SignIn
Kerala Kaumudi Online
Monday, 14 October 2019 10.57 AM IST

കൗമുദി ടിവിയുടെ മഹാഗുരു മെഗാപരമ്പര: ടൈറ്റിൽ പ്രകാശനം ചെയ്‌തു

mahaguru

ശിവഗിരി:കൗമുദി ടിവിയിൽ ഉടൻ സംപ്രേക്ഷണം ആരംഭിക്കുന്ന 'മഹാഗുരു' ബിഗ്ബഡ്‌ജറ്റ് മെഗാപരമ്പരയുടെ ടൈറ്റിൽ ലോഞ്ചിംഗ് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവ്വഹിച്ചു. പരമ്പരയുടെ മുഖ്യ സ്പോൺസറായ ഗോകുലം ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ ഏറ്റുവാങ്ങി.

നവോത്ഥാന കേരളത്തിന്റെ ആത്മീയസൂര്യനായ ശ്രീനാരായണഗുരുദേവന്റെ ജീവിതത്തിലെ ധന്യമുഹൂർത്തങ്ങളും കേരളത്തിന്റെ ചരിത്രഗതി മാറ്റി എഴുതിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കവിയും കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്രറുമായ മഞ്ചുവെളളായണി തിരക്കഥയും സംഭാഷണവുമെഴുതിയ മഹാഗുരു മെഗാ പരമ്പരയുടെ ചിത്രീകരണം കേരളത്തിനകത്തും പുറത്തുമായി പുരോഗമിച്ചു വരികയാണ്. ഗുരുവിന്റെ ജനനം മുതൽ മഹാസമാധിവരെയുളള ജീവിതം ഇതേവരെ രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ സത്യസന്ധമായി നൂറ് എപ്പിസോഡുകളിലായാണ് ചിത്രീകരിക്കുന്നത്. കൗമുദി ടിവി ചീഫ് ഓഫ് പ്രോഗ്രാംസ് ഡോ. എസ്. മഹേഷ് കിടങ്ങിലാണ് സംവിധായകൻ.

ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിളള, അർജുന പുരസ്‌കാര ജേതാവ് വി. ഭാസ്‌കരൻ, സ്വാമി അമേയാനന്ദ, ശിവഗിരി തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാനും സീഗൾ ഗ്രൂപ്പ് എം.ഡിയുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, കേരളകൗമുദി ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർകുമാർ, കൗമുദി ടിവി കോർപ്പറേറ്റ് മാനേജർ രാജീവ് കുമാർ, ഡോ.എസ് മഹേഷ് കിടങ്ങിൽ തുടങ്ങിയവർ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAHAGURU KAUMUDY TV
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.