SignIn
Kerala Kaumudi Online
Monday, 10 August 2020 8.55 AM IST

'ആക്ഷൻ ഹീറോ' വിനോദിന് ബെഹ്റയുടെ പാരിതോഷികം

vinod

തിരുവനന്തപുരം: ഡ്രൈവർ കുഴഞ്ഞ് വീണതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്‌നർ ലോറിയിൽ ചാടിക്കയറി വാഹനം നിറുത്തി വൻദുരന്തം ഒഴിവാക്കിയ സീനിയർ സിവിൽ പൊലീസ് ഓഫീസറിന് സംസ്ഥാന പൊലീസ് മേധാവിയുടെ പാരിതോഷികം.

പാലക്കാട് ആലത്തൂർ ഹൈവേ പൊലീസിൽ ഡ്രൈവറായ ആർ. വിനോദിനാണ് 3000 രൂപ പാരിതോഷികവും അഭിനന്ദന സർട്ടിഫിക്കറ്റും നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

വെള്ളിയാഴ്ച രാവിലെ ആലത്തൂർ സ്വാതി ജംഗ്ഷനിലായിരുന്നു സംഭവം. ഇടറോഡിൽ സ്വന്തം ബൈക്കിന് സിഗ്നൽ കാത്തുനിൽക്കവെയാണ് ഹൈവേയിലൂടെ വന്ന കണ്ടെയ്നർ ലോറി അപകടകരമായി റോഡരികിലേക്ക് നീങ്ങുന്നത് വിനോദിന്റെ ശ്രദ്ധയിൽപ്പെട്ടത്. ലോറിക്ക് മുന്നിലായി ധാരാളം വാഹനങ്ങളുമുണ്ടായിരുന്നു. ലോറിഡ്രൈവർ സ്റ്റിയറിങ്ങിൽ തളർന്നുകിടക്കുന്നത് കണ്ട വിനോദ് വേഗം ഡ്രൈവറുടെ കാബിൻ തുറന്ന് ലോറിക്കകത്തു കയറി ബ്രേക്ക് ചെയ്‌ത് വാഹനം നിറുത്തുകയായിരുന്നു.

ഇതിനിടെ ഡ്രൈവർ വിനോദിന്റെ ദേഹത്തേക്ക് വീണു. ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.