SignIn
Kerala Kaumudi Online
Thursday, 06 August 2020 7.13 AM IST

യു.ഡി.എഫിൽ നിന്ന് ഘടകകക്ഷികൾ അകലും; എൽ.ഡി.എഫിന്റെ പ്രവർത്തനം ജനങ്ങളിൽ മതിപ്പുണ്ടാക്കിയെന്ന് ഇ.പി ജയരാജൻ

pic

തിരുവനന്തപുരം: യു.ഡി.എഫിലെ ഘടകകക്ഷികൾക്ക് തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാണെന്ന് മനസിലാകുന്നുണ്ടെന്നും അവരവരുടെ വളർച്ച ലക്ഷ്യം വച്ച് യു.ഡി.എഫിൽ നിന്ന് ഘടകപാർട്ടികൾ അകലുമെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജൻ. മുസ്ലീംലീഗ് മറ്റ് വഴികൾ നോക്കുന്നത് ഈ തകർച്ച കണ്ടിട്ടാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.

യു.ഡി.എഫ് തകർച്ചയുടെ വക്കിലാണ്. കേരളത്തില‍െ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തി പ്രാപിക്കുകയാണെന്നും എൽ.ഡി.എഫിന്റെ പ്രവർത്തനം ജനങ്ങളിൽ മതിപ്പുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദുർബലപ്പെടുകയാണെന്ന് മനസിലാക്കി യു.ഡി.എഫ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ വിളിച്ച് പറയുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. ഇത് യു.ഡി.എഫിന് വിനാശം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നദികളിൽ അടിഞ്ഞ് കൂടുന്ന മണൽ ആവശ്യത്തിന് എടുത്ത് ഉപയോഗിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ ജയരാജൻ വസ്‍തുതകൾ നിരീക്ഷിച്ച് ധാരണയുണ്ടാക്കി വേണം പ്രതിപക്ഷം വിമർശിക്കേണ്ടതെന്നും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UDF, LDF, EP JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.