തിരുവനന്തപുരം : സംസ്ഥാനത്തെ 6623 അങ്കണവാടികൾക്കും 26 മിനി അങ്കണവാടികൾക്കും ഫർണിച്ചർ ഉപകരണങ്ങൾ വാങ്ങുന്നതിന് 6.64 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 6623 അങ്കണവാടികൾക്ക് 10,000 രൂപ വീതവും 26 മിനി അങ്കണവാടികൾക്ക് 7,000 രൂപ വീതവുമാണ് ലഭിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇതിൽ 60 : 40 അനുപാതത്തിലാണ് സംസ്ഥാന വിഹിതം അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.