SignIn
Kerala Kaumudi Online
Thursday, 29 July 2021 10.53 PM IST

നിർമ്മാണ പ്രതിസന്ധി കഠിനം : സഹായിക്കുമെന്ന് കേന്ദ്രം

കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ പ്രതിസന്ധിയിലായ കെട്ടിട നിർമ്മാണ മേഖലയെയും ഉപഭോക്താക്കളെയും സംരക്ഷിക്കാൻ നടപടികൾ ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിയൽ എസ്റ്റേറ്റ് സംരംഭകരുടെ സന്നദ്ധസംഘടനായായ സമാചാർ ഫൗണ്ടേഷൻ സമർപ്പിച്ച നിവേദനത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ.

# കേന്ദ്രത്തിന്റെ ഉറപ്പുകൾ

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷൻ സമയപരിധി 23 സംസ്ഥാനങ്ങളിൽ ആറു മാസത്തേക്കും ഒരു സംസ്ഥാനത്ത് ഒമ്പതു മാസത്തേക്കും നീട്ടി

പ്രതിസന്ധി കണക്കിലെടുത്ത് ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങളോടും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയോടും നിർദേശിച്ചിട്ടുണ്ട്

റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഭവന വായ്പ എടുത്തവർക്കും ലഭ്യമാക്കി

# സംരംഭകരുടെ ആവശ്യങ്ങൾ

വായ്പകൾ ഒറ്റത്തവണ പുനരേകീകരിക്കുക

ഭവന വായ്പാ പലിശ അഞ്ചു ശതമാനമാക്കി കുറക്കുക

ജി.എസ്.ടി ഇളവ് അനുവദിക്കുക.

റിയൽ എസ്റ്റേറ്റ് വ്യവസായികളുടെ സംഘടനയായ ക്രെഡായ് പ്രധാനമന്ത്രിക്കു സമർപ്പിച്ച നിവേദനം പരിഗണിക്കുക.

# പ്രതിസന്ധി

കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോയി.

നിർമ്മാണ സാമഗ്രികളുടെ വിതരണത്തിലെ തടസങ്ങൾ നീങ്ങിയില്ല

നൂറുകണക്കിന് പദ്ധതികൾ പൂർത്തിയാക്കാനായിട്ടില്ല

പൂർത്തിയായവ ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിയുന്നില്ല

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, BUILDERS ISSUES
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.