SignIn
Kerala Kaumudi Online
Saturday, 04 July 2020 8.50 PM IST

ഫയർഫോഴ്‌സ് ജീവനെക്കാരനെക്കുറിച്ചുള്ള നോവൽ, വായിക്കണമെങ്കിൽ തീ കത്തിക്കണം, ബ്ലാക്ക് മാജിക്കുമായി ഒരു പുസ്തകം

book-

അഗ്നിശമന സേനയിലെ ജീവനക്കാരന്റെ കഥ പറയുന്ന നോവൽ വായിക്കണമെങ്കിൽ പുസ്തകത്തിലെ താളുകൾ കത്തിക്കണം.. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ.. സംഭവം സത്യമാണ്.. റോ ബ്രാഡ് ബെറിയുടെ ഏറ്റവും പുതിയ പുസ്തകമായ ഫാരൻ ഹീറ്റ് 451 നെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യമീഡിയയിൽ നിറയുന്നത്.. വായനാ ലോകത്തും ശാസ്ത്ര ലോകത്തും അതിശയമാകുകയാണ് സയന്‍സ് ഗേള്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ഈ പുസ്തകം.

പുസ്തകത്തിന്റെ താളുകള്‍ പൂര്‍ണമായും കരിപിടിച്ചതുപോലെയാണ്.. ഒരു അക്ഷരവും കാണാന്‍ ഇല്ല. ഇതെങ്ങനെ വായിക്കും, എവിടെ അക്ഷരങ്ങള്‍ എന്നൊക്കെ പുസ്തകം കാണുമ്പോൾ തോന്നിയേക്കാം. പക്ഷേ തീ കണ്ടാല്‍ മാത്രമേ ഈ അപൂര്‍വ പുസ്തകം വായിക്കാന്‍ സാധിക്കൂ. താളുകളിലൂടെ ഒരു ലൈറ്റര്‍ കത്തിച്ച്‌ ഓടിക്കുമ്പോള്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരുന്നു.

പുസ്തകങ്ങള്‍ കത്തിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു അഗ്നിശമന സേന ജീവനക്കാരന്റെ കഥയാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. പുസ്തകം വിതരണത്തിനെടുത്തിരിക്കുന്ന സൂപ്പര്‍ ടെറൈന്‍ എന്ന വെബ്‌സൈറ്റാണ് പ്രത്യേകതരം സംയുക്തങ്ങൾ ഉപയോഗിച്ച് പുസ്തകം ഈ തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്.. മാത്രമല്ല, എന്താണ് ഈ മാജിക് ബുക്കിന്റെ രഹസ്യം എന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നതായും സൂപ്പര്‍ ടെറൈന്‍ പറയുന്നു. ആകെ 100 കോപ്പി മാത്രമാണ് പുസ്തകത്തിനുള്ളത്. ഒരെണ്ണത്തിന് വില 395 യൂറോയാണ്. അതായത് 35, 500 രൂപ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK RELEASE, NEW BOOKS, LITERATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.