SignIn
Kerala Kaumudi Online
Thursday, 24 September 2020 1.19 PM IST

വിമാനത്തിൽ ലൈംഗികാതിക്രമം: യുവതിയുടെ പരാതിയിൽ സ​ഹ​യാ​ത്രി​ക​നെ​തിരെ കേസ്

-gulf-news

കൊ​ണ്ടോ​ട്ടി: വിമാന​ത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ പരാതിയിൽ സ​ഹ​യാ​ത്രി​ക​നെ​തിരെ കരിപ്പൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ സ്വദേശി അബ്ദുൾ ഖാദറിനെതിരെയാ​ണ് (60)​ കേസെടുത്തത്. രാത്രി മസ്ക്കറ്റിൽ നി​ന്നു പുറ​പ്പെ​ട്ട വി​മാ​ന​ത്തിൽ ലൈറ്റ് ഓഫാ​ക്കിയതു മുതൽ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന അബ്ദുൾ ഖാദർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാ​തി. മലപ്പു​റം ജില്ലാ പൊലീ​സ് മേ​ധാ​വി​ക്കു യുവതി നൽകിയ പരാതി പി​ന്നീട് കരിപ്പൂർ പൊലീസിന് കൈമാറുകയായിരു​ന്നു.
​ഇ​ന്നലെ പുലർച്ചെ 4.30 നാണ് വിമാനം കരിപ്പൂരിലെത്തി​യത്. വിമാനമിറങ്ങിയ ഉടൻ യുവതിയുടെ ഭർത്താവ് ഇ-മെയിലിൽ പരാതി അയച്ചെങ്കിലും പൊലീ​സിനു ലഭിച്ചിരു​ന്നില്ല. ക്വാ​റ​ന്റൈ​നി​ലായ യുവതി​ക്ക് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാനും കഴി​ഞ്ഞില്ല. പിന്നീട് മലപ്പുറം എസ്.പിക്ക് പ​രാ​തി നൽ​കി​യ​തോ​ടെ​യാണ് കരിപ്പൂർ പൊലീസ് കേസെടു​ത്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.