SignIn
Kerala Kaumudi Online
Monday, 10 August 2020 9.53 PM IST

കേരള സൈഗാൾ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു

pappukutty-bhagavathar

പള്ളുരുത്തി: നാടകനടനും സംഗീതജ്ഞനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു.107 വയസായിരുന്നു. പെരുമ്പടപ്പിലെ മകന്റെ വീട്ടിലായിരുന്നു താമസം.ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അന്ത്യം.

ഏറെ നാളായി വിശ്രമ ജീവിതം നയിച്ചുവന്ന ഭാഗവതർ അഞ്ചു വർഷം മുൻപു വരെ സംഗീതം പഠിപ്പിച്ചിരുന്നു. ഏഴാം വയസിൽ നാടക നടനത്തിലൂടെയാണ് കലാരംഗത്ത് എത്തിയത്. കഴിഞ്ഞ മാർച്ച് 29 ന് 107 വയസ് പൂർത്തിയാക്കിയ ഭാഗവതർ ലോക്ക് ഡൗണായതിനാൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു. സംഗീത നാടക അക്കാഡമിയുടേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

നൂറാം വയസിൽ ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ എൻ കരളിൽ താമസിക്കും പെമ്പറന്നോരെ .. എന്ന ഗാനം പാടി ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു.
ഗാനഗന്ധർവ്വൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ ഉറ്റ സുഹൃത്തായിരുന്നു. യേശുദാസിന്റെ സഹോദരന്റെ തലതൊട്ടപ്പനും ഭാഗവതരാണ്.

സംസ്‌കാരം ഇന്ന് (ചൊവ്വ) രാവിലെ 11ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമി​ത്തേരിയിൽ.
പരേതയായ ബേബിയാണ് ഭാര്യ. മക്കൾ: സിനിമാതാരം മോഹൻ ജോസ്, ഗായി​ക സൽമാ ജോർജ്ജ്, സാബു ജോസ്, ഷാദി,
മരുമക്കൾ: ഫെലീഷ്യ, പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്ജ്, ഷൈനി, മണി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.