SignIn
Kerala Kaumudi Online
Thursday, 02 April 2020 12.27 PM IST

മുത്തലാഖ് ബില്ല് കൊണ്ടുവന്ന കേന്ദ്രം ശബരിമല വിഷയത്തിൽ എന്തുകൊണ്ട് നിയമമുണ്ടാക്കുന്നില്ല? രൂക്ഷപ്രതികരണവുമായി കെ.ടി.ജലീൽ

kt-jaleel

തിരുവനന്തപുരം: ലോക്‌സഭയിൽ മുത്തലാഖ് ബിൽ വോട്ടെടുപ്പിന് വന്നപ്പോൾ സഭയിൽ ഹാജരാകാതിരുന്ന മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ചന്ദ്രികയുടെ ഡയറക്ടർ ബോർഡ് മീറ്രിംഗിന് പോയതുകൊണ്ടാണ് പാർലമെന്റിൽ വരാതിരുന്നതെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് അദ്ദേഹം 'ഫ്ലാഷി' നോട് പറഞ്ഞു. ഇതേ ഡയറക്ടർ ബോർഡിൽ ഹൈദരലി തങ്ങളും കെ.പി.എ മജീദും അബ്ദുൾ വഹാബും അംഗങ്ങളാണ്. ഈ യോഗം നടന്നിട്ടുണ്ടെങ്കിൽ അതിൽ പങ്കെടുത്തത് ആരൊക്കെയാണെന്ന് കൂടി വിശദമാക്കണം. കല്യാണത്തിൽ പങ്കെടുത്ത് പിറ്രേ ദിവസമെങ്കിലും കു‌ഞ്ഞാലിക്കുട്ടിക്ക് പാർലമെന്റിൽ വരാമായിരുന്നു. എന്നാൽ അദ്ദേഹം നേരെ ദുബായിലേക്ക് പറക്കുകയായിരുന്നു.

സെന്റർ ഫോർവേ‌‌ഡ് ആയാണ് കു‌ഞ്ഞാലിക്കുട്ടിയെ ലീഗ് പാർലമെന്റിൽ കൊണ്ടുവന്നത്. എന്നാൽ ആളില്ലാത്ത പോസ്റ്റിൽ പോലും ഗോളടിക്കാൻ കഴിയാത്ത ഫോർവേ‌‌ഡായി കുഞ്ഞാലിക്കുട്ടി മാറി. സെൽഫ് ഗോൾ താരമായ കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ ടീമിൽ നിന്ന് പുറത്താക്കുകയാണ് പാണക്കാട് തങ്ങൾ ചെയ്യേണ്ടത്. സി.പി.എം, മുസ്ലീം വിരുദ്ധ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ലീഗ് ഇതുവരെ ആരോപിച്ചിരുന്നത്. എന്നാൽ പാർലമെന്റിൽ മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്ത 11 പേരിൽ 8 പേരും സി.പി.എമ്മുകാരായിരുന്നു. ഇത് ലീഗിന്റെ കാപട്യം വെളിവാക്കുന്നതാണ്. ഐ.എൻ.എല്ലിനെ ഇടതുമുന്നണിയിലെടുത്തത് ലീഗിന്റെ ഭാവി രാഷ്ട്രീയത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ലീഗിൽ നിന്ന് പുറത്തേക്ക് പോയാൽ അവർക്കാർക്കും ഭാവിയില്ല എന്നായിരുന്നു ഇതുവരെയുള്ള സ്ഥിതി . ഇപ്പോഴത് മാറിയെന്നും ജലീൽ പറ‌ഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി കുഞ്ഞാലിക്കുട്ടി മത്സരിച്ചാൽ മലപ്പുറത്ത് വെള്ളം കുടിക്കും. .

ദാരിദ്ര്യവും പട്ടിണിയും ജനകീയ പ്രശ്നങ്ങളൊന്നും ലീഗിന് പ്രശ്നമല്ലായിരുന്നു. ലീഗ് എന്തെങ്കിലും ആത്മാർത്ഥത കാണിച്ചിരുന്നത് സാമുദായിക വിഷയങ്ങളിലായിരുന്നു. ഇപ്പോഴതും ലീഗ് ഉപേക്ഷിച്ചിരുന്നു. ലീഗിനിപ്പോൾ വാണിജ്യതാല്പര്യം മാത്രമേ ബാക്കിയുള്ളു. ഇനി ഈ പാർട്ടി ഇന്ത്യൻ യൂണിയൻ മുസ്ലിം ബിസിനസ്സ് ലീഗ് ( ഐ.യു.എം.ബി.എൽ ) ആയി മാറി.

സി.പി.എം മുത്തലാഖിനെ അനുകൂലിക്കുന്നില്ല. മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്നുവർഷം തടവ് ശിക്ഷ വിധിക്കുന്ന ബില്ലിനെയാണ് എതിർക്കുന്നത്. മുത്തലാഖ് വിവാഹ മോചനമാണ്. അത് ചെയ്യുന്ന മറ്ര് മതങ്ങളിലെ പുരുഷന്മാർക്ക് കിട്ടാത്ത ശിക്ഷ മുസ്ലീം പുരുഷന്മാർക്ക് നൽകുന്നത് വിവേചനമാണ്. മുത്തലാഖ് വിധിയുടെ പേരിൽ ബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ ശബരിമലയിലെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ യുവതീ പ്രവേശനത്തെ എതിർക്കുന്നവർക്ക് മൂന്നുവർഷം തടവു ശിക്ഷ നൽകുന്ന ബിൽ കൊണ്ടുവരാത്തതെന്താണെന്നും മന്ത്രി കെ.ടി.ജലീൽ ചോദിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA WOMEN ENTRY, SABARIMALA PROTEST, TRIPLE TALAQ, PK KUNJALIKKUTTY, KT JALEEL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.