SignIn
Kerala Kaumudi Online
Wednesday, 04 August 2021 12.23 PM IST

കാലവർഷം ദുർബലമാകുന്നു

monsoon

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് ഇടുക്കി ജില്ലയിൽ മാത്രമാണ് യെല്ലോ അലർട്ട്. നാളെ കോട്ടയം,​ആലപ്പുഴ,​എറണാകുളം,​കണ്ണൂർ,​കോഴിക്കോട് ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കും. തെക്ക് -പടിഞ്ഞാറ് അറബിക്കടലിലും, മധ്യ -പടിഞ്ഞാറ് അറബിക്കടലിലും മണിക്കൂറിൽ 50 മുതൽ 60 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. സംസ്ഥാനത്ത് ഇതുവരെ കാലവർഷത്തിൽ ലഭിച്ച മഴയുടെ അളവ് കുറവാണ്. ഇന്നലെവരെ 527 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 437.58 മി.മി മാത്രമാണ് ലഭിച്ചത്. വയനാട്,​ ഇടുക്കി ,ആലപ്പുഴ എന്നീ ജില്ലകളിൽ 51 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. തിരുവനന്തപുരം,​ കണ്ണൂർ,​ കോഴിക്കോട് ജില്ലകളിൽ മാത്രമാണ് മെച്ചപ്പെട്ട മഴ പെയ്തത്. കോഴിക്കോട് ശരാശരിയിലും 40 ശതമാനം കൂടുതൽ മഴ കിട്ടി. തിരുവനന്തപുരത്ത് 17.5 ശതമാനവും കണ്ണൂരിൽ 21.8 ശതമാനവും അധികം മഴ പെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MANSOON
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.