SignIn
Kerala Kaumudi Online
Monday, 28 September 2020 9.06 PM IST

മുത്തൂറ്റ് ഫിനാൻസി​ന് 3169 കോടി രൂപ അറ്റാദായം

കൊച്ചി: കഴി​ഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 3169 കോടി രൂപ സംയോജിത അറ്റാദായംനേടി. മുൻവർഷം 2103 കോടിയായി​രുന്നു ഈ തുക. ഗ്രൂപ്പിന്റെ വായ്പ മുൻവർഷത്തെ 38304 കോടി രൂപയിൽനിന്ന് 22 ശതമാനം വർധനയോടെ 46,871 കോടി രൂപയിലെത്തി.

രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 53 ശതമാനം വർധിച്ച് 3018 കോടി രൂപയിലെത്തിയതായി ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് പറഞ്ഞു.

കമ്പനിയുടെ വരുമാനം 27 ശതമാനം വർധി​ച്ച് 8723 കോടിയുമെത്തി​.

മൊത്തം വായ്പ മുൻവർഷത്തെ 34246 കോടി രൂപയിൽനിന്ന് 41,611 കോടിയായി. ഗ്രൂപ്പിന്റെ അറ്റാദായത്തിൽ 176 കോടി രൂപയുടെ സംഭാവന സബ്‌സിഡിയറി കമ്പനികളുടേതാണെന്നും അദ്ദേഹം അറിയിച്ചു. വാഹനവായ്പ ഉൾപ്പടെ നൽകുന്ന മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് 509 കോടി രൂപ വായ്പ നൽകി.

നടപ്പുവർഷം സ്വർണപ്പണയ വായ്പയിൽ 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ പറഞ്ഞു.

ഉപകമ്പനികളുടെ അറ്റാദായം

• മുത്തൂറ്റ് ഫോംഫിൻ ഇന്ത്യ ലിമിറ്റഡ് : 32 കോടി

• മൈക്രോ ഫിനാൻസ് വിഭാഗമായ ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് ലിമിറ്റഡ് : 99 കോടി

• ഇൻഷ്വറൻസ് ബ്രോക്കിംഗ് സബ്‌സിഡി മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് : 11 കോടി

• ശ്രീലങ്കൻ സബ്‌സിഡിയറി ഏഷ്യ അസറ്റ് ഫിനാൻസ് 7 കോടി ശ്രീലങ്കൻ രൂപ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MUTHOOT FINANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.