തൊടുപുഴ: വീട്ടിൽ നിരീക്ഷണത്തിലിരുന്ന യുവാവ് ആരുമറിയാതെ കടന്നുകളഞ്ഞു. കോടിക്കുളം സ്വദേശി അനൂപ് ചന്ദ്രനെതിരെയാണ് (34) കാളിയാർ പൊലീസ് കേസെടുത്തത്. കർണാടകത്തിൽ നിന്ന് വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഞായറാഴ്ച ഇയാൾ പൈനാപ്പിൾ വണ്ടിയിൽ കയറി പോയതായി ആരോഗ്യ വകുപ്പ് അധികൃതരാണ് പരാതി നൽകിയിരിക്കുന്നത്. ഇയാൾ ബംഗ്ളൂരുവിലേക്ക് തന്നെ തിരികെ പോയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.