SignIn
Kerala Kaumudi Online
Wednesday, 05 August 2020 8.10 PM IST

കിടക്കയില്‍ ഇട്ടെങ്കിലും പാമ്പ് ആദ്യം ഉത്രയെ കൊത്തിയിരുന്നില്ല, ഉത്രവധക്കേസിൽ ക്രൂരതനിറഞ്ഞ വെളിപ്പെടുത്തലുമായി സൂരജ്

utra-murder

കൊല്ലം: ഉത്രവധക്കേസിൽ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതിയും മരിച്ച ഉത്രയുടെ ഭര്‍ത്താവുമായ സൂരജ്. ജാറില്‍ കൊണ്ടുവന്ന പാമ്പിനെ കിടക്കയില്‍ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. പിന്നീട് ഉത്രയുടെ ഇടത് കൈ പാമ്പ് കൊണ്ടുവന്ന ജാര്‍ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മൊഴി നല്‍കി.

മാർ‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരൻ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നൽകിയത്.

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലിൽ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാർ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാൽ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു.ഉത്ര കൊലപാതക കേസിൽ മാര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, UTRA MURDER CASE SOORAJ STATEMENT, UTRA, UTRA MURDER, CASE, POLICE INVESTIGATION, SNAKE, SNAKE BITE, SURESH, SNAKE SURESH, COBRA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.