SignIn
Kerala Kaumudi Online
Monday, 21 September 2020 7.05 PM IST

ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ്  9 പേർക്ക് രോഗമുക്തി

covid

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പതു പേർ രോഗമുക്തരായി. വിളപ്പിൽശാല സ്വദേശി (40)​​,​ പൂവാർ സ്വദേശി (66)​,​ പാറശാല സ്വദേശി (58)​,​ മണക്കാട് സ്വദേശി (33)​,​ കല്ലമ്പലം സ്വദേശി (31)​ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

വിളപ്പിൽശാല സ്വദേശി 9ന് ദോഹയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ സർക്കാർ ക്വാറന്റൈൻ സെന്ററിലെത്തി. സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് സി.എഫ്.എൽ.ടി.സി ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി. പൂവാർ സ്വദേശി 8ന് മുംബയിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തെത്തി സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാറശാല സ്വദേശി 15ന് സൗദി അറേബ്യയിൽ നിന്ന് വിമാനത്തിലാണ് എത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവം പരിശോധനയിൽ പോസിറ്റീവായി. മണക്കാട് സ്വദേശി 15ന് സൗദി അറേബ്യയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കല്ലമ്പലം സ്വദേശി 11ന് സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിൽ എത്തുകയും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സി.എഫ്.എൽ.ടി.സി ഹോമിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ജില്ലയിൽ പുതുതായി 898 പേരാണ് നിരീക്ഷണത്തിലായത്. 661 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 278 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 329 ഫലങ്ങളാണ് ലഭിച്ചത്.

ആകെ നിരീക്ഷണത്തിലുള്ളവർ: 18,​349

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 17,​216


ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 127

കൊവിഡ് കെയർ സെന്ററുകളിൽ: 1006

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.