SignIn
Kerala Kaumudi Online
Tuesday, 22 September 2020 10.59 AM IST

ആലപ്പുഴ കുടിവെള്ള പദ്ധതി : അഴിമതി വിജിലൻസ് അന്വേഷിക്കും

s

 നടപടി മന്ത്രി ജി.സുധാകരന്റെ ഇടപെടലിൽ

ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മന്ത്രി ജി.സുധാകരൻ നൽകിയ കത്തിനെ തുടർന്നാണ് നടപടി. ആലപ്പുഴ നഗരസഭയിലും സമീപത്തെ എട്ടു പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി തുടങ്ങിയ പദ്ധതിയുടെ പൈപ്പുകൾ അടിക്കടി പൊട്ടിയതിനെത്തുടർന്നാണ് അഴിമതി ആരോപണം ഉയർന്നത്. അന്വേഷണം വിജിൻണസിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് നേരത്തേ മന്ത്രി ജി.സുധാകരൻ കത്ത് നൽകിയിരുന്നതാണ്.

പ്രതിദിനം 62ദശക്ഷം ലിറ്റർ വെള്ളം എത്തിക്കാൻ വിഭാവനം ചെയ്ത പദ്ധതി 2017ൽ കമ്മിഷൻ ചെയ്തെങ്കിലും ഒരു ദിവസം പോലും ഇത്രയും കുടിവെള്ളം പമ്പ് ചെയ്യാൻ സാധിച്ചിട്ടില്ല. ഗുണ നിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചതിലൂടെ പൈപ്പ് പൊട്ടുന്നത് പതിവാണ്. ഉദ്യോഗസ്ഥർക്കൊപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകൂടി അന്വേഷിക്കണമെന്നാണ് ആവശ്യം. പദ്ധതിയുടെ നിർവഹണ സമയത്ത് ആലപ്പുഴ നഗരസഭയുടെ ഭരണനേതൃത്വത്തിലുണ്ടായിരുന്ന ചിലർക്കെതിരെ നേരത്തേ ആരോപണമുയർന്നിരുന്നു.

225 കോടി രൂപ മുടക്കി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയിൽ 50 ഇടത്താണ് രണ്ടുവർഷത്തിനുള്ളിൽ പൈപ്പ് പൊട്ടിയത്. 16 കിലോമീറ്ററോളം 1100 എം.എം വ്യാസമുള്ള ഹൈ ഡെൻസിറ്റി പോളി എഥിലിൻ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ വ്യവസ്ഥപ്രകാരം, അംഗീകാരം നൽകിയ രണ്ട് ബ്രാൻഡുകളുടെ പൈപ്പുകൾ മാത്രമേ ഉപയാേഗിക്കാൻ പാടുള്ളൂ. എന്നാൽ, അംഗീകാരമില്ലാത്ത പൂർവ്വ എന്ന ബ്രാൻഡ് പൈപ്പാണ് ഇവിടെ ഉപയോഗിച്ചത്. വാട്ടർ അതോറിട്ടി അംഗീകരിച്ച മറ്റ് ബ്രാൻഡുകളേക്കാൾ ഒരു മീറ്ററിന് ആറായിരം രൂപ കുറവാണ് ഇതിന്. നിലവാരം കുറഞ്ഞ പൈപ്പ് പദ്ധതിയിൽ ഉപയോഗിച്ചതുവഴി വൻ ലാഭം കരാറുകാരനുണ്ടായതായാണ് പരാതി.

 ഉദ്യോഗസ്ഥർക്കെതിരെ നടപടി

വാട്ടർ അതോറിട്ടിയുടെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ പദ്ധതി നിർവഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. 2008ൽ തകഴിയിൽ വാട്ടർ ട്രീറ്റ്മെന്റ് പ്‌ളാന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും പദ്ധതിയുടെ ബഹുഭൂരിഭാഗം പ്രവൃത്തികളും ലക്ഷ്യം കാണാത്തതിനാൽ പ്‌ളാന്റ് കാടുകയറി കിടക്കുകയായിരുന്നു. 2017 മേയ് 14 ന് കമ്മിഷൻ ചെയ്തശേഷം, 2008 മുതൽ 2017 വരെ പ്‌ളാന്റ് പരിപാലിച്ചു എന്ന പേരിൽ ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നും ആരോപണമുണ്ട്.

 2005ൽ പദ്ധതിയുടെ പ്രാരംഭനടപടികൾ തുടങ്ങി

 2008ൽ കമ്മിഷനിംഗ് നിശ്ചയിച്ചെങ്കിലും നടന്നില്ല

 2017 മേയ് 14: പദ്ധതി കമ്മിഷൻ ചെയ്തു

........................

പ്രധാന ആരോപണം

ഗുണനിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചതു വഴി വൻഅഴിമതി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.