അഞ്ചാലുംമൂട് (കൊല്ലം): തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രാക്കുളം കരുവാവിള വടക്കതിൽ കൂലിപ്പണിക്കാരനായ മുഹമ്മദ് കുഞ്ഞിന്റെയും അനീഷയുടെയും മകൾ അമീനയെ ഒരുവർഷം മുമ്പ് പാമ്പ് കടിച്ചെങ്കിലും കുറച്ചു ദിവസത്തെ ആശുപത്രി ചികിത്സയിൽ സുഖംപ്രാപിച്ചു.
പിതാവിന്റെ വീടിന് തൊട്ടടുത്തുള്ള ഏലായിൽ മൂന്നു സെന്റിൽ വീടുവച്ച് കുടുംബം മാറിത്താമസിച്ചിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. ഷീറ്റ് മേഞ്ഞ് പലകയടിച്ച വീടാണ്. അനുജനെയും പിടിച്ച്, ഒക്കത്ത് അനുജത്തിയുമായി കളിച്ചുനടക്കുന്ന അമീന അയൽക്കാർക്ക് പ്രിയങ്കരിയായിരുന്നു. അവളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് അവരെല്ലാം.