കോട്ടയം: ജില്ലയിൽ കൊവിഡ് മുക്തരായ ഏഴു പേർകൂടി ഇന്ന് ആശുപത്രി വിട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. ഏഴു പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേർ വിദേശത്തുനിന്നും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മുഖേനയാണ് രോഗ ബാധയുണ്ടായത്.
ജില്ലയിൽ ഇതുവരെ 59 പേർ രോഗമുക്തരായി. ജില്ലക്കാരായ 69 പേർ ചികിത്സയിലുണ്ട്. ഇതിൽ 41 പേർ ജനറൽ ആശുപത്രിയിലും 24 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ്.
രോഗമുക്തരായവർ
1. മുംബൈയിൽനിന്ന് മെയ് 21ന് എത്തിയ കുറുമ്പനാടം സ്വദേശി (37)
2. ദോഹയിൽ നിന്ന് മെയ് 30ന് എത്തിയ കറുകച്ചാൽ സ്വദേശിനി (30)
3. താജിക്കിസ്ഥാനിൽനിന്ന് മെയ് 28ന് എത്തിയ തലയോലപ്പറമ്പ് സ്വദേശിനി (19)
4. മുംബയിൽ മെയ് 27ന് എത്തിയ അതിരമ്പുഴ സ്വദേശി (24)
5. ബാംഗ്ലൂരിൽനിന്ന് മെയ് 18ന് എത്തിയ മീനടം സ്വദേശിനി (23)
6. ദുബായിൽനിന്ന് മെയ് 11ന് എത്തിയ തൃക്കൊടിത്താനം സ്വദേശി
7. മെയ് 18ന് മഹാരാഷ്ട്രയിൽനിന്നെത്തി മെഡിക്കൽ കോളേജ്
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശി