1. ഷംന കാസിം ബ്ലാക്ക് മെയില്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മുഖ്യപ്രതി ഹാരിസ് ആണ് പൊലീസ് പിടിയില്‍ ആയത്. ഹാരിസിന് സിനിമ ബന്ധങ്ങള്‍ ഉണ്ടെന്ന് പൊലീസ്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. അതേസമയം സെക്സ് റാക്കറ്റ് ആണോ സംഭവത്തിന് പിന്നില്‍ എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും പൊലീസ് അറിയിച്ചു. കേസിലെ പ്രതികള്‍ എല്ലാം ബന്ധുക്കളും സുഹൃത്തുക്കളും ആണെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
ബ്ലാക്ക് മെയിലിങ് കേസില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്നും ഐ.ജി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ പരാതി നല്കിയവര് ആരും തന്നെ കേസില്‍ നിന്ന് പിന്മാറിയിട്ടില്ല. അതേസമയം ബ്ലാക്ക് മെയില്‍ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് വൈകാനാണ് സാധ്യത.
2. നടി ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത കേസിലെ തട്ടിപ്പ് സംഘം 18 യുവതികളെ ആണ് തട്ടിപ്പിന് ഇരയാക്കിയത്. പ്രതികള്‍ക്ക് സിനിമ മേഖലയിലെ അടക്കം ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഷംന കാസിമിന്റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.2. ഇന്ന് ഒന്‍പത് യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. പതിനഞ്ച് കേസുകളില്‍ സംഘത്തിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കി ഇരുന്നു. കൂടുതല്‍ കേസുകള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് സംഘത്തിന് എതിരെ ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. സിനിമാ, മോഡല്‍ രംഗത്തുള്ളവര്‍ക്ക് പുറമേ ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പ് സംഘത്തില്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തുന്ന ഷംനയില്‍ നിന്ന് ഇന്ന് വിശദമായ മൊഴിയെടുക്കും. കസ്റ്റഡിയിലുള്ള പ്രതികളെ ഷംന കാസിമിന്റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ പോകേണ്ടതിനാല്‍ ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴിയാകും രേഖപ്പെടുത്തുകഗ്ഗന്മഗ്ഗഖ
3. സംസ്ഥാനത്ത് കൊവിഡ് പകര്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും ക്രശന പരിശോധന നടത്തും. കെ.എസ്.ഇ.ബിയുടെ തിരുവനന്തപുരം തിരുമല ക്യാഷ് കൗണ്ടര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. കൊവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അര മണിക്കൂറില്‍ കണ്ടൈന്‍മെന്റ് സോണ്‍ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിറുത്തി ആളിറങ്ങാന്‍ അനുമതിയില്ല
4. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തില്‍ അടിയന്തര നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് മലപ്പുറത്ത് യോഗം ചേരും. മലപ്പുറത്തെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ആണ് യോഗം ചേരുന്നത്. ജില്ലാ കളക്ടര്‍, ജില്ലയിലെ റവന്യു-ആരോഗ്യ - പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. കളക്രേ്ടറ്റില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക
5. അതേസമയം, കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡിപ്പോ അടച്ചിരുന്നു. ബസുകളും ഡിപ്പോയും അണു വിമുക്തമാക്കി. കണ്ടക്ടറുമായി സമ്പര്‍ക്കത്തിലായ ജീവനക്കാരും യാത്രക്കാരും ഇപ്പോള്‍ നിരീക്ഷണത്തില്‍ ആണ്. തൃശൂരില്‍ അന്യ സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് ബി.എസ്.എഫ് ജവാന്മാരും ചാലക്കുടി നഗരസഭാംഗവും ഉള്‍പ്പെടെ 17 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്
6. കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തില്‍ അന്തിമ തീരുമാനം ഇന്ന്. കോണ്‍ഗ്രസ് നേതൃത്വം ഇന്ന് പി ജെ ജോസഫുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യു.ഡി.എഫ്. ജോസ് പക്ഷം രാജി വച്ചില്ലെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരാന്‍ യു.ഡി.എഫ് തീരുമാനം എടുക്കും. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്
7. സ്ഥാനം വച്ചുമാറാന്‍ ധാരണ ഉണ്ടെന്ന് നേതാക്കള്‍ പല തവണ ആവര്‍ത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നു എന്നാണ് യു.ഡി.എഫ് നിലപാട്. മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്റെ പരസ്യ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു. ജോസ് പക്ഷം നിലപാടില്‍ മാറ്റമില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. ജില്ലാ പഞ്ചായത്തില്‍ രാജിയില്ലെങ്കില്‍ അവിശ്വാസം അല്ലെങ്കില്‍ ജോസ് പക്ഷത്തിനെതിരെ പരസ്യ നിലപാട് യു.ഡി.എഫ് സ്വീകരിച്ചേക്കും. മുന്നണി തീരുമാനം അംഗീകരിക്കാതെ ജോസ് പക്ഷം നടത്തുന്ന നീക്കം അംഗീകരിക്കേണ്ട എന്നാണ് ലീഗീന്റെയും മറ്റ് ഘടകക്ഷികളുടേയും അഭിപ്രായം
8. രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 5 പൈസയും ഡീസല്‍ ലിറ്ററിന് 12 പൈസയുമാണ് കൂട്ടിയത്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വീണ്ടും കൂട്ടുന്നത്. 23 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 22 പൈസയും ഡീസലിന് 10 രൂപ 47 പൈസയും കൂട്ടി. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 69 പൈസയും ഡീസലിന് 76 രൂപ 33 പൈസയും നല്‍കണം. കഴിഞ്ഞ ദിവസം പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൂന്നാഴ്ചയ്ക്കിടെ പെട്രോളിന് 9.22 രൂപയും ഡീസലിന് 10.57 രൂപയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോളിനെ മറികടന്നിരുന്നു. ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍ വില കഴിഞ്ഞ 21 ദിവസവും വര്‍ധിപ്പിച്ചിരുന്നു.