SignIn
Kerala Kaumudi Online
Monday, 18 January 2021 10.29 PM IST

കണ്ണൂർ നാല് പേർക്ക് കൂടി കൊവിഡ്; നാല് പേർക്ക് രോഗമുക്തി

കണ്ണൂർ: ജില്ലയിൽ നാല് പേർക്ക് ഇന്നലെകോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്ത് നിന്നും എത്തിയവരാണ് രോഗം സ്ഥിരീകരിച്ച നാലു പേരും.
കണ്ണൂർ വിമാനത്താവളം വഴി ജൂൺ 10ന് ദമാമിൽ നിന്നെത്തിയ മാടായി സ്വദേശി 20കാരി, ജൂൺ 13ന് ദുബായിൽ നിന്നെത്തിയ കോട്ടയം മലബാർ സ്വദേശികളായ 4 വയസുകാരൻ, 9 വയസുകാരൻ, കരിപ്പൂർ വിമാനത്താവളം വഴി ജൂൺ 12 ന് കുവൈറ്റിൽ നിന്നെത്തിയ വേങ്ങാട് സ്വദേശി 30കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 324 ആയി. ഇതിൽ 204 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരിൽ നാലു പേർ ഇന്നലെയാണ് ഡിസ്ചാർജായത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 29കാരൻ, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചപ്പാരപ്പടവ് സ്വദേശിയായ 37കാരി, അഞ്ചരക്കണ്ടി സ്വദേശി 42കാരൻ, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പന്ന്യന്നൂർ സ്വദേശിയായ 62കാരൻ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ജില്ലയിൽ 14090 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതുവരെ 11369 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 11062 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 10414 എണ്ണം നെഗറ്റീവാണ്. 307 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR, COVID 19
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.