SignIn
Kerala Kaumudi Online
Thursday, 29 July 2021 8.35 AM IST

3000 ഇലക്ട്രിക് ബസ് വാങ്ങൽ: വിവാദ ലണ്ടൻ കമ്പനിക്ക് കൺസൾട്ടൻസി നൽകിയതിൽ വൻ ക്രമക്കേട് -ചെന്നിത്തല

electric-bus

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി,കെ.എസ്. ആർ.ടി.സിക്ക് 4500 കോടി ചെലവിൽ 3000 ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിക്ക് കൺസൾട്ടൻസി നൽകിയതിൽ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന ലണ്ടൻ കമ്പനിക്ക് ,നടപടിക്രമങ്ങൾ പാലിക്കാതെ കരാർ നൽകിയത് മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

. ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. സത്യം കമ്പനി കേസ്, യുണൈറ്റഡ് സ്പിരിറ്റ് അഴിമതി, നോക്കിയ ഇടപാടിലെ നികുതി വെട്ടിപ്പ് തുടങ്ങിവയുൾപ്പെടെ ഇന്ത്യയിൽ ഒൻപതോളം പരാതികളും നിയമനടപടികളും നേരിടുന്ന കമ്പനിയെ. സെബി രണ്ട് വർഷത്തേയ്ക്ക് കരിമ്പട്ടികയിലാക്കിയിരുന്നു.. 2019 ഓഗസ്റ്റ് 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ,മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണ് ചട്ടങ്ങൾ പാലിക്കാതെയും, ടെണ്ടർ വിളിക്കാതെയും കരാർ നൽകാൻ തീരുമാനിച്ചത് .

കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, കെ- ഫോൺ പദ്ധതി എന്നിവയുടെ കൺസൾട്ടൻസി ഇതേ കമ്പനിക്ക് നൽകാനുള്ള നീക്കത്തിനെതിരെ ലോ കമ്മീഷൻ ചെയർമാനും ,ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന എ.പി. ഷാ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതും അവഗണിച്ചാണ് ഈ കരാർ നൽകിയത്. ഇത്രയേറെ താൽപര്യമെടുത്ത് ലണ്ടൻ കമ്പനിയെ സഹായിക്കാനുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ താൽപര്യം ദുരൂഹമാണ്.കരാറിന്റെ വിവരം ഗതാഗത വകുപ്പ് അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം.കൺസൾട്ടൻസി അടിയന്തരമായി റദ്ദ് ചെയ്ത്, ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

മറുപടി പിന്നീട്:

മന്ത്രി ശശീന്ദ്രൻ

ഇ–മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ ക്രമക്കേടെന്ന ആരോപണത്തിന് ഫയലുകൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കൺസൾട്ടൻസിയെ നിയമിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തോയെന്ന ചോദ്യത്തിന് ,യോഗത്തിൽ വച്ചാണോ കരാറിന് അനുമതി നൽകുകയെന്ന് മന്ത്രി മറുചോദ്യം ഉന്നയിച്ചു.

ഇ.മൊബിലിറ്റി

പദ്ധതി

2025 ഒാടെ സംസ്ഥാനത്ത് പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ തുടക്കമിട്ടതാണ് ഇ. മൊബിലിറ്റി പദ്ധതി. രണ്ട് ലക്ഷം ബൈക്ക്, 50000 ആട്ടോറിക്ഷ, ആയിരം ചരക്ക് വണ്ടി, 3000 കെ.എസ്. ആർ.ടി. സി. ബസ് എന്നിവയാണ് ആദ്യഘട്ടത്തിൽ.

കേന്ദ്രസർക്കാരിന്റെ ഫമ-2 പദ്ധതിയിലുൾപ്പെടുത്തി 250 ബസുകൾ ഇലക്ട്രിക് വാഹനനിർമ്മാണം, അടിസ്ഥാനസൗകര്യവികസനം ,ഹരിത ഇടനാഴി തുടങ്ങിയവയുടെ ഭാഗമായാണ് കെ.എസ്. ആർ.ടി.സിക്ക് 3000 ബസുകൾ വാങ്ങാനുള്ള പദ്ധതിക്ക് രൂപം നൽകിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ELECTRIC BUSES
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.