തിരുവനന്തപുരം: പി.കേശവദേവ് ട്രസ്റ്റിന്റെ പതിനാറാമത് കേശവദേവ് സാഹിത്യ പുരസ്കാരത്തിന് വിജയകൃഷ്ണനും (സിനിമാനിരൂപണം) ഡയബസ്ക്രീൻ കേരള കേശവദേവ് പുരസ്കാരത്തിന് ഡോ.അരുൺ ബി.നായരും (ആരോഗ്യ വിദ്യാഭ്യാസം) അർഹരായി.
50,000 രൂപയും പ്രശസ്തി പത്രവും ബി.ഡി.ദത്തൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്ന അവാർഡ് 30ന് വൈകിട്ട് 5ന് പി.കേശവദേവ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ് സമ്മാനിക്കും.
ഡോ.ജോർജ് ഓണക്കൂർ, സീതാലക്ഷ്മി ദേവ്, മാനേജിംഗ് ട്രസ്റ്റി ഡോ.ജ്യോതിദേവ് കേശവദേവ്, ഡോ.എൻ.അഹമ്മദ് പിള്ള, ഡോ.ബാലഗോപാൽ, ഡോ.അരുൺ ശങ്കർ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.