മഹേന്ദ്ര സിംഗ് ധോണിയുടെ ഷോട്ടുകൾ ഏത് ക്രിക്കറ്റ് ആരാധകനാണ് മറക്കാനാവുക? എന്നാൽ ഒരു വർഷത്തോളമായി ക്രിക്കറ്റിൽ നിന്ന് വിട്ടു നിൽക്കുകയാണ് ആരാധകരുടെ പ്രിയതാരം ധോണി. ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ക്രിക്കറ്റ് കളിക്കാൻ മാത്രമല്ല, കൃഷി ചെയ്യാനും തനിക്ക് ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. റാഞ്ചിയിലെ ഫാം ഹൗസിൽ ഓർഗാനിക് ഫാമിംഗ് ചെയ്യുന്ന ധോണിയുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
ധോണി സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലെങ്കിലും ഭാര്യ സാക്ഷി ആക്ടീവാണ്. സാക്ഷി പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ധോണിയുടെ ഔദ്യോഗിക ഫാൻ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധോണി കൃഷിയിടത്തിൽ ട്രാക്ടർ ഓടിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
കഴിഞ്ഞ ജൂലായിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റിൽ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
Let’s start sowing the seeds ft. MS Dhoni..🤓#Dhoni #Ranchi #MahiWay pic.twitter.com/Z353QFSmJF
— MS Dhoni Fans Official (@msdfansofficial) June 28, 2020