SignIn
Kerala Kaumudi Online
Tuesday, 27 July 2021 4.25 AM IST

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് അറസ്റ്റിലായി

d

എരുമപ്പെട്ടി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും ലൈംഗിക വൈകൃത വീഡിയോകളും നിരന്തരം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് എടക്കളത്തൂർ വീട്ടിൽ സൻജോ (22)യെയാണ് ഇൻസ്‌പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്‌. പൊലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപറേഷൻ ചൈൽഡ് പി. ഹണ്ടിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ടെലഗ്രാം ഗ്രൂപ്പ് വഴി വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ കുട്ടികളുടെ പോൺ വീഡിയോകൾ ഇയാൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് അയച്ച് നൽകുകയും ചെയ്തുവരുന്നു. ഇയാളുടെ ടാബിൽ ഇത്തരത്തിലുള്ള അശ്ലീല വീഡിയോകളുടെ വലിയ രേഖരമുണ്ട്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.