ഇസ്ലമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കൊവിഡ്. അദ്ദേഹത്തിന്റെ മകൻ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനേയും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കാസിം കുറ്റപ്പെടുത്തി. 'ഇമ്രാൻ സർക്കാരിനും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി. നിങ്ങൾ വിജയകരമായി എന്റെ പിതാവിന്റെ ജീവൻ അപകടത്തിലാക്കി. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവാണ്'- കാസിം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങൾ നൽകിയ ഔദ്യോഗിക സമ്മാനങ്ങൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ ഗിലാനിക്ക് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാകേണ്ടി വന്നിരുന്നു.