SignIn
Kerala Kaumudi Online
Monday, 21 September 2020 6.40 PM IST

ചാഞ്ചാടുന്ന ചൈന,​ വിശ്വസിക്കാൻ കൊള്ളാത്ത അയൽക്കാരൻ

india-china-

ഇ​ന്ത്യ​യും​ ​ചൈ​ന​യും​ ​ത​മ്മി​ലു​ള്ള​ ​അ​തി​ർ​ത്തി​യെ​ ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​എ​ന്ന് ​വി​ശേ​ഷി​പ്പി​ക്കു​മ്പോ​ൾ,​​​ ​ഈ​ ​അ​തി​ർ​ത്തി​ ​കൃ​ത്യ​മാ​യി​ ​വേ​ർ​തി​രി​ക്കു​ക​യോ​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യോ​ ​ചെ​യ്‌​തി​ട്ടി​ല്ല​ ​എ​ന്ന​താ​ണ് ​യാ​ഥാ​ർ​ത്ഥ്യം.​ ​വ​ൻ​ശ​ക്തി​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​ചൈ​ന​ ​ഇ​ന്ത്യ​യെ​ ​വെ​ല്ലു​വി​ളി​ച്ചു​ ​ന​ട​ത്തു​ന്ന​ ​ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം​ ​ഈ​ ​അ​തി​ർ​ത്തി​യു​ടെ​ ​അ​ലൈ​ൻ​മെ​ന്റ് ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.​ ​ര​ണ്ട് ​രാ​ജ്യ​ങ്ങ​ൾ​ക്കും​ ​ഇ​ട​യി​ൽ​ ​വ്യ​ക്ത​മാ​യി​ ​നി​ർ​വ​ചി​ച്ച​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​അ​തി​ർ​ത്തി​ ​ഇ​ല്ല.​ ​ജ​ന്മ​ശ​ത്രു​ക്ക​ളാ​യ​ ​ഇ​ന്ത്യ​യ്‌​ക്കും​ ​പാ​കി​സ്ഥാ​നും​ ​ഇ​ട​യി​ൽ​ ​പോ​ലും​ ​വ്യ​ക്ത​മാ​യ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​അ​തി​ർ​ത്തി​യും​ ​അ​ത് ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഭൂ​പ​ട​വും​ ​ഉ​ണ്ട്.​ ​പാ​കി​സ്ഥാ​ൻ​ ​ആ​ ​ഭൂ​പ​ടം​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ​ ​പോ​ലും​​.​ ​ഇ​ന്ത്യ​യു​ടെ​യും​ ​പാ​കി​സ്ഥാ​ന്റെ​യും​ ​അ​ധി​കാ​ര​ ​പ​രി​ധി​ ​അ​വ​സാ​നി​ക്കു​ന്ന​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​അ​ഥ​വാ​ ​ലൈ​ൻ​ ​ഒ​ഫ് ​ക​ൺ​ട്രോ​ൾ​ ​(​ ​എ​ൽ.​ ​ഒ.​ ​സി​ ​)​​​ ​ആ​ണ് ​ഫ​ല​ത്തി​ൽ​ ​അ​തി​ർ​ത്തി.​ ​ഈ​ ​എ​ൽ.​ ​ഒ.​ ​സി​യും​ ​ഭൂ​പ​ട​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ചൈ​ന​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​അ​തി​ർ​ത്തി​യോ​ ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യോ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​ ​ഇ​രു​പ​ക്ഷ​വും​ ​അം​ഗീ​ക​രി​ച്ച​ ​ഒ​രു​ ​ഭൂ​പ​ടം​ ​പോ​ലും​ ​ഇ​ല്ല.​ ​ഇ​ന്ത്യ​ ​-​ ​ചൈ​ന​ ​അ​തി​ർ​ത്തി​യും​ ​എ​ൽ.​ ​എ.​ ​സി​യും​ ​അ​വ്യ​ക്ത​മാ​യ​ ​ഒ​രു​ ​ആ​ശ​യം​ ​മാ​ത്ര​മാ​ണ്.

പാ​ക് ​എ​ൽ.​ ​ഒ.​ ​സി​യു​മാ​യി​ ​താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ​ ​ചൈ​ന​യു​മാ​യു​ള്ള​ ​എ​ൽ.​ ​എ.​ ​സി​ ​ശാ​ന്ത​മാ​യി​രു​ന്നു.​ ​പാ​ക് ​എ​ൽ.​ഒ.​സി​യി​ൽ​ ​വെ​ടി​വ​യ്‌​പി​ല്ലാ​ത്ത​ ​ദി​വ​സ​മി​ല്ല.​ ​ചൈ​ന​യു​ടെ​ ​എ​ൽ.​ ​എ.​ ​സി​യി​ൽ​ 1975​ന് ​ശേ​ഷം​ ​ഇ​തു​വ​രെ​ ​വെ​ടി​യൊ​ച്ച​ ​മു​ഴ​ങ്ങി​യി​ട്ടി​ല്ല.​ ​ദോ​ക്‌​ലാ​മും​ ​ഇ​പ്പോ​ൾ​ ​ഗാ​ൽ​വ​നും​ ​ആ​ണ് ​ഇ​ക്കാ​ല​ത്തെ​ ​വ​ലി​യ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ.

മൊ​ത്തം​ 4056​ ​കി​ലോ​മീ​റ്റർ

കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ​ ​ല​ഡാ​ക്കി​ലും​ ​ഉ​ത്ത​രാ​ഖ​ണ്ഡ്,​​​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശ്,​​​ ​സി​ക്കിം,​​​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി​ ​മൊ​ത്തം​ 4056​ ​കി​ലോ​മീ​റ്റ​റാ​ണ് ​ഇ​ന്ത്യ​ ​-​ ​ചൈ​ന​ ​അ​തി​ർ​ത്തി.​ ​ഇ​തി​ൽ​ ​ഏ​ക​ദേ​ശം​ ​മ​ദ്ധ്യ​ ​ഭാ​ഗം​ ​ഒ​ഴി​ച്ചാ​ൽ​ ​ബാ​ക്കി​യ​ത്ര​യും​ ​ത​ർ​ക്ക​പ്ര​ദേ​ശ​മാ​ണ്.​ ​എ​ൽ.​എ.​സി​യു​ടെ​ ​തു​ട​ക്കം​ ​കാ​ര​ക്കോ​റം​ ​ചു​ര​ത്തി​ന് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​ണെ​ന്നാ​ണ് ​ഇ​ന്ത്യ​ ​പ​റ​യു​ന്ന​ത്.​ ​അ​തി​ന് ​തെ​ക്കാ​ണെ​ന്ന് ​ചൈ​ന.​ ​കി​ഴ​ക്ക് ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശി​നെ​​​ ​ടി​ബ​റ്റു​മാ​യി​ ​തി​രി​ക്കു​ന്ന​ ​മ​ക്മ​ഹോ​ൻ​ ​രേ​ഖ​യാ​ണ് ​എ​ൽ.​ ​എ.​ ​സി.​ ​സി​ക്കിം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​മ​ദ്ധ്യ​ഭാ​ഗ​ത്താ​ണ് ​വ​ലി​യ​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ഇ​ല്ലാ​തി​രു​ന്ന​ത്.​ ​അ​രു​ണാ​ച​ൽ​ ​മൊ​ത്ത​മാ​യും​ ​ത​ങ്ങ​ളു​ടേ​താ​ണെ​ന്നും​ ​ചൈ​ന​ ​അ​വ​കാ​ശ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​പ്ര​ധാ​ന​മാ​യും​ ​പ​തി​മ്മൂ​ന്ന് ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​ത​ർ​ക്കം.​ ​പ​ടി​ഞ്ഞാ​റ​ൻ​ ​സെ​ക്‌​ട​റി​ൽ​ ​ചു​മാ​ർ.​ ​ദെം​ചോ​ക്ക്,​​​ ​പാ​ങ്‌​ഗോം​ഗ് ​ത​ടാ​ക​ത്തി​ന്റെ​ ​വ​ട​ക്ക​ൻ​ ​തീ​രം,​​​ ​മ​ദ്ധ്യ​ഭാ​ഗ​ത്തെ​ ​ബ​രാ​ഹോ​തി,​​​ ​കി​ഴ​ക്ക​ൻ​ ​സെ​ക്‌​ട​റി​ലെ​ ​സും​ദൊ​റോ​ങ് ​ചു​ ​എ​ന്നി​വി​ട​ങ്ങ​ൾ​ ​ത​ർ​ക്ക​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​പാ​ങ്‌​ഗോം​ഗി​ൽ​ ​ഇ​ന്ത്യ​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​എ​ൽ.​ ​എ.​ ​സി​ ​ഫിം​ഗ​ർ​ 8​ ​ആ​ണ്.​ ​ചൈ​ന​ ​പ​റ​യു​ന്ന​ത് ​ഫിം​ഗ​ർ​ 4​ ​ആ​ണ്.​ ​പാ​ങ്‌​ഗോം​ഗ് ​ത​ടാ​ക​ത്തി​ന്റെ​ ​വ​ട​ക്കേ​ ​ക​ര​യി​ൽ​ ​പ​ടി​ഞ്ഞാ​റു​ ​നി​ന്ന് ​കി​ഴ​ക്കോ​ട്ട് ​പ​ർ​വ​ത​ ​നി​ര​ക​ളി​ലെ​ ​ഒ​ന്നു​ ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​യു​ള്ള​ ​മു​ന​മ്പു​ക​ളാ​ണ് ​ഫിം​ഗേ​ഴ്സ്.​ ​ഇ​തി​ൽ​ ​ഫിം​ഗ​ർ​ 4​ൽ​ ​ചൈ​ന​ ​ടെ​ന്റു​ക​ൾ​ ​സ്ഥാ​പി​ച്ചു.​അ​തു​വ​ഴി​ ​ഫിം​ഗ​ർ​ ​എ​ട്ടി​ലെ​ ​സ്വ​ന്തം​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യി​ലേ​ക്ക് ​പോ​കാ​ൻ​ ​ഇ​ന്ത്യ​യെ​ ​ചൈ​ന​ ​അ​നു​വ​ദി​ക്കു​ന്നി​ല്ല.​ ​അ​താ​ണ് ​അ​വി​ട​ത്തെ​ ​സം​ഘ​ർ​ഷ​ത്തി​ന് ​കാ​ര​ണം.

ആ​രെ​ ​വി​ഡ്ഢി​യാ​ക്കാ​ൻ​?​ നെ​ഹ്രു​വി​ന്റെ​ ​ചോ​ദ്യം

1959​ ​ന​വം​ബ​ർ​ 7​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്രു​വി​ന് ​അ​ന്ന​ത്തെ​ ​ചൈ​നീ​സ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ചൗ​എ​ൻ​ ​ലാ​യി​ ​എ​ഴു​തി​യ​ ​ക​ത്തി​ലാ​ണ് ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​എ​ന്ന് ​ആ​ദ്യം​ ​പ്ര​യോ​ഗി​ച്ച​ത്.​ ​കി​ഴ​ക്ക് ​മ​ക് ​മ​ഹോ​ൻ​ ​രേ​ഖ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ഇ​ന്ത്യ​ ​-​ ​ടി​ബ​റ്റ് ​അ​തി​രും​ ​പ​ടി​ഞ്ഞാ​റ് ​ഇ​രു​പ​ക്ഷ​ത്തി​നും​ ​നി​യ​ന്ത്ര​ണ​മു​ള്ള​ ​പ്ര​ദേ​ശ​വും​ ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത​ണ​രേ​ഖ​യി​ൽ​ ​വ​രു​മെ​ന്നും​ ​അ​വി​ടെ​ ​നി​ന്ന് ​ഇ​രു​ ​സേ​ന​ക​ളും​ ​ഇ​രു​പ​ത് ​കി​ലോ​മീ​റ്റ​ർ​ ​പി​റ​കോ​ട്ട് ​മാ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​ചൗ​ ​എ​ൻ​ ​ലാ​യി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​അ​തി​ന് ​മു​മ്പേ​ ​ചൈ​നീ​സ് ​സൈ​ന്യം​ ​ഇ​ന്ത്യ​ൻ​ ​പ്ര​ദേ​ശ​ത്തേ​ക്ക് 60​ ​കി​ലോ​മീ​റ്റ​റോ​ളം​ ​ക​ട​ന്നു​ ​ക​യ​റി​യി​രു​ന്നു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് 20​ ​കി​ലോ​മീ​റ്റ​ർ​ ​പി​ൻ​മാ​റ​ണ​മെ​ന്ന​ ​ചൗ​ ​എ​ൻ​ ​ലാ​യി​യു​ടെ​ ​നി​ർ​ദ്ദേ​ശം.1962​ലെ​ ​യു​ദ്ധ​ത്തി​ന് ​ഒ​രു​ ​കാ​ര​ണം​ ​ചൈ​ന​യു​ടെ​ ​ഈ​ ​ക​ട​ന്നു​ക​യ​റ്റ​മാ​യി​രു​ന്നു.​ ​നെ​ഹ്രു​ ​ഈ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​ന​ഗ്ന​മാ​യ​ ​സൈ​നി​ക​ ​അ​തി​ക്ര​മ​ത്തി​ലൂ​ടെ​ 40​ ​മു​ത​ൽ​ 60​ ​കി​ലോ​മീ​റ്റ​ർ​ ​വ​രെ​ ​ഇ​ന്ത്യ​ൻ​ ​പ്ര​ദേ​ശ​ത്തേ​ക്ക് ​ക​യ​റി​ ​അ​വ​ർ​ ​സൃ​ഷ്ടി​ച്ച​താ​ണ് ​അ​വ​‌​ർ​ ​പ​റ​യു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ.​ ​അ​വി​ടെ​ ​നി​ന്ന് 20​ ​കി​ലോ​മീ​റ്റ​ർ​ ​പി​റ​കോ​ട്ട് ​മാ​റാ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ആ​രെ​ ​വി​ഢ്ഢി​യാ​ക്കാ​ൻ​ ​എ​ന്നാ​യി​രു​ന്നു​ ​നെ​ഹ്രു​വി​ന്റെ​ ​ചോ​ദ്യം.

​ചാ​ഞ്ചാ​ടി​യാ​ടു​ന്ന​ ​ചൈന

നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​എ​ന്നും​ ​ത​ർ​ക്ക​വി​ഷ​യ​മാ​യി​ ​തു​ട​രാ​ൻ​ ​കാ​ര​ണം​ ​ചൈ​ന​ ​അ​തി​ർ​ത്തി​യി​ലെ​ ​ത​ങ്ങ​ളു​ടെ​ ​സ്ഥാ​നം​ ​(​ ​അ​ലൈ​ൻ​മെ​ന്റ് ​)​​​ ​അ​ടി​ക്ക​ടി​ ​മാ​റ്റു​ന്ന​താ​ണ്.​ 1960​ലും​ 1962​ലും​ ​ചൈ​ന​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ 1959​ൽ​ ​പ​റ​ഞ്ഞ​ ​എ​ൽ.​ ​എ.​ ​സി​ ​ആ​യി​രു​ന്നി​ല്ല.​ 1993​ൽ​ ​പി.​ ​വി.​ ​ന​ര​സിം​ഹ​ ​റാ​വു​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ​എ​ൽ.​ ​എ.​ ​സി​യെ​ ​ആ​ദ്യ​മാ​യി​ ​നി​യ​മ​പ​ര​മാ​യി​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​ച​രി​ത്രം​ ​കു​റി​ച്ച​ ​ഒ​രു​ ​ക​രാ​ർ​ ​ചൈ​ന​യു​മാ​യി​ ​ഒ​പ്പി​ട്ട​ത്.​ ​അ​തി​ർ​ത്തി​യി​ൽ​ ​സ​മാ​ധാ​ന​വും​ ​ശാ​ന്തി​യും​ ​നി​ല​നി​ർ​ത്താ​നു​ള്ള​ ​(​ബോ​ർ​ഡ​ർ​ ​പീ​സ് ​ആ​ൻ​ഡ് ​ട്രാ​ങ്ക്വി​ലി​റ്റി​ ​എ​ഗ്രി​മെ​ന്റ് ​-​ ​ബി.​ ​പി.​ ​ടി.​ ​എ​ ​)​​​ ​ആ​ ​ക​രാ​റി​ലും​ ​പ്ര​ശ്ന​ത്തി​ന് ​പ​രി​ഹാ​രം​ ​ക​ണ്ടി​ല്ല.​ 1959​ലെ​യോ​ 1960​ലെ​യോ​ 1962​ലെ​യോ​ ​എ​ൽ.​ ​എ.​ ​സി​യ​ല്ല​ ​അ​തി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​അ​തി​നെ​ല്ലാം​ ​വെ​വ്വേ​റെ​ ​അ​ർ​ത്ഥ​മാ​ണു​ള്ള​ത്.​ ​അ​തി​ന് ​പ​ക​രം​ 93​ൽ​ ​നി​ല​നി​ന്ന​ ​അ​ലൈ​ൻ​മെ​ന്റാ​ണ് ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​യാ​യി​ ​ക​രാ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​ഇ​ത് ​ചൈ​ന​ ​കാ​ട്ടി​യ​ ​ച​തി​യാ​യും​ ​ഇ​ന്ത്യ​യ്‌​ക്ക് ​പ​റ്റി​യ​ ​അ​ബ​ദ്ധ​മാ​യും​ ​ഒ​ക്കെ​ ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ ​എ​ങ്കി​ലും​ ​ഇ​രു​പ​ക്ഷ​വും​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​നി​ർ​വ​ചി​ച്ച് ​എ​ൽ.​ ​എ.​ ​സി​ ​നി​ശ്ച​യി​ക്കു​മെ​ന്നാ​യി​രു​ന്നു​ ​ധാ​ര​ണ.​ ​പി​ന്നീ​ട് ​പ​ര​സ്പ​ര​ ​വി​ശ്വാ​സം​ ​ഊ​ട്ടി​യു​റ​പ്പി​ക്കാ​നാ​യി​ 1996​ൽ​ ​സി.​ ​ബി.​ ​എം.​ ​(​ ​കോ​ൺ​ഫി​ഡ​ൻ​സ് ​ബി​ൽ​ഡിം​ഗ് ​മെ​ഷേ​ഴ്സ് ​)​​​ ​ക​രാ​റും​ ​ഒ​പ്പി​ട്ടു.​ ​അ​തി​ന​നു​സ​രി​ച്ച് ​ഇ​രു​പ​ക്ഷ​വും​ ​ഭൂ​പ​ട​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്ക​ണ​മാ​യി​രു​ന്നു.​ ​അ​വി​ടെ​യും​ ​ചൈ​ന​ ​ക​ബ​ളി​പ്പി​ച്ചു.​ 2002​ൽ​ ​പ​ടി​ഞ്ഞാ​റ​ൻ​ ​സെ​ക്‌​ട​റി​ലെ​ ​ഭൂ​പ​ട​ങ്ങ​ൾ​ ​പ​ര​സ്പ​രം​ ​കൈ​മാ​റു​ന്ന​തി​ൽ​ ​നി​ന്ന് ​ചൈ​ന​ ​വി​ദ​ഗ്ദ്ധ​മാ​യി​ ​പി​ന്മാ​റി​ക്ക​ള​ഞ്ഞു.​ ​അ​തോ​ടെ​ ​തു​ട​ർ​ ​പ്ര​ക്രി​യ​ക​ൾ​ ​നി​ല​ച്ചു.​ 2015​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ചൈ​ന​ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ​ ​ഈ​ ​പ്ര​ക്രി​യ​ ​പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​വ്യ​ക്ത​ത​ ​വ​രു​ത്ത​ണ​മെ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​പേ​ക്ഷ​ ​ചൈ​ന​ ​കാ​ര്യ​മാ​യെ​ടു​ത്ത​തേ​യി​ല്ല.​ ​അ​തി​ർ​ത്തി​ ​ത​ർ​ക്ക​ങ്ങ​ളി​ൽ​ ​ചാ​ഞ്ചാ​ട്ടം​ ​ചൈ​ന​യു​ടെ​ ​സ്ഥി​രം​ ​ക​ലാ​പ​രി​പാ​ടി​യാ​ണ്.​ ​മ​നഃ​പൂ​ർ​വം​ ​അ​വ്യ​ക്ത​ത​ ​നി​ല​നി​ർ​ത്തും.​ ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​നി​ല​പാ​ടി​ൽ​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കി​ല്ല.​ ​അ​ടി​ക്ക​ടി​ ​മാ​റ്റി​ക്കൊ​ണ്ടി​രി​ക്കും.​ ​ഈ​ ​ചാ​ഞ്ചാ​ട്ട​ത്തി​ന്റെ​ ​ഉ​സ്താ​ദാ​ണ് ​ചൈ​ന.​ ​അ​തു​കൊ​ണ്ടാ​ണ് ​ചൈ​ന​യെ​ ​വി​ശ്വ​സി​ക്കാ​ൻ​ ​പ​റ്റാ​ത്ത​ത്.​ ​യ​ഥാ​ർ​ത്ഥ​ ​നി​യ​ന്ത്ര​ണ​ ​രേ​ഖ​ ​ചൈ​ന​യ്‌​ക്ക് ​മാ​റ്റ​മി​ല്ലാ​ത്ത​ ​അ​തി​ർ​ത്തി​ ​അ​ല്ല.​ ​അ​ത് ​മാ​റ്റി​വ​ര​യ്ക്കാ​നു​ള്ള​ ​ഒ​രു​ ​പ​ഴു​ത് ​അ​വ​ർ​ ​എ​പ്പോ​ഴും​ ​ക​രു​തി​ ​വ​ച്ചി​ട്ടു​ണ്ടാ​വും.​ ​എ​ൽ.​എ.​സി​ ​സം​ബ​ന്ധി​ച്ച​ ​ചൈ​ന​യു​ടെ​ ​ഭൂ​പ​ടം​ ​ഇ​ന്ത്യ​യെ​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​കാ​ണി​ച്ചി​ട്ടി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIA CHINA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.