SignIn
Kerala Kaumudi Online
Sunday, 01 August 2021 11.32 PM IST

​ബാ​ബു​ ​ബെ​ന​ഡി​ക്ടി​ന്റെ​ ​ജീ​വി​ത​യാ​ത്ര​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത് ... ഒ​ന്നു​റ​ച്ചാ​ൽ​ ​അ​ത് ​നേ​ടാ​നാ​വും

news
അ​ഡ്വ. ബാ​ബു​ ​ബെ​ന​ഡി​ക്ട്

പ്ര​ത്യേ​കി​ച്ച് ​മു​ഖ​വു​ര​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​ ​ഒ​രു​ ​അ​ഭി​ഭാ​ഷ​ക​നു​ണ്ട് ​ഇ​വി​ടെ​;​ ​ബാ​ബു​ ​ബെ​ന​ഡി​ക്ട്.​ ​ആ​രോ​ട് ​ചോ​ദി​ച്ചാ​ലും​ ​അ​ത് ​ന​മ്മു​ടെ​ ​എം.​എ.​സി.​ടി​ ​വ​ക്കീ​ല​ല്ലേ​ ​എ​ന്ന് ​ക്ഷ​ണ​നേ​രം​ ​കൊ​ണ്ട് ​മ​റു​ചോ​ദ്യം​ ​വ​രും​വി​ധം​ ​ഏ​റെ​ ​സു​പ​രി​ചി​ത​ൻ.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​കേ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​ന​മ്പ​ർ​ 1​ ​അ​ഭി​ഭാ​ഷ​ക​ൻ.​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​കേ​സു​ക​ളി​ൽ​ ​ക​ക്ഷി​ക​ളെ​ ​നി​രാ​ശ​രാ​ക്കാ​തെ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ​ ​വ​ക്കീ​ൽ​ ​കോ​ട​തി​യ്ക്ക​ക​ത്തെ​ന്ന​ ​പോ​ലെ​ ​പു​റ​ത്തു​ള്ള​ ​സെ​റ്റി​ൽ​മെ​ന്റി​ലും​ ​​ ​കാ​ട്ടു​ന്ന​ ​ആ​ ​മി​ടു​ക്കി​ന് ​പി​ന്നി​ൽ​ ​ക​ഷ്ട​ത​ക​ളോ​ട് ​പൊ​രു​തി​ ​നേ​ടി​യ​ ​ജീ​വി​ത​ക​ഥ​യി​ലെ​ ​ക​രു​ത്തു​ണ്ട്.​ ​പ​ഠി​ക്കേ​ണ്ട​തും​ ​പ​ക​ർ​ത്താ​വു​ന്ന​തു​മാ​യ​ ​ജീ​വി​ത​പാ​ഠം.ക​ണ്ണൂ​രി​ൽ​ ​ഇ​രി​ട്ടി​യ്ക്ക​ടു​ത്ത് ​മ​ല​യോ​ര​ ​ഗ്രാ​മ​മാ​യ​ ​എ​ടൂ​രി​ൽ​ ​കു​ടി​യേ​റ്റ​ ​ക​ർ​ഷ​ക​ൻ​ ​പാം​ബ്ലാ​നി​ ​ത​റ​വാ​ട്ടി​ൽ​ ​ബെ​ന​ഡി​ക്ടി​ന്റെ​യും​ ​കുട​ക്ക​ച്ചി​റ​ ​ത​റ​വാ​ട്ടി​ൽ​ ​അ​ച്ചാ​മ്മ​യു​ടെ​യും​ 11​ ​മ​ക്ക​ളി​ൽ​ ​നാ​ലാ​മ​നാ​യി​ 1960​-​ലാ​ണ് ​ബാ​ബു​ ​ബെ​ന​ഡി​ക്ടി​ന്റെ​ ​ജ​ന​നം.​ ​മ​ണ്ണി​നോ​ട് ​മ​ല്ലി​ട്ട് ​ജീ​വി​തം​ ​പ​ടു​ക്കു​ക​യാ​യി​രു​ന്നു​ ​ക​ഠി​നാ​ദ്ധ്വാ​നി​യാ​യ​ ​പി​താ​വ്.​ ​കു​ടും​ബ​ത്തി​ന്റെ​ ​പ​രി​മി​ത​മാ​യ​ ​വ​രു​മാ​ന​ത്തി​ൽ​ ​മ​ക്ക​ളു​ടെ​ ​ബാ​ല്യം​ ​അ​ത്ര​യൊ​ന്നും​ ​നി​റ​ച്ചാ​ർ​ത്തു​ള്ള​താ​യി​രു​ന്നി​ല്ല. പ​ഠ​നം​ ​ഇ​ട​യ്ക്ക് ​മു​റി​ഞ്ഞു​പോ​യെ​ങ്കി​ലും​ ​ബാ​ബു​ ​അ​ത് ​തു​ന്നി​ച്ചേ​ർ​ത്തു.​ ​പ്രീ​ഡി​ഗ്രി​യും​ ​ഡി​ഗ്രി​യും​ ​ബി​രു​ദം​ ​ക​ഴി​ഞ്ഞ് ​റാ​ങ്കോ​ടെ​യാ​ണ് ​എ​ൽ.​എ​ൽ.​ബി​ ​ബി​രു​ദം​ ​നേ​ടി​യ​ത്.​ ​മു​പ്പ​താ​ണ്ട് ​പി​ന്നി​ടു​ന്ന​ ​അ​ഭി​ഭാ​ഷ​ക​ ​ജീ​വി​ത​ത്തി​ന്റെ​ ​വി​ജ​യ​ര​ഹ​സ്യം​ ​തേ​ടു​ന്ന​വ​ർ​ക്ക് ​ചെ​റു​ചി​രി​ ​വി​ട​രു​ന്ന​ ​ആ​ ​മു​ഖ​ത്ത് ​തെ​ളി​ഞ്ഞു​കി​ട്ടും​ ​മ​റു​പ​ടി​;​ ​ജീ​വി​ത​ത്തി​ലെ​ ​സ​ത്യ​സ​ന്ധ​ത,​ ​ക​ർ​മ്മ​രം​ഗ​ത്തെ​ ​കൃ​ത്യ​നി​ഷ്ഠ​ത​ ​അ​തു​മാ​ത്രം.

@ ബാ​ല്യ​വും​ ​വി​ദ്യാ​ഭ്യാ​സ​വും

എ​ടൂ​രി​ലെ​ത്തി​ ​പാം​ബ്ലാ​നി​ ​ത​റ​വാ​ട് ​അ​ന്വേ​ഷി​ച്ചാ​ൽ​ ​ഇ​ന്ന് ​ഒ​ട്ടും​ ​വ​ല​യേ​ണ്ടി​ ​വ​രി​ല്ല.​ ​അ​ത്ര​ക​ണ്ട് ​വേ​രു​ക​ളു​ണ്ട് ​ബാ​ബു​ ​ബെ​ന​ഡി​ക്ടി​ന്റെ​ ​കു​ടും​ബ​ത്തി​ന്.​ ​എ​ന്നാ​ൽ​ ​അ​റു​പ​തു​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ത​റ​വാ​ടി​ന്റെ​ ​തൊ​ടി​ക​ളി​ൽ​ ​പ​ച്ച​പ്പി​ന്റെ​ ​ത​ളി​ർ​ ​കി​ളി​ർ​ത്തു​ ​തു​ട​ങ്ങു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ 10​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ബാ​ബു​ ​കു​ഞ്ഞു​കു​ഞ്ഞു​ ​സ്വ​പ്ന​ങ്ങ​ൾ​ ​മ​ന​സി​ൽ​ ​ഒ​ളി​പ്പി​ച്ചു​ ​ന​ട​ന്നി​രു​ന്ന​ ​കാ​ലം.​ ​ബാ​ബു​ ​ബെ​ന​ഡി​ക്ടി​ന് ​ഒ​ൻ​പ​തു​ ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ​അ​മ്മ​യു​ടെ​ ​മ​ര​ണം. ​അന്ന് ​കോ​ളി​ക്ക​ട​വി​ന് ​പാ​ലം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​തോ​ണി​ക്കാ​ർ​ ​ക​നി​യ​ണം​ ​അ​ക്ക​രെ​യ​ത്താ​ൻ.​ ​അ​മ്മ​യാ​ണെ​ങ്കി​ൽ​ ​പ്ര​സ​വ​വേ​ദ​ന​കൊ​ണ്ട് ​പു​ള​യു​ന്നു.​ ​ക​ട​വു​കാ​ര​ൻ​ ​ഇ​ല്ല​താ​നും.​ ​ഒ​രു​ ​വി​ധ​ത്തി​ൽ​ ​ആ​രെ​ല്ലാ​മോ​ ​ചേ​ർ​ന്ന് ​ഇ​രി​ട്ടി​യി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ക്കു​മ്പോ​ഴേ​ക്കും​ ​വ​ല്ലാ​തെ​യാ​യി​രു​ന്നു.​ ​അ​വി​ടെ​ ​നി​ന്ന് ​ഉ​ട​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക്.​ ​എ​ന്നാ​ൽ​ ​വ​ഴി​മ​ദ്ധ്യേ​ ​അ​മ്മ​ ​ക​ണ്ണ​ട​ച്ചു.
അമ്മയുടെ സ്നേഹം ഇല്ലാതായിട്ട് ഇന്നത്തേക്ക് 50 വർഷം തികയുകയാണ്.
പ്ര​യാ​സ​ങ്ങ​ൾ​ ​നി​റ​ഞ്ഞ​ ​നാ​ളു​ക​ളി​ലും​ ​ബെ​ന​ഡി​ക്ട് ​മ​ക്ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സം​ ​മു​ട​ക്കി​യി​ല്ല.​ ​എ​ടൂ​ർ​ ​സെ​ന്റ് ​മേ​രീ​സ് ​സ്കൂ​ളി​ൽ​ 10​ ​വ​രെ​ ​ബാ​ബു​ ​ബെ​ന​ഡി​ക്ട് ​പ​ഠി​ച്ചു.​ ​ജീ​വി​ത​ത്തി​ന്റെ​ ​ര​ണ്ട​റ്റ​വും​ ​ഉ​രു​ക്കി​ച്ചേ​ർ​ക്കാ​നു​ള​ള​ ​അ​ച്ഛ​ന്റെ​ ​വി​യ​ർ​പ്പൊ​ഴു​ക്ക​ൽ​ ​ബാ​ബു​വി​ന്റെ​ ​മ​ന​സ്സി​നെ​ ​വ​ല്ലാ​തെ​ ​ഉ​ല​ച്ചു.​ ​ഔ​പ​ചാ​രി​ക​ ​പ​ഠ​നം​ ​അ​തോ​ടെ​ ​അ​വ​സാ​നി​ച്ചു.​ ​ശ്രീ​ക​ണ്ഠാ​പു​രം​ ​ലി​നി​ ​ആ​ശു​പ​ത്രി​യി​ൽ​ ​താ​ത്കാ​ലി​ക​ ​ജോ​ലി​ ​കി​ട്ടി​യെ​ങ്കി​ലും​ ​പ​ഠി​ക്ക​ണ​മെ​ന്ന​ ​മോ​ഹം​ ​ബാ​ബു​വി​ന്റെ​ ​ഉ​ള്ളി​ൽ​ ​കി​ട​ന്നു​പി​ട​ഞ്ഞു.​ ​ഒ​ടു​വി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​വ​രു​മാ​നം​ ​സ്വ​രൂ​പി​ച്ച് ​പാ​ര​ല​ൽ​ ​കോ​ളേ​ജി​ൽ​ ​ചേ​ർ​ന്ന് ​പ്രീ​ഡി​ഗ്രി​യും​ ​ഡി​ഗ്രി​യും​ ​വി​ജ​യി​ച്ചു.

@ തൊ​ഴി​ൽ​ ​തേ​ടി​ ​യാ​ത്ര

ബി​കോം​ ​ബി​രു​ദം​ ​നേ​ടി​യ​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​തൊ​ഴി​ൽ​ ​തേ​ടി​ ​ബോം​ബ​യി​ലേ​ക്ക് ​യാ​ത്ര.​ ​എ​ന്നാ​ൽ​ ​മ​ല​യാ​ളം​ ​മാ​ത്രം​ ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ ​ബാ​ബു​ ​ബെ​ന​ഡി​ക്ടി​ന് ​നി​രാ​ശ​യു​ടെ​ 12​ ​ദി​ന​രാ​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​മ​ഹാ​ന​ഗ​രം​ ​സ​മ്മാ​നി​ച്ച​ത്.​ ​അ​വ​ർ​ക്ക് ​ബി​രു​ദ​മോ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​എ​ണ്ണ​മോ​ ​ആ​യി​രു​ന്നി​ല്ല​ ​പ്ര​ധാ​നം.​ ​ഹി​ന്ദി​യും​ ​മ​റാ​ത്തി​യും​ ​ന​ന്നാ​യി​ ​സം​സാ​രി​ക്ക​ണം.​ ​തി​രി​ച്ചു​ ​നാ​ട്ടി​ലേ​ക്ക് ​ബ​സ് ​ക​യ​റി.​ 1980​ൽ​ ​കോ​ഴി​ക്കോ​ട്ടെ​ ​ഇ​ള​യ​മ്മ​ ഡോ. ലില്ലിയുടെ ​അ​ടു​ത്തെ​ത്തി.​ ​അ​വ​രു​ടെ​ ​മ​ക്ക​ൾ​ ​അ​ന്ന് ​പ്ര​സ​ന്റേ​ഷ​ൻ​ ​സ്കൂ​ളി​ൽ​ ​പ​ഠി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​വ​ർ​ക്ക് ​ട്യൂ​ഷ​നെ​ടു​ത്ത് ​ക​ഴി​ഞ്ഞു​കൂ​ടി.​ ​കു​ട്ടി​ക​ൾ​ ​സ്കൂ​ളി​ൽ​ ​പോ​യാ​ൽ​ ​പ​ക​ലൊ​ന്നും​ ​ചെ​യ്യാ​നി​ല്ല.​ ​വെ​റു​തെ​ ​ഇ​രി​ക്കാ​ൻ​ ​മ​ന​സു​ ​വ​ന്നി​ല്ല.​ ​ജോ​ലി​ ​തേ​ടി​ ​പു​റ​ത്തി​റ​ങ്ങി.​ ​ഈ​ ​സ​മ​യ​ത്താ​ണ് ​എം.​എം​ ​എ​ന്റ​ർ​പ്രൈ​സ​സി​ൽ​ ​സെ​യി​ൽ​സ്‌​മാ​നെ​ ​എ​ടു​ക്കു​ന്ന​ത​റി​ഞ്ഞ​ത്.​ ​വെ​ൽ​ഡിം​ഗ് ​സി​ലി​ൻ​ഡ​റും​ ​വെ​ൽ​ഡിം​ഗ് ​റോ​ഡു​ക​ളും​ ​ക​യ​റ്റി​ ​അ​യ​ച്ചി​രു​ന്ന​ ​ക​ട​യാ​യി​രു​ന്നു.​ 12​ ​രൂ​പ​ ​ശ​മ്പ​ളം.​ ​രാ​ത്രി​യി​ൽ​ ​ലോ​ഡ് ​ക​യ​റ്റി​യാ​ൽ​ ​ഒ​രു​ ​സി​ലി​ൻ​ഡ​റി​ന് ​ഒ​രു​ ​രൂ​പ​ ​നി​ര​ക്കി​ൽ​ ​കി​ട്ടും.​ ​ആ​ദ്യ​മൊ​ക്കെ​ 12​ ​സി​ലി​ണ്ട​ർ​ ​വ​രെ​ ​ലോ​റി​യി​ൽ​ ​ക​യ​റ്റി​യ​താ​യി​ ​ബാ​ബു​ ​ബെ​ന​ഡി​ക്ട് ​ഓ​ർ​ക്കു​ന്നു.​ ​ഇ​തി​നി​ടെ​ ​കെ.​ആ​ർ.​എ​സി​ൽ​ ​ക്ലാ​ർ​ക്കാ​യി​ ​കി​ട്ടി​യ​പ്പോ​ൾ​ ​അ​ങ്ങോ​ട്ടേ​ക്ക് ​മാ​റി.​ ​പി​ന്നീ​ട് ​മെ​ഡി​ക്ക​ൽ​ ​റ​പ്ര​സ​ന്റേ​റ്റീ​വാ​യും​ ​ജോ​ലി​യെ​ടു​ത്തു.​ ​നാ​ലു​ ​ക​മ്പ​നി​ക​ളി​ൽ​ ​മാ​റി​ ​മാ​റി​യു​ള്ള​ ​ജോ​ലി​ ​മ​രു​ന്നു​ക​ളെ​ ​കു​റി​ച്ച് ​ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ​ ​സ​ഹാ​യ​മാ​യി.​ ​ഭാ​ഗ്യം​ ​കൊ​ണ്ട് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​മ​രു​ന്ന് ​ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ​എ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ജോ​ലി​യി​ൽ​ ​വ​ഴി​ത്തി​രി​വാ​യി.​ ​ലീ​ഡിം​ഗ് ​മെ​ഡി​ക്ക​ൽ​ ​റ​പ്ര​സ​ന്റേ​റ്റീ​വ് ​എ​ന്ന​ ​സ​ൽ​പേ​രോ​ടെ​ ​മം​ഗ​ലാ​പു​ര​ത്ത് ​ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തിരുന്നു.

@ ആ​തു​രാ​ല​യ​ത്തി​ൽ​ ​ നി​ന്ന് നിയമ ​ പ​ഠ​ന​ത്തി​ലേ​ക്ക്

മം​ഗ​ലാ​പു​ര​ത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനി യിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആയി 1984​ലാ​ണ് ​എ​ത്തു​ന്ന​ത്.​
​വൈ​കാ​തെ​ ​യൂ​ണി​റ്റി​ ​ഹെൽത്ത് കോപ്ലക്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ​ജോ​ലി​ ​മാ​റ്റം.​ ​നാ​ടു​മാ​റി​ ​തൊ​ഴി​ൽ​ ​തേ​ടി​യ​തി​ന്റെ​ ​ക​യ്പ്പേ​റി​യ​ ​അ​നു​ഭ​വം​ ​മു​ന്നി​ലു​ണ്ടെ​ങ്കി​ലും​ ​എ​ൽ.​എ​ൽ.​ബി​ ​പ​ഠി​ക്ക​ണ​മെ​ന്ന​ ​ചി​ന്ത​ ​യാ​ത്ര​യ്ക്ക് ​ഊ​ർ​ജ്ജ​മാ​യി.​ ​
എ​സ്.​ഡി.​എം​ ​ലോ​ ​കോ​ളേ​ജി​ൽ​ ​ചേ​ർ​ന്നു.​ ​രാ​വി​ലെ​ 7​ ​മ​ണി​ ​മു​ത​ൽ​ 9.30​ ​വ​രെ​യാ​യി​രു​ന്നു​ ​ക്ലാ​സ്.​ ​അ​തി​നാ​ൽ​ ​പ​ഠ​ന​വും​ ​ജോ​ലി​യും​ ​മു​ട​ങ്ങാ​തെ​ ​പോ​യി.​ ​ക്ഷു​ഭി​ത​യൗ​വ​നം​ ​ഒ​റ്റ​മു​റി​യി​ൽ​ ​ത​ള​ച്ചി​ടു​ന്ന​തി​ന്റെ​ ​വ്യാ​കു​ല​ത​ക​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​അ​ല​ട്ടി​യെ​ങ്കി​ലും​ ​ല​ക്ഷ്യം​ ​കൂ​ടു​ത​ൽ​ ​ക​ർ​മ്മ​നി​ര​ത​നാ​ക്കി.​ ​ഒ​ടു​വി​ൽ​ ​ ​എ​ൽ.​എ​ൽ.​ബി​ ​ബി​രു​ദം.

@ ലീ​ഡിം​ഗ് ​അ​ഭി​ഭാ​ഷ​ ക​നി​ലേ​ക്ക്

എ​ൽ.​എ​ൽ.​ബി​ ​പാ​സാ​യ​ ​ഉ​ട​നെ​ ​പ്രാ​ക്ടീ​സി​നാ​യി​ ​കോ​ഴി​ക്കോ​ട്ടെ​ത്തി.​ ​ഡോ.​എ​ൻ.​ജെ.​മാ​ണി​യു​ടെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​എ​ൻ​റോ​ൾ​ ​ചെ​യ്യു​ന്ന​തി​ന് ​മു​മ്പു​ ​ത​ന്നെ​ ​ടാ​ക്സി​ൽ​ ​'​ഹ​രി​ശ്രീ​'​ ​കു​റി​ച്ചു.​ ​ര​ഘു​നാ​ഥ് ​ആ​ൻ​ഡ് ​അ​സോ​സി​യേ​റ്റ്സി​ൽ​ ​മൂ​ന്നു​മാ​സം.​ ​എ​ൻ​റോ​ൾ​ ​ചെ​യ്ത് ​കോ​ട്ടി​ട്ട​തോ​ടെ​ ​ക്രി​മി​ന​ലും​ ​സി​വി​ലു​മാ​യി​ ​കേ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തു​ ​തു​ട​ങ്ങി.​ ​ഇ​ട​വേ​ള​യി​ൽ​ ​അ​ദ്ധ്യാ​പ​ക​വേ​ഷ​വും​ ​അ​ണി​ഞ്ഞു.​ ​കാ​ലി​ക്ക​റ്റ് ​കോ​ളേ​ജ് ​ഓ​ഫ് ​കൊ​മേ​ഴ്സി​ൽ​ ​പ​ഠി​പ്പി​ച്ചു.​ ​എ​ന്നാ​ൽ​ ​അ​ധി​ക​കാ​ലം​ ​തു​ട​ർ​ന്നി​ല്ല.​ ​ശ​ശി​ധ​ര​ൻ​ ​കൊ​ള​ത്താ​യി​യു​ടെ​ ​കൂ​ടെ​ ​പ്രാ​ക്ടീ​സ് ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ​സ്വ​ന്ത​മാ​യി​ ​ഓ​ഫീ​സ് ​തു​ട​ങ്ങി​യാ​ലോ​ ​എ​ന്ന് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​അ​ങ്ങ​നെ​ 1988​ൽ​ ​കോ​ഴി​ക്കോ​ട് ​ചെ​റൂ​ട്ടി​ ​റോ​ഡി​ൽ​ ​ഹോ​ട്ട​ൽ​ ​ന​ള​ന്ദ​യ്ക്ക് ​സ​മീ​പം​ ​കു​മ്മാ​ട്ടി​ ​ബി​ൽ​ഡിം​ഗി​ൽ​ ​ബാ​ബു​ ​ബെ​ന​ഡി​ക്ട് ​ആ​ൻ​ഡ് ​അ​സോ​സി​യേ​റ്റ്സ് ​എ​ന്ന​ ​പേ​രി​ൽ​ ​ഓ​ഫീ​സ് ​തു​ട​ങ്ങി.​ ​ക്രി​മി​ന​ൽ​ ​-​ ​സി​വി​ൽ​ ​കേ​സു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​കേ​സു​ക​ളി​ൽ​ ​മാ​ത്രം​ ​ശ്ര​ദ്ധ​യൂ​ന്നി.​ ​അ​മേ​രി​ക്ക​യി​ൽ​ ​മോ​ട്ടോ​ർ​ ​ആ​ക്സി​ഡ​ന്റ് ​ക്ളെ​യിം​സ് ​വ​ക്കീ​ലാ​യ​ ​അ​മ്മാ​വ​ന്റെ​ ​സ്വാ​ധീ​നം​ ​ഇ​തി​ലേ​ക്ക് ​തി​രി​ഞ്ഞ​തി​നി​ ​പി​ന്നി​ലു​ണ്ടെ​ന്ന് ​അ​ഡ്വ.​ബാ​ബു​ ​പ​റ​യു​ന്നു. 27​ ​വ​ർ​ഷ​മാ​യി​ ​എം.​എ.​സി.​ടി​ ​കേ​സു​ക​ൾ​ ​മാ​ത്രം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​പ്ര​മു​ഖ​ ​അ​ഭി​ഭാ​ഷ​ക​നാ​ണ് ​ബാ​ബു​ ​ബെ​ന​ഡി​ക്ട്.​ ​വർഷത്തിൽ ശ​രാ​ശ​രി​ 1500​ ​ല​ധി​കം​ ​കേ​സു​ക​ൾ.​ ​ഈ​ ​എ​ണ്ണം​ ​കേ​ട്ട് ​അ​ത്ഭു​ത​ത്തോ​ടെ​ ​ചോ​ദി​ക്കു​മ്പോ​ൾ​ ​ചി​രി​യി​ൽ​ ​തെ​ളി​യു​ന്ന​ത് ​എ​ളി​മ​യു​ടെ​ ​ന​റു​നി​ലാ​വ്.​ ​കോ​ഴി​ക്കോ​ടി​ന് ​പു​റ​മെ​ ​മ​ഞ്ചേ​രി,​ ​തി​രൂ​ർ,​ ​വ​ട​ക​ര,​ ​വ​യ​നാ​ട് ​(​ക​ൽ​പ്പ​റ്റ​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ബാ​ബു​ ​ബെ​ന​ഡി​ക്ട് ​ആ​ൻ​ഡ് ​അ​സോ​സി​യേ​റ്റ്സി​ന് ​ഓ​ഫീ​സു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ 9​ ​ജൂ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​പ്രാ​ക്ടീ​സ് ​ചെ​യ്യു​ന്നു.

@ രാ​ഷ്ട്രീ​യ​ത്തി​ലും​ ​ഒ​രു​ ​കൈ

​കേ​ര​ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ജി​ല്ലാ​ സെക്രട്ടറിയായിരുന്നു. ​ഇ​പ്പോ​ൾ​ ​കാ​ലി​ക്ക​റ്റ് ​ചേം​ബ​ർ​ ​ഓ​ഫ് ​കോ​മേ​ഴ്സ് (കോഴിക്കോട് ജില്ലാ വർത്തക മണ്ഡലം )​​പ്ര​സി​ഡ​ന്റാ​യും​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ക​ത്തോ​ലി​ക്കാ​ ​യൂ​ത്ത് ​മൂ​വ്മെ​ന്റി​ന്റെ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റാ​ണ്.

@ കു​ടും​ബം

കോ​ഴി​ക്കോ​ട് ​ബൈ​പാ​സി​ൽ​ ​പു​തി​യ​റ​യി​ൽ​ ​താ​മ​സം.​ ​ഭാ​ര്യ​ ​സീ​ന.​ ​ ലണ്ടൻ സ്കൂൾ ഒാഫ് മേക്കപ്പ്​ ​ ഇൻസ്റ്റിറ്റ്യൂട്ടിൽ നി​ന്ന് ബ്യൂ​ട്ടീ​ഷ​ൻ​ ​കോ​ഴ്സ് പൂർത്തിയാക്കി. ന്യൂ​യോ​ർ​ക്കിൽ​ ബ്യൂട്ടീഷൻമാരുടെ ശിൽപ്പശാലയിൽ പങ്കെടുത്തു. പു​തി​യ​റ​യി​ൽ​ ​ഇ​മേ​ജ് ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​ന​ട​ത്തു​ക​യാ​ണ്​.​ ​ ​മ​ക​ൻ​ ​സ​ബി​ൻ​ ​ബാ​ബു​ ​അ​ഭി​ഭാ​ഷ​ക​നാ​ണ്.​ ​നേ​ര​ത്തെ​ ​ഹൈ​ക്കോ​ട​തി​യി​ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​കോ​ഴി​ക്കോ​ട്ട് ​ബാ​ബു​ ​ബെ​ന​ഡി​ക്ട് ​ആ​ൻ​ഡ് ​അ​സോ​സി​യേ​റ്റ്സി​ൽ​ ​ത​ന്നെ.​ മരുമകൾ ദിവ്യാ സോണി. മ​ക​ൾ​ ​ശ​ബ്നം​ ​ബാ​ബു​ ​ഓ​സ്ട്രേ​ലി​യ​യി​ൽ​ ​നി​ന്ന് ​എം.​ബി.​എ​ ​ക​ഴി​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.