SignIn
Kerala Kaumudi Online
Wednesday, 04 August 2021 8.23 AM IST

ഒല്ലൂർ മികച്ച പൊലീസ് സ്റ്റേഷൻ

ollur-police-station

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി തൃശൂർ സി​റ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്റാലയം തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചു.

മയക്കുമരുന്നിനെതിരായ നിയമം, എക്‌സൈസ് നിയമം, ആയുധനിയമം എന്നിവയനുസരിച്ചുളള നടപടികൾ, വാറന്റ് നടപ്പാക്കൽ, കരുതൽ നടപടികൾ, പഴയ കേസുകളിന്മേലുളള നടപടികൾ, ശിക്ഷാവിധികൾ, എന്നിങ്ങനെ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാർഡ് നിർണയിച്ചത്. പാസ്‌പോർട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങൾ, ക്രൈം കേസുകൾ, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുർബല വിഭാഗങ്ങൾക്കെതിരെയുളള അതിക്രമങ്ങൾ തടയൽ എന്നിവയും മാനദണ്ഡങ്ങളായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OLLUR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.