SignIn
Kerala Kaumudi Online
Thursday, 29 July 2021 2.01 PM IST

റീക്യാപ് ഡയറി​

kiran-

ആ​രോ​ഗ്യ​ ​മ​ന്ത്റി​ക്ക് ​ആ​ദ​രം

കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ൽ​ ​കേ​ര​ള​ത്തി​ന്റെ​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ.​കെ​ ​ശൈ​ല​ജ​യ്ക്ക് ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യു​ടെ​ ​ആ​ദ​ര​വ്.​ ​ലോ​ക​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ ​ദി​ന​മാ​യ​ ​ജൂ​ൺ​ 23​ന് ​ലോ​ക​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​യു​ടെ​ ​വെ​ബി​നാ​റി​ൽ​ ​മ​ന്ത്രി​ ​കെ.​കെ.​ശൈ​ല​ജ​യും​ ​പ​ങ്കെ​ടു​ത്തു.​ ​ വെ​ബി​നാ​റി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ഇ​ന്ത്യ​യി​ൽ​നി​ന്ന് ​അ​വ​സ​രം​ ​ല​ഭി​ച്ച​ ​ഏ​ക​ ​വ്യ​ക്തി​യാ​ണ് ​മ​ന്ത്രി.യു.​എ​ൻ​ ​സാ​മ്പ​ത്തി​ക​ ​സാ​മൂ​ഹ്യ​കാ​ര്യ​ ​വി​ഭാ​ഗം​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ട​ങ്ങി​ൽ​ ​ന്യൂ​യോ​ർ​ക്ക് ​ഗ​വ​ർ​ണ​ർ,​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ,​ ​യു​എ​ൻ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ​കെ.​കെ​ ​ശൈ​ല​ജ​ ​വെ​ബി​നാ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ രാ​ജ്യാ​ന്ത​ര​ ​വേ​ദി​ക​ളി​ൽ​ ​കോ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ലെ​ ​കേ​ര​ള​ ​മോ​ഡ​ൽ​ ​സ​ജീ​വ​ ​ച​ർ​ച്ച​യാ​യി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​യു.​എ​ന്നി​ന്റെ​ ​ആ​ദ​രം.​ ​മ​ഹാ​മാ​രി​യും​ ​പൊ​തു​സേ​വ​ന​വും​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ന​ട​ന്ന​ ​പാ​ന​ൽ​ ​ച​ർ​ച്ച​യി​ലും​ ​മ​ന്ത്രി​ ​പ​ങ്കെ​ടു​ത്തു.​ കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​പ​യു​ടെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ന​ന്നാ​യി​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​കെ.​കെ.​ ​ശൈ​ല​ജ​ ​ പ​റ​ഞ്ഞു.

ഇ​കൊ​റൊ​ഡു​ ​ബോ​യ്സ് ​ വെ​ള്ളി​ത്തി​ര​യിൽ

നൈ​ജീ​രി​യ​ൻ​ ​വൈ​റ​ൽ​ ​സം​ഘം​ ​ഇ​കൊ​റൊ​ഡു​ ​ബോ​യ്സ് ​ഹോ​ളി​വു​ഡി​ലേ​ക്ക്.​ ​ കോ​ടി​ക​ൾ​ ​മു​ട​ക്കി​ ​നി​ർ​മ്മി​ക്കു​ന്ന​ ​സി​നി​മാ​ ​ട്രെ​യി​ല​റു​ക​ളും​ ​സം​ഗീ​ത​ ​ആ​ൽ​ബ​ങ്ങ​ളും​ ​ഇ​കൊ​റൊ​ഡു​ ​ബോ​യ്സ് ​റീ​മേ​ക്ക് ​ചെ​യ്യും.​ ​അ​തും​ ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ.​ ​ക​യ്യി​ൽ​ ​കി​ട്ടു​ന്ന​തെ​ന്തും​ ​ആ​യു​ധ​മാ​ക്കി​ ​പ​രി​മി​ത​മാ​യ​ ​സൗ​ക​ര്യ​ങ്ങ​ളി​ൽ​ ​ഞെ​ട്ടി​ക്കു​ന്ന​ ​റീ​മേ​ക്കു​ക​ളു​ണ്ടാ​ക്കി​ ​ഈ​ ​നൈ​ജീ​രി​യ​ൻ​ ​കു​ട്ടി​സം​ഘം​ ​നേ​ര​ത്തേ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി​രു​ന്നു.​ 15​ ​വ​യ​സി​ൽ​ ​താ​ഴെ​മാ​ത്രം​ ​പ്രാ​യ​മു​ള്ള​വ​രാ​ണ് ​മൂ​വ​ർ​സം​ഘം.​ ​നെ​റ്റ്ഫ്ളി​ക്സ് ​ചി​ത്ര​മാ​യ​ ​എ​ക്സ്ട്രാ​ക്ഷ​ന്റെ​ ​ട്രെ​യി​ല​ർ​ ​ഇ​വ​ർ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​റീ​മേ​ക്ക് ​ചെ​യ്ത് ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.​ ​ ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​നി​ന്ന് ​കു​ട്ടി​ക​ൾ​ക്ക് ​ഹോ​ളി​വു​ഡി​ലേ​ക്ക് ​ക്ഷ​ണം​ ​ല​ഭി​ച്ച​ത്. ​

പെ​ട്രോ​ളി​നെ​ ​ക​ട​ത്തി​ ​വെ​ട്ടി​ ​ഡീ​സൽ

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ഡീ​സ​ൽ​ ​വി​ല​ ​പെ​ട്രോ​ളി​നെ​ ​പി​ന്ത​ള്ളി​ ​മു​ന്നി​ലെ​ത്തി.​ഡ​ൽ​ഹി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ബു​ധ​നാ​ഴ്ച​ ​ഡീ​സ​ലി​ന് ​ലി​റ്റ​റി​ന്‌​ 48​ ​പൈ​സ​ ​വ​ർ​ദ്ധി​ച്ച് 79.88​ ​രൂ​പ​യാ​യി​രു​ന്നു.​ ​പെ​ട്രോ​ളി​ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ 79.76​ ​രൂ​പ​യാ​യി​രു​ന്ന​ത് ​വ​ർ​ദ്ധി​ച്ചി​ല്ല.​ ​ഇ​തോ​ടെ​ ​ഡീ​സ​ൽ​ ​വി​ല​ ​പെ​ട്രോ​ളി​നെ​ ​മ​റി​ക​ട​ന്നു.​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ക്രൂ​ഡ് ​ഓ​യി​ലി​ന് ​വി​ല​ത്ത​ക​ർ​ച്ച​യു​ണ്ടാ​യ​പ്പോ​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​എ​ക്സൈ​സ് ​നി​കു​തി​ ​വ​ർ​ദ്ധി​പ്പി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​വി​ല​ ​വ​ർ​ദ്ധി​പ്പി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തെ​ന്നാ​ണ് ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ജൂ​ൺ​ ​ഏ​ഴ് ​മു​ത​ലാ​ണ് ​ദി​നം​പ്ര​തി​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ച് ​തു​ട​ങ്ങി​യ​ത്.

ന്യൂ​യോ​ർ​ക്കി​ൽ​ ​യോ​ഗ​ ​ സ​ർ​വ​ക​ലാ​ശാല

യോ​ഗ​ ​ഇ​ന്ത്യ​യ്ക്കു​ ​പു​റ​ത്തേ​ക്ക് ​എ​ത്തി​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി.​ ​എ​ന്നാ​ൽ​ ​ഇ​ന്ത്യ​യ്ക്കു​ ​പു​റ​ത്ത്,​ ​ലോ​ക​ത്തി​ലെ​ ​ആ​ദ്യ​ ​യോ​ഗ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഈ​ ​മാ​സം​ 25​ ​ന് ​ലോ​സാ​ഞ്ച​ൽ​സി​ൽ​ ​തു​റ​ന്നു.​ ​വി​വേ​കാ​ന​ന്ദ​ ​യോ​ഗ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ന്നാ​ണ് ​പേ​ര്.​ ​യോ​ഗ​യു​ടെ​ ​ശാ​സ്ത്രീ​യ​ ​വ​ശ​ങ്ങ​ളും​ ​നൂ​ത​ന​ ​ഗ​വേ​ഷ​ണ​ ​സാ​ദ്ധ്യ​ത​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ഴ്സു​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​യോ​ഗാ​ചാ​ര്യ​ൻ​ ​ഡോ.​ ​എ​ച്ച്.​ആ​ർ​ ​നാ​ഗേ​ന്ദ്ര​യാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ചെ​യ​ർ​മാ​ൻ.

​ദു​രൂ​ഹ​ത​ക​ൾ​ ​ബാ​ക്കി​യാ​ക്കി

അ​ലാ​സ്ക​യി​ലെ​ ​മാ​ജി​ക് ​ബ​സ്

ഒ​ടു​വി​ൽ​ ​നി​ഗൂ​ഢ​ത​ക​ൾ​ ​ബാ​ക്കി​വ​ച്ച് ​അ​ലാ​സ്ക​യി​ലെ​ ​ആ​ ​മാ​ജി​ക് ​ബ​സ് ​വ​ന​ത്തി​ൽ​ ​നി​ന്ന് ​നീ​ക്കി.
ക്രി​സ്റ്റ​ഫ​ർ​ ​മ​ക്‌​കാ​ൻ​ഡ്‍​ലെ​സി​ന്റെ​ ​ഫെ​യ​ർ​ബാ​ങ്ക്സ് 142​ ​എ​ന്ന​ ​‘​മാ​ജി​ക് ​ബ​സ്’‘​ഇ​ൻ​ടു​ ​ദി​ ​വൈ​ൽ​ഡ്’​ ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​പ്ര​ശ​സ്ത​മാ​യ​ത്.​ ​ഇ​തു​ക​ണ്ട​വ​ർ​ ​ബ​സി​ലേ​ക്കെ​ത്താ​ൻ​ ​അ​ലാ​സ്ക​ൻ​ ​കാ​ടു​ക​യ​റാ​ൻ​ ​തു​ട​ങ്ങി.​ ​അ​തി​സാ​ഹ​സി​ക​മാ​യ​ ​അ​ത്ത​രം​ ​യാ​ത്ര​ക​ളി​ൽ​ ​ര​ണ്ടു​പേ​ർ​ ​മ​രി​ക്കു​ക​യും​ ​ഒ​ട്ടേ​റെ​പ്പേ​ർ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​അ​പ​ക​ടം​ ​പ​തി​വാ​യ​തോ​ടെ​യാ​ണ് ​ബ​സ് ​നീ​ക്കം​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​സി.​എ​ച്ച്.​-47​ ​ചി​നൂ​ക് ​ഹെ​ലി​കോ​പ്റ്റ​റി​ൽ​ ​എ​യ​ർ​ലി​ഫ്റ്റ് ​ചെ​യ്ത​ ​ബ​സി​നെ​ ​സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലേ​ക്കു​ ​മാ​റ്റി.1992​-​ൽ​ ​മ​ക്‌​കാ​ൻ​ഡ്‍​ലെ​സ് ​എ​ന്ന​ 24​-​കാ​ര​നാ​യ​ ​സാ​ഹ​സി​ക​ ​യാ​ത്രി​ക​ൻ​ ​അ​ലാ​സ്ക​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​യ്ക്കി​ടെ​ ​താ​മ​സി​ച്ച​താ​ണ് ​ഈ​ ​ബ​സ്.​ 1940​ ​മു​ത​ൽ​ ​ബ​സ് ​ഇ​വി​ടെ​യു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​തെ​ങ്ങ​നെ​ ​അ​വി​ടെ​യെ​ത്തി​യെ​ന്ന​ത് ​ഇ​പ്പോ​ഴും​ ​നി​ഗൂ​ഢ​മാ​ണ്.​കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഭ​ക്ഷ​ണ​വും​ ​വെ​ള്ള​വും​ ​തീ​ർ​ന്ന​തോ​ടെ​ ​പ​ട്ടി​ണി​യി​ലാ​യ​ ​മ​ക്‌​കാ​ൻ​ഡ്‌​ലെ​സ് 110​-ാം​ ​ദി​വ​സം​ ​ബ​സി​നു​ള്ളി​ൽ​ക്കി​ട​ന്നു​ ​മ​രി​ച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KK SHYLAJA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.