കൊച്ചി: സാമൂഹിക വികസന മേഖലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാധൻ ചെയർമാനായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മേധാവി കെ.പോൾ തോമസിനെ തിരഞ്ഞെടുത്തു.
സാമൂഹിക വികസന രംഗത്തെ ധനകാര്യ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്ക് പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിൽ സാധൻ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഇസാഫ് ഗ്രൂപ്പ് ഒഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകനാണ് കെ പോൾ തോമസ്. മാനേജ്മെന്റ് രംഗത്ത് 32 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.