SignIn
Kerala Kaumudi Online
Monday, 28 September 2020 8.09 PM IST

അ​​​ദ്ധ്യാ​​​പി​​​ക​​​യി​​​ൽ​​​ ​​​നി​​​ന്നു രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലെ​​​ ​​​പെ​​​ൺ​​​ക​​​രു​​​ത്താ​​​യി...

news
​കെ.​സി.​റോ​സ​ക്കു​ട്ടി ടീ​ച്ചർ

കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്ത് ​​​നി​​​ന്നു​​​ 1952​​​-​​​ൽ​​​ ​​​വ​​​യ​​​നാ​​​ട്ടി​​​ലെ​​​ ​​​മു​​​ള്ള​​​ൻ​​​കൊ​​​ല്ലി​​​യി​​​ലേ​​​ക്ക് ​​​കു​​​ടും​​​ബം​​​ ​​​കു​​​ടി​​​യേ​​​റു​​​മ്പോ​​​ൾ​​​ ​​​കു​ഞ്ഞു​ ​റോ​സ​ക്കു​ട്ടി​യ്ക്ക് ​ഒ​ന്ന​ര​ ​വ​യ​സ് ​മാ​ത്രം.​ ​പു​തി​യ​ ​നാ​ട്ടി​ൽ​ ​സ്കൂ​ളി​ൽ​ ​പോ​യി​ത്തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കു​ ​ത​ന്നെ​ ​ആ​ ​കു​രു​ന്നു​ ​മ​ന​സ്സി​ൽ​ ​ഒ​രു​ ​സ്വ​പ്നം​ ​നി​റ​ഞ്ഞി​രു​ന്നു.​ ​എ​നി​ക്ക് ​ടീ​ച്ച​റാ​വ​ണം​;​ ​അ​താ​യി​രു​ന്നു​ ​ആ​ ​സ്വ​പ്നം.​ ​വ​ലി​യ​ ​കു​ട്ടി​യാ​യ​പ്പോ​ഴേ​ക്കും​ ​ആ​ ​സ്വ​പ്ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​നി​റം​വെ​ച്ചു​;​ ​അ​​​റി​​​വി​​​ന്റെ​​​ ​​​ലോ​​​കം​​​ ​​​തു​​​റ​​​ക്കു​​​ന്ന​​​ ​​​മാ​​​തൃ​​​കാ​​​ ​​​അ​​​ദ്ധ്യാ​​​പി​​​ക​​​യാ​​​വ​​​ണം.​ ​നി​​​ശ്ച​​​യ​​​ദാ​​​ർ​​​ഢ്യ​​​ത്തി​​​ൽ​​​ ​​​ആ​​​ ​​​സ്വ​​​പ്നം​​​ ​​​യാ​​​ഥാ​​​ർ​​​ത്ഥ്യ​​​മാ​​​യി.​​​ ​​​എ​​​ന്നാ​​​ൽ​​,​ ​​​കാ​​​ലം​​​ ​​​കാ​​​ത്തു​​​വെ​​​ച്ച​​​ത് ​​​ അ​​​തി​​​ലു​​​മു​​​പ​​​രി​​​യാ​​​യി​​​രു​​​ന്നു.​​​ ​​​കെ.​​​സി​​​ ​​​റോ​​​സ​​​ക്കു​​​ട്ടി​​​ ​​​ടീ​​​ച്ച​​​ർ രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ​​​ ​​​മു​​​ൻ​​​നി​​​ര​​​ ​​​നാ​​​യി​​​ക​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യി​​​ ...​​​ ​​​സം​​​സ്ഥാ​​​ന​​​ത്ത് ​​​കോ​​​ൺ​​​ഗ്ര​​​സ്സി​​​ന്റെ​​​ ​​​പെ​​​ൺ​​​ക​​​രു​​​ത്താ​​​യി​​​ ​​​മാ​​​റി...​​​ ​​​വ​​​യ​​​നാ​​​ടി​​​നാ​​​കെ​​​ ​​​ടീ​​​ച്ച​​​റാ​​​ണ് ​​​അ​​​വ​​​ർ.​​​ ​​​
മു​ള്ള​ൻ​കൊ​ല്ലി​ ​സെ​ന്റ്‌​ മേ​രീ​സ് ​എ​ച്ച്.​എ​സി​ലെ​ ​പ്ര​ഥ​മ​ ​പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​ ​തു​ട​ർ​ന്ന​ ​കെ.​സി.​റോ​സ​ക്കു​ട്ടി​ ​മ​ഹി​ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യാണ് നേതൃതലത്തിലേക്ക് ഉയർന്നത്. 1996 ൽ ടീച്ചർ കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പറായി. 2001 മുതൽ 2012 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചു. ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​നി​ര​വ​ധി​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​വൈ​കാ​തെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​ജ​ന​പ്ര​തി​നി​ധി​യാ​യി.​ ​പി​ന്നീ​ട് ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​പ​ദ​വി​യി​ലു​മെ​ത്തി.​ ​ക​മ്മി​ഷ​ൻ​ ​സ്വ​ത​ന്ത്ര​മാ​ക​ണ​മെ​ന്ന​തി​നാ​ൽ​ ​പാ​ർ​ട്ടി​ ​സ്ഥാ​ന​ങ്ങ​ൾ​ ​രാ​ജി​വെ​ച്ചാ​ണ് ​പ്ര​വ​ർ​ത്തി​ച്ച​ത്.​ ​ഇ​പ്പോ​ൾ​ ​കെ.​പി.​സി.​സി.​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ണ്.
വ​​​യ​​​നാ​​​ട്ടി​​​ൽ​​​ ​​​സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കാ​​​യി​​​ ​​​ഒ​​​രു​​​ ​​​കോ​​​ളേ​​​ജ് ​​​യാ​​​ഥാ​​​ർ​​​ത്ഥ്യ​​​മാ​​​ക്കാ​​​ൻ​​​ ​​​നി​​​ര​​​ന്ത​​​രം​​​ ​​​പൊ​​​രു​​​തി​​​യ​​​ ​​​റോ​​​സ​​​ക്കു​​​ട്ടി​​​ ​​​മു​​​ള്ള​​​ൻ​​​കൊ​​​ല്ലി​​​ക്കാ​​​ർ​​​ക്ക് ​​​എ​​​ന്നും​​​ ​​​ടീ​​​ച്ച​​​റ​​​മ്മ​​​യാ​​​ണ്...​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​വി​​​ളി​​​ക്കു​​​ന്ന​​​ത് ​​​കേ​​​ൾ​​​ക്കാ​​​നാ​​​ണ് ​​​ത​​​നി​​​ക്കും​​​ ​​​ഇ​​​ഷ്ട​​​മെ​​​ന്ന് ​​​ടീ​​​ച്ച​​​ർ​​​ ​​​പ​​​റ​​​യു​​​ന്നു.
ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ ​​​വി​​​ജ്‌​​​ഞാ​​​ൻ​​​ ​​​ഭ​​​വ​​​നി​​​ൽ​​​ 1987​​​ ​​​ൽ​​​ ​​​സ്ത്രീ​​​ക​​​ളു​​​ടെ​​​ ​​​നി​​​യ​​​മ​​​പ​​​ര​​​മാ​​​യ​​​ ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ,​​​സ്വ​​​ത്ത​​​വ​​​കാ​​​ശം,​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ ​​​എ​​​ന്ന​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​പ്ര​​​ഭാ​​​ഷ​​​ണം​​​ ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ല​​​ഭി​​​ച്ച​പ്പോ​ൾ​ ​ആ​​​ ​​​പ്ര​​​സം​​​ഗ​​​പാ​​​ട​​​വം​​​ ​​​ദേ​ശീ​യ​ശ്ര​ദ്ധ​യി​ലു​മെ​ത്തി.​​​ ​​​സ്ത്രീ​​​ക​​​ൾ​​​ക്ക് ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ൽ​​​ ​​​അ​​​ത്ര​​​യേ​​​റെ​​​ ​​​സാ​​​ന്നി​​​ദ്ധ്യ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന​​​ ​​​ആ​​​ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ ​​​സ്ത്രീ​​​ക​​​ൾ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലേ​​​ക്ക് ​​​ചു​​​വ​​​ടു​​​വെ​​​യ്ക്ക​​​ണ്ടേ​​​തി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​ക​​​ത​​​യി​​​ലേ​​​ക്ക് ​​​അ​​​വ​​​ർ​​​ ​​​യു​​​ക്തി​​​യോ​​​ടെ​​​ ​​​വാ​​​ദ​​​മു​​​യ​​​ർ​​​ത്തി.​​​ ​​​ആ​​​ ​​​പ്ര​​​സം​​​ഗം​​​ ​​​രാ​​​ജീ​​​വ് ​​​ഗാ​​​ന്ധി​​​യു​​​ടെ​​​ ​​​പോ​​​ലും​​​ ​​​പ്ര​​​ശം​​​സ​​​ ​​​പി​​​ടി​​​ച്ചു​​​പ​​​റ്റി.

അ​​​ദ്ധ്യാ​​​പ​​​ന​​​ ​​​ജീ​​​വി​​​തം
പു​​​ല്പ​​​ള​​​ളി​​​ ​​​വി​​​ജ​​​യാ​​​ ​​​സ്കൂ​​​ളി​​​ൽ​​​ ​​​നി​​​ന്നു​​​ ​​​യു.​​​പി​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സം​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ശേ​​​ഷം​​​ ​​​റോ​​​സ​​​ക്കു​​​ട്ടി​​​യു​​​ടെ​​​ ​​​ഹൈ​​​സ്‌​​​കൂ​​​ൾ​​​ ​​​പ​​​ഠ​​​നം​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​പ്രോ​​​വി​​​ഡ​​​ൻ​​​സ് ​​​സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു.​​​ 1966​​​ ​​​ലാ​​​ണ് ​​​കോ​​​ഴി​​​ക്കോ​​​ട്ടെ​​​ത്തി​​​യ​​​ത്.​​​ ​​​അ​​​ന്ന​​​ത്തെ​​​ ​​​ഇം​​​ഗ്ളീ​​​ഷ് ​​​പ​​​ഠ​​​നം​​​ ​​​പീ​​​ന്നി​​​ടു​​​ള്ള​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സ​​​ഹാ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​ടീ​​​ച്ച​​​ർ​​​ ​​​പ​​​റ​​​യു​​​ന്നു.​​​ ​​​ക​​​ണ്ണൂ​​​രി​​​ലെ​​​ ​​​കൂ​​​ത്തു​​​പ​​​റ​​​മ്പ് ​​​നി​​​‌​​​ർ​​​മ്മ​​​ല​​​ഗി​​​രി​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​നി​​​ന്ന് ​​​ബി.​​​എ​​​സ്.​​​സി​​​ ​​​കെ​​​മി​​​സ്ട്രി​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ ​​​ശേ​​​ഷം​​​ ​​​കോ​​​ട്ട​​​യം​​​ ​​​മൗ​​​ണ്ട് ​​​കാ​​​ർ​​​മ​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​നി​​​ന്ന് ​​​ബി.​​​എ​​​ഡും​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ 1973​​​ ​​​ൽ​​​ ​​​തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​പു​​​ൽ​​​പ്പ​​​ള​​​ളി​​​ ​​​വി​​​ജ​​​യാ​​​ ​​​ഹൈ​​​സ്‌​​​കൂ​​​ളി​​​ൽ​​​ ​​​അ​​​ദ്ധ്യാ​​​പി​​​ക​​​യാ​​​യി.​​​ ​​​കു​​​റ​​​ഞ്ഞ​​​ ​​​സ​​​മ​​​യം​​​ ​​​കൊ​​​ണ്ടു​​​ ​​​ത​​​ന്നെ​​​ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​ ​​​ടീ​​​ച്ച​​​റാ​​​യി​​​ ​​​മാ​​​റി.​​​ ​​​പി​​​ന്നീ​​​ട് ​​​മൂ​​​ന്ന് ​​​വ​​​‌​​​ർ​​​ഷം​​​ ​​​മു​​​ള്ള​​​ൻ​​​കൊ​​​ല്ലി​​​ ​​​സെ​​​ന്റ് ​​​മേ​​​രീ​​​സ് ​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​സി​​​ൽ.​​​ ​​​തു​​​ട​​​ർ​​​ന്ന് 1976​​​ൽ​​​ ​​​അ​​​വി​​​ടെ​​​ ​​​പ്ര​​​ധാ​​​നാ​​​ദ്ധ്യാ​​​പി​​​ക​​​യാ​​​യി.​ 1990​-91​-​ൽ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​അ​സം​പ്ഷ​ൻ​ ​ഹൈ​സ്‌​കൂ​ളി​ൽ​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​യാ​യി​ ​ചു​മ​ത​ല​യേ​റ്റു.
നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ​നി​യ​മ​ത്തെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​ബോ​ധം​ ​ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​തു​കൊ​ണ്ടു​ത​ന്നെ​ ​നി​യ​മ​ ​ബി​രു​ദം​ ​നേ​ടാ​ൻ​ ​ഉ​റ​ച്ചു.​ ​അ​ങ്ങ​നെ​ ​ക​ർ​ണാ​ട​ക​യി​ലെ​ ​മാ​ണ്ഡ്യ​ ​എ​ച്ച്.​എം.​എം​ ​ലോ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​എ​ൽ.​എ​ൽ.​ബി​ ​ബി​രു​ദ​വും​ ​നേ​ടി.

​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ലേ​​​ക്ക്
വ​യ​നാ​ട്ടി​ൽ​ ​ആ​ ​കാ​ല​ത്ത് ​ഒ​രൊ​റ്റ​ ​കോ​ളേ​ജേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളു.​ ​പു​തു​താ​യി​ ​ഒ​രു​ ​കോ​ളേ​ജ് ​എ​ന്ന​ ​ആ​ശ​യം​ ​ഉ​ദി​ക്കു​ന്ന​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​തു​ട​ർ​ന്ന് ​അ​ന്ന​ത്തെ​ ​പു​ൽ​പ്പ​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റും​ ​മു​ള്ള​ൻ​കൊ​ല്ലി​യി​ൽ​ ​അ​യ​ൽ​ക്കാ​ര​നു​മാ​യി​രു​ന്ന​ ​ടി.​യു.​ ​ജേ​ക്ക​ബി​നോ​ട് ​ഈ​ ​വി​ഷ​യം​ ​പ​റ​ഞ്ഞു.​ ​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​പ​ഴ​ശ്ശി​രാ​ജ​ ​എ​ഡ്യു​ക്കേ​ഷ​ണ​ൽ​ ​സൊ​സൈ​റ്റി​ ​രൂ​പീ​കൃ​ത​മാ​യി.​ ​പു​ൽ​പ്പ​ള്ളി​ ​ദേ​വ​സ്വം​ ​മാ​നേ​ജ​ർ​ ​ന​ൽ​കി​യ​ ​ഭൂ​മി​യി​ൽ​ ​കോ​ളേ​ജ് ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്ക​വെ​ ​ഭൂ​മി​യു​ടെ​ ​അ​വ​കാ​ശം​ ​സം​ബ​ന്ധി​ച്ച് ​ത​ർ​ക്ക​മു​ണ്ടാ​യി.​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​സ​മ​രം​ ​പൊ​ലീ​സ് ​ലാ​ത്തി​ച്ചാ​ർ​ജി​ലും​ ​വെ​ടി​വെ​യ്പ്പി​ലും​ ​ക​ലാ​ശി​ച്ചു.​ ​മൂ​ന്ന് ​പേ​ർ​ ​മ​രി​ച്ചു.​ ​നി​ര​വ​ധി​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​കോ​ളേ​ജി​ന് ​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​ഈ​ ​സ​മ​ര​ത്തി​ൽ​ ​ടീ​ച്ച​ർ​ക്ക് ​ഏ​റെ​ ​പീ​ഡ​ന​മേ​ൽ​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഈ​ ​സ​മ​ര​മാ​ണ് ​ടീ​ച്ച​റെ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​മു​ൻ​നി​ര​യി​ലേ​ക്ക് ​എ​ത്തി​ച്ച​ത്.
1984​-​ൽ​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​വെ​ടി​യേ​റ്റ് ​മ​രി​ച്ച​തി​ന് ​ശേ​ഷം​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പു​ൽ​പ്പ​ള്ളി​ ​മേ​ഖ​ല​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​വ​ലി​യ​ ​ക്ഷീ​ണം​ ​സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നു​ ​ക​രു​തി​ ​പ്രൊ​ഫ.​കെ.​പി.​തോ​മ​സും​ ​കെ.​രാ​ഘ​വ​ൻ​ ​മാ​സ്റ്റ​ർ​ ​എം.​എ​ൽ.​എ​യും​ ​ടീ​ച്ച​റെ​ ​കാ​ണാ​നെ​ത്തു​ക​യാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സി​നെ​ ​സ​ഹാ​യി​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇം​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​പ്ര​സം​ഗി​ക്കാ​നു​ള്ള​ ​ടീ​ച്ച​റു​ടെ​ ​ക​ഴി​വ് ​രാ​ഷ്ട്രീ​യ​വേ​ദി​ക​ളി​ൽ​ ​ഏ​റെ​ ​ശോ​ഭി​ക്കാ​ൻ​ ​തു​ണ​ച്ചു.​ ​ചു​ള്ളി​യോ​ട് ​ന​ട​ത്തി​യ​ ​അ​ന്ന​ത്തെ​ ​പ്ര​സം​ഗം​ ​ഇ​ന്നും​ ​ആ​ളു​ക​ളു​ടെ​ ​മ​ന​സ്സി​ൽ​ ​മ​ങ്ങാ​തെ​യു​ണ്ട്.


​​​ ​​​ആ​​​ദ്യ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
കു​​​രി​​​ശ്ശി​​​ങ്ക​​​ൽ​​​ ​​​ചാ​​​ക്കോ​​​ ​​​എ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​പു​​​ല്പ​​​ള​​​ളി​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ഏ​​​വ​​​ർ​​​ക്കും​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ൻ.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ത​​​ന്നെ​​​ ​​​ആ​​​ദ്യ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​പേ​​​ര് ​​​പ​​​റ​​​ഞ്ഞാ​​​ണ് ​​​വോ​​​ട്ടു​​​പി​​​ടി​​​ച്ച​ത്.​​​ ​​​ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ​ ​കു​ടി​യേ​റ്റ​ക്കാ​രെ​ ​ഏ​റെ​ ​സ​ഹാ​യി​ച്ച​ ​അ​ച്ഛ​നെ​ ​അ​റി​യാ​ത്ത​വ​ർ​ ​മു​​​ള്ള​​​ൻ​​​കൊ​​​ല്ലി​​​യി​​​ൽ​​​ ​​​ഇ​​​ല്ലെ​​​ന്നു​​​ത​​​ന്നെ​​​ ​​​പ​​​റ​​​യാം.​​​ ​​​അ​​​ത് ​​​ത​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​ക​​​രു​​​ത്താ​​​യി​​​രു​​​ന്നെ​​​ന്ന് ​​​ടീ​​​ച്ച​​​ർ​​​ ​​​ഇ​​​ന്നും​​​ ​​​ഒാ​​​ർ​​​ക്കു​​​ന്നു.​​​ 1990​​​ൽ​​​ ​​​ആ​​​യി​​​രു​​​ന്നു​​​ ​​​ആ​​​ദ്യ​​​മ​​​ത്സ​​​രം​​.​​​ ​വ​​​യ​​​നാ​​​ട് ​​​ജി​​​ല്ലാ​​​ ​​​കൗ​​​ൺ​​​സി​​​ൽ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​പ​​​ന​​​മ​​​രം​​​ ​​​ഡി​​​വി​​​ഷി​​​നി​​​ലെ​​​ ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​യാ​​​യി.​​​ ​​​നി​സ്സാ​ര​ ​വോ​​​ട്ടു​​​ക​​​ൾ​​​ക്ക് ​​​തോ​ൽ​വി​ ​പ​റ്റി.​​​ ​​​പീ​​​ന്നി​​​ട് 1991​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​തി​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ​​​ ​​​സു​​​ൽ​​​ത്താ​​​ൻ​​​ ​​​ബ​​​ത്തേ​​​രി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​മ​​​ത്സ​​​രി​​​ച്ച് ​​​വി​​​ജ​​​യി​​​ച്ചു.​​​ ​​​എം.​​​എ​​​ൽ.​​​എ​​​ ​​​ആ​​​യ​​​ ​​​ശേ​​​ഷം​​​ ​​​ഒ​​​ട്ടേ​​​റെ​​​ ​​​വി​​​ക​​​സ​​​ന​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ന​​​ട​​​ത്തി.​​​ ​​​മീ​​​ന​​​ങ്ങാ​​​ടി​​​യി​​​ൽ​​​ ​​​എ​​​ഫ് ​​​സി​​​ ​​​ഐ​​​ ​​​ഗോ​​​ഡൗ​​​ൺ​​​ ​​​സ്ഥാ​​​പി​​​ച്ച​​​തും​​​ ​​​ക​​​മ്മ്യൂ​​​ണി​​​റ്റി​​​ ​​​ഹെ​​​ൽ​​​ത്ത് ​​​സെ​​​ന്റ​​​റി​​​നെ​​​ ​​​സു​​​ൽ​​​ത്താ​​​ൻ​​​ ​​​ബ​​​ത്തേ​​​രി​​​ ​​​താ​​​ലു​​​ക്ക് ​​​ആ​​​ശു​​​പ​​​ത്രി​​​യാ​​​ക്കി​​​ ​​​മാ​​​റ്റി​​​യ​​​തും​​​ ​​​ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​ ​​​നേ​​​ട്ട​​​ങ്ങ​​​ളാ​​​യി.
ആ​​​ശു​​​പ​​​ത്രി​​​ ​​​പ​​​ണി​​​യു​​​ന്ന​​​തി​​​നു​ ​അ​ന്ന​ത്തെ​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ബി​ശ്വാ​സ്‌​ ​മേ​ത്ത​യു​മാ​യി​ ​സം​സാ​രി​ച്ച​തി​നു​ ​പി​റ​കെ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​ദി​വം​ഗ​ത​നാ​യ​ ​പി.​സി​ ​അ​ഹ​മ്മ​ദ് ​ഹാ​ജി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​സ​ർ​വ്വ​ക​ക്ഷി​യോ​ഗം​ ​വി​ളി​ച്ച് ​ചേ​ർ​ത്ത് ​കൈ​വ​ശ​ക്കാ​രു​ടെ​ ​പ​ക്ക​ൽ​ ​നി​ന്ന് 5​ ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​സൗ​ജ​ന്യ​മാ​യി​ ​വി​ട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.
വ​​​യ​​​നാ​​​ടി​​​ന്റെ​​​ ​​​മു​​​ഖ​​​ച്ഛാ​​​യ​​​ ​​​മാ​​​റ്റു​​​ന്ന​​​തി​​​ൽ​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​ടീ​​​ച്ച​​​ർ​​​ക്ക് ​​​കാ​​​ര്യ​​​മാ​​​യ​​​ ​​​പ​​​ങ്ക് ​​​വ​​​ഹി​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​എ​​​ൻ.​​​എ​​​ച്ച് ​​​റോ​​​ഡി​​​ന്റെ​​​ ​​​വ​​​ര​​​വും​​​ ​​​അ​​​തി​​​നി​​​ടെ​​​യാ​​​ണ്.​


​​​ ​​​കു​​​ടും​​​ബം
മു​​​ള്ള​​​ൻ​​​കൊ​​​ല്ലി​​​ ​​​കു​​​രി​​​ശി​​​ങ്ക​​​ൽ​​​ ​​​ചാ​​​ക്കോ​​​ ​​​-​​​ ​​​ഏ​​​ലി​​​യാ​​​മ്മ​​​ ​​​ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ​​​ ​​​എ​​​ട്ടു​​​ ​​​മ​​​ക്ക​​​ളി​​​ൽ​​​ ​​​ര​​​ണ്ടാ​​​മ​​​താ​​​യാ​​​ണ് ​​​റോ​​​സ​​​ക്കു​​​ട്ടി​​​യു​​​ടെ​​​ ​​​ജ​​​ന​​​നം.​​​ ​​​ഭ​​​ർ​​​ത്താ​​​വ് ​​​ഹോ​​​മി​​​യോ​​​ ​​​ഡോ​​​ക്ട​​​ർ​​​ ​​​ജോ​​​സ​​​ഫ് ​​​കീ​​​ര​​​ഞ്ചി​​​റ.​​​ ​​​മൂ​​​ത്ത​​​ ​​​മ​​​ക​​​ൻ​​​ ​​​അ​​​ല​​​ൻ​​​ ​​​വി​​​ന്റോ​​​ൾ​​​ ​​​സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ണ്.​​​ ​​​കാ​​​ക്ക​​​നാ​​​ട് ​​​സ്റ്രാ​​​ർ​​​ട്ട് ​​​അ​​​പ്പ് ​​​ക​​​മ്പ​​​നി​​​ ​​​ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ​​​ഇ​​​പ്പോ​​​ൾ.​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​ഡോ.​​​റോ​​​സ് ​​​മേ​​​രി​​​ ​​​ഗൈ​​​ന​​​ക്കോ​​​ളി​​​ജി​​​സ്റ്റാ​​​ണ്.​​​ ​​​ര​​​ണ്ടാ​​​മ​​​ത്തെ​​​ ​​​മ​​​ക​​​ൻ​​​ ​​​അ​​​ൽ​​​വി​​​ൻ​​​ ​​​കെ​​​ന്റ് ​​​സിം​​​ഗ​​​പ്പൂ​​​രി​​​ൽ​​​ ​​​ജോ​​​ലി​​​യി​​​ൽ.​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ര്യ​​​ ​​​റി​​​യാ​​​ ​​​ജോ​​​ർ​​​ജ്ജ് ​​​പി.​​​ജി​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​നി​​​യാ​​​ണ്.​​​ ​​​ഫി​​​നാ​​​ൻ​​​സ് ​​​അ​​​ന​​​ലി​​​സ്റ്റാണ് ​​​ഇ​​​ള​​​യ​​​ ​​​മ​​​ക​​​ൻ​​​ ​​​ജോ​​​ൺ.


ഫോ​​​ട്ടോ​​​:​​​ ​​​കെ.​​​ ​​​ആ​​​ർ.​​​ ​​​ര​​​മി​​​ത്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.