ​രം​ ​അ​റി​ഞ്ഞ​ത്.​ ​ആ​ല​പ്പു​ഴ​യി​ലെ ​ ​ഗ​സ്റ്റ്ഹൗ​സി​ലായിരുന്നു ​പ​പ്പ​ ​താ​മ​സി​ച്ചത്.​ ​ഞ​ങ്ങ​ൾ​ ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച​പ്പോ​ൾ​ ​പ​പ്പ​യെ​ ​കി​ട്ടി.​ ​കു​ഴ​പ്പ​മൊ​ന്നു​മി​ല്ല​ വൈകിട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​പു​റ​പ്പെ​ടു​മെ​ന്ന് ​പ​റ​ഞ്ഞു.​ ​ തി​രി​കെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​വ​രു​മ്പോ​ൾ​ ​മം​ഗ​ല​പു​ര​ത്തു​വ​ച്ച് ​പ​പ്പ​യു​ടെ​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഒ​രു​ ​കി​ണ​റി​ന്റെ​ ​കൈ​വ​രി​യി​ലി​ടി​ച്ചു.​ ​ആ ഇടിയിൽ പപ്പ വന്ന് കാറിന്റെ സ്റ്റിയറിംഗിൽ ഇടിച്ചു. ​സ്റ്റി​യ​റിം​ഗൊ​ക്കെ​ ​പൊ​ട്ടി.​ ​പ​പ്പ​യു​ടെ​ ​റി​ബ്ബി​നും​ ​പൊ​ട്ട​ലു​ണ്ടാ​യി.​ ​ഡോ​ക്‌​ട​ർ​ ​പ​റ​ഞ്ഞു,​ ​ഇ​നി​ ​സ്വ​യം​ ​ഡ്രൈ​വിം​ഗ് ​വേ​ണ്ട.​ ​അ​തി​നു​ശേ​ഷ​മാ​ണ് ​മ​ദ്രാ​സ് ​ ​തി​രു​വ​ന​ന്ത​പു​രം ​ഫ്ളൈ​റ്റി​ൽ​ ​യാത്ര ​തു​ട​ങ്ങി​യ​ത്.​ ​ ഒന്നരമാസത്തോളം വീട്ടിൽ വിശ്രമിച്ചതിനുശേഷമാണ് പപ്പ മദ്രാസിൽ പോയത്. പ​ക്ഷേ​ ​വീ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ​ ​ഞ​ങ്ങ​ളെ​ ​പു​റ​ത്തു​ ​കൊ​ണ്ടു​പോ​കു​മ്പോ​ൾ​ ​ഡ്രൈ​വിം​ഗ് ​സീ​റ്റി​ൽ​ ​പ​പ്പ​ ​ത​ന്നെ​യാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ദ്രാ​സി​ലെ​ ​അ​വ​ധി​ക്കാ​ലം
ഞ​ങ്ങ​ൾ​ ​മൂ​ന്നാ​ൾ​ക്കും​ ​വെ​ക്കേ​ഷ​നാ​യാ​ൽ​ ​നേ​രെ​ ​പോ​കു​ന്ന​ത് ​മ​ദ്രാ​സി​ലേ​ക്കാ​ണ്.​ ​അ​വി​ടെ​ ​പ​പ്പ​ ​ ആദ്യം താ​മ​സി​ച്ചി​രു​ന്ന​ത് ​സാ​മീ​സ് ​ലോ​ഡ്‌​ജി​ലാ​ണ്.​ ​പിന്നീട് മാമ്പലത്ത് സ്വന്തമായി ഫ്ളാറ്റ് വാങ്ങി. അ​വി​ടെ​ത്ത​ന്നെ​യാ​ണ് ​ഞ​ങ്ങ​ളും​ ​നി​ൽ​ക്കു​ക.​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞു​വ​ന്നാ​ൽ​ ​പി​ന്നെ​ ​ക​റ​ക്ക​വും​ ​ഷോ​പ്പിം​ഗും​ ​സി​നി​മ​യു​മൊ​ക്കെ​യാ​യി​ ​ആ​കെ​ ​ര​സ​മാ​ണ്.​ ​കു​റ​ച്ചു​ദി​വ​സം​ ​അ​വി​ടെ​ ​ത​ങ്ങി​യ​ശേ​ഷ​മേ​ ​ഞ​ങ്ങ​ൾ​ ​നാ​ട്ടി​ലേ​ക്ക് ​ മ​ട​ങ്ങാ​റു​ള്ളൂ.​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​തി​യേ​റ്റ​റി​ൽ​ ​കാ​ട്ടു​തു​ള​സി​യു​ടെ​ ​അ​ൻ​പ​താം​ ​ദി​വ​സ​ത്തി​ന്റെ​ ​ആ​ഘോ​ഷം​ ​ന​ട​ക്കു​മ്പോ​ൾ​ ​പ​പ്പ​ ​ഞ​ങ്ങ​ളെ​യും​ ​കൂ​ട്ടി​യി​രു​ന്നു.​ ​ ന​ന്നാ​യി​ ​പ​ഠി​ക്ക​ണമെന്ന് ​പ​പ്പ​ ​അ​വ​സാ​ന​ ​കാ​ല​ത്ത് ​എ​പ്പോ​ഴും​ ​പ​റ​യു​മാ​യി​രു​ന്നു.


ഒ​രി​ക്ക​ലും​ ​മ​റ​ക്കാ​ത്ത​ ​ആ​ ​ഞാ​യ​റാ​ഴ്‌ച
എ​ൻ​ജി​നി​യ​റിം​ഗി​ന്റെ​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​ ​തു​ട​ങ്ങു​ന്ന​തി​ന്റെ​ ​ത​ലേ​ന്ന്.​ ​അ​ന്നൊ​രു​ ​ഞാ​യ​റാ​ഴ്‌​ച​യാ​യി​രു​ന്നു.​ ​മ​ദ്രാ​സി​ൽ​ ​നി​ന്നും​ ​ഫോ​ൺ​ ​വ​ന്നു.​ ​പ​പ്പ​യെ​ ​ആ​ശു​പ​ത്രി​യി​ലാ​ക്കി​യെ​ന്നും​ ​അ​മ്മ​യോ​ ​ബ​ന്ധു​ക്ക​ൾ​ ​ആ​രെ​ങ്കി​ലുമോ ​അ​വി​ടെ​ ​എ​ത്തി​യാ​ൽ​ ​കൊ​ള്ളാ​മെ​ന്നും​ ​പ​റ​ഞ്ഞായിരുന്നു വിളി.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​എ​നി​ക്ക് ​പ​രീ​ക്ഷ​യാ​യ​തി​നാ​ൽ​ ​അ​മ്മ​യും​ ​ര​ണ്ടാ​മ​ത്തെ​ ​ചേ​ട്ട​നും​ ​(​സ​തീ​ഷ് ​സ​ത്യ​ൻ​)​ ​കൂ​ടി​ ​അ​ന്നു​ത​ന്നെ​ ​മ​ദ്രാ​സി​ൽ​ ​പോ​യി.​ ​ചെ​ന്നി​ട്ട് ​വി​ളി​ക്കാ​മെ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​ടു​ത്ത​ദി​വ​സം​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ് ​ഞാ​നെ​ത്തി​യ​പ്പോ​ൾ​ ​കാ​ണു​ന്ന​ത് ​ഞ​ങ്ങ​ൾ​ക്ക് ​ര​ണ്ടാ​ൾ​ക്കു​മാ​യി​ ​വി​മാ​ന​ടി​ക്ക​റ്റു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​മൂ​ത്ത​ ​ചേ​ട്ട​നെ​യാ​ണ് ​(​പ്ര​കാ​ശ് ​സ​ത്യ​ൻ).​ ​ഉ​ട​ൻ​ ​ഞ​ങ്ങ​ൾ​ ​മ​ദ്രാ​സി​ലെ​ത്തി.​ ​അ​പ്പോ​ൾ​ ​പ​പ്പ​യെ​ ​ഐ.​സി.​യു​വി​ലാ​ക്കി​യി​രു​ന്നു.​ ​പേ​ടി​ക്കാ​നി​ല്ലെ​ന്ന് ​ഡോ​ക്‌​ട​ർ​മാ​ർ​ ​പ​റ​യു​ന്ന​തി​ൽ​ ​ത​ന്നെ​ ​പ്ര​ശ്‌​ന​മാ​ണെ​ന്ന് ​ഞ​ങ്ങ​ൾ​ക്ക് ​മ​ന​സി​ലാ​യി.​ ​അ​ന്ന് ​ഇ​ൻ​ക്വി​ലാ​ബ് ​സി​ന്ദാ​ബാ​ദ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ക​ഴി​ഞ്ഞ് ​ഞായറാ​ഴ്‌​ച​ ​ബ്ള​ഡ് ​ട്രാ​ൻ​സ്‌​ഫ്യൂ​ഷ​നു​ ​വ​രു​മെ​ന്ന് ​ഡോ.​ ​കെ.​ ​ജ​ഗ​ദീ​ഷി​നോ​ട് ​പ​റ​യാ​ൻ​ ​വേ​ണ്ടി​യാ​ണ് ​പ​പ്പ​ ​ശനിയാഴ്‌ച രാത്രി കെ.​ജെ​ ​ഹോ​സ്‌​പി​റ്റ​ലി​ൽ​ ​എ​ത്തി​യ​ത്.​ ​മ​ട​ങ്ങാ​ൻ​ ​നേ​രം​ ​ഡോ​ക്‌​‌​ട​ർ​ക്ക് ​കൈ​ ​കൊ​ടു​ത്തു.​ ​പ​തി​വി​ലു​മ​ധി​കം​ ​ചൂ​ട് ​കൈ​യ്‌​ക്ക് ​അ​നു​ഭ​വ​പ്പെ​ട്ട​ ​ഡോ​ക്‌​ട​ർ​ ​പ​പ്പ​യോ​ട് ​അ​വി​ടെ​ ​റെ​സ്റ്റെ​ടു​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​ദ്യം​ ​വി​സ​മ്മ​തി​ച്ചെ​ങ്കി​ലും​ ​പി​ന്നീ​ട് ​പ​പ്പ​ ​അ​നു​സ​രി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഡോ.​ ​പൈ​യും​ ​വെ​ല്ലൂ​രി​ൽ​ ​ഡോ.​ ​പ​വ​ൻ​സിം​ഗും​ ​ചെ​ന്നൈ​യി​ൽ​ ​ഡോ.​ ​ജ​ഗ​ദീ​ഷു​മാ​ണ് ​പപ്പയുടെ ​ചി​കി​ത്സ​ ​ന​ട​ത്തി​യി​രു​ന്ന​ത്.​ ​ജ​ഗ​ദീ​ഷ് ​ഡോ​ക്‌​ട​ർ​ ​അ​പ്പോ​ഴേ​ക്കും​ ​മ​റ്റു​ ​ര​ണ്ടു​ ​ഡോ​ക്‌​ട​ർ​മാ​രെ​യും​ ​ചെ​ന്നൈ​യി​ലേ​ക്ക് ​വി​ളി​പ്പി​ച്ചി​രു​ന്നു.​ ​ആ​രോ​ഗ്യ​നി​ല​ ​അ​ത്ര​യ്‌​ക്ക് ​മോ​ശ​മാ​യി​രു​ന്നു.​ ​ഐ.​സി.​യു​വി​ൽ​ ​അ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​കി​ട​ക്കു​ന്ന​ ​പ​പ്പ​യെ​ ​ക​ണ്ട​ ​എ​ന്നെ​യും​ ​മൂ​ത്ത​ ​ചേ​ട്ട​നെ​യും​ ​ഫ്ളാ​റ്റി​ലേ​ക്ക് ​പ​റ​ഞ്ഞു​വി​ട്ടു.​ ​പു​ല​ർ​ച്ചെ​ ​അ​ഞ്ചു​ ​മ​ണി​ക്ക് ​പ​പ്പ​ ​ഞ​ങ്ങ​ളെ​ ​വി​ട്ടു​ ​പോ​യി.​ ​ചു​റ്റും​ ​ഇ​രു​ട്ട് ​പ​ര​ക്കു​ന്ന​ ​പോ​ലെ​ ​തോ​ന്നി.​ ​ഞ​ങ്ങ​ളു​ടെ​ ​പ​പ്പ ​ഇ​നി​ ​ഇ​ല്ല​ ​എ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​മ​ന​സ് ​ആ​ദ്യം​ ​സ​മ്മ​തി​ച്ചി​ല്ല.​ ​ഞ​ങ്ങ​ളു​ടെ​ ​സ്നേ​ഹം​,​ ​അ​താ​ണ് ​ഓ​ർ​ക്കാ​പ്പു​റ​ത്ത് ​കെ​ട്ടു​പോ​യ​ത്.​ ​ മദ്രാസിലെ മലയാള ചലച്ചിത്ര പരിഷത്തിൽ പപ്പയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. തിരുവനന്തപുരത്തേക്ക് മൃതദേഹം വിമാനത്തിൽ കൊണ്ടുവന്നത് മഞ്ഞിലാസിന്റെ ചെലവിലായിരുന്നു. വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങളാണ് പപ്പയെ കാണാനെത്തിയത്. പ​പ്പ​യു​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​എ​ത്തി​യ​തും​ ​ വി​ങ്ങു​ന്ന​ ​മ​ന​സോ​ടെ​ ​യാ​ത്രാ​മൊ​ഴി​ ​ന​ൽ​കി​ ​അ​ട​ക്കം​ ​ന​ട​ത്തി​യ​തു​മെ​ല്ലാം​ ​ക​ണ്ണീ​രി​നോ​ടൊ​പ്പ​മ​ല്ലാ​തെ​ ​ഇ​ന്നും​ ​ഓ​ർ​ക്കാ​ൻ​ ​ക​ഴി​യി​ല്ല,​ ​ല​വ് ​യു​ ​പ​പ്പ...​ ​മി​സ് ​യു​ ​പ​പ്പ...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR SATHYAN, 50TH DEATH ANNIVERSARY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.