SignIn
Kerala Kaumudi Online
Tuesday, 27 July 2021 11.54 AM IST

ഷംനാ കാസിമിന് ഭീഷണി: പ്രതികൾ വിവാഹത്തിന്റെ പേരിൽ നാട്ടിൽ നിന്ന് തട്ടിയത് 16 ലക്ഷം

d

വാടാനപ്പള്ളി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ റഫീഖും സംഘവും ഫോണിലൂടെ പരിചയപ്പെട്ട വാടാനപ്പിള്ളി സ്വദേശിനിയോട് വിവാഹാഭ്യർത്ഥന നടത്തി 16 ലക്ഷം തട്ടിയെന്ന് പരാതി. വിവാഹാലോചനയ്ക്കായി വീട്ടിൽ വരുന്നുണ്ടെന്ന് വിശ്വസിപ്പിച്ച റഫീഖ് കൂട്ട് പ്രതി സലാം എന്നിവർ 'മുസ്ലിം തങ്ങൾ' വിഭാഗത്തിലേതെന്ന് പറഞ്ഞ് മറ്റൊരാളെ യുവതിക്ക് പരിചയപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളുടെ ഷോ റൂം ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹാലോചനയും തട്ടിപ്പും. വിവാഹാലോചനയ്ക്ക് വീട്ടിൽ വരുന്നുണ്ടെന്ന് യുവതിയെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വരാതിരിക്കും. ഇതിനിടെ 2018 മുതൽ 2019 വരെ പലപ്പോഴായി യുവതിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി പതിനാറ് ലക്ഷം തട്ടിയെടുത്തു.

പല തവണ ക്ഷണിച്ചിട്ടും വീട്ടിലേയ്ക്ക് വരാതിരുന്നതോടെയാണ് ഇവരെക്കുറിച്ച് യുവതിക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. വാങ്ങിയ പണം തിരിച്ച് ചോദിച്ചതോടെ യുവതിക്കും കുടുംബത്തിനും നേർക്ക് ഭീഷണിയായി. ഇതേത്തുടർന്ന് യുവതി വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഷംനാ കാസിം സംഭവത്തോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.

വിവിധ ആവശ്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് റഫീഖും സലാമും യുവതിയുടെ പണം തട്ടിയെടുത്തതെന്ന് വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടർ പി.ആർ ബിജോയ് പറഞ്ഞു. ആൾമാറാട്ടവും നടത്തി. സംഭവത്തിൽ കൂട്ടു പ്രതികൾ ഉണ്ടാകാമെന്നും എത്ര പേരുണ്ടെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.